Erattupetta

അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം: ഡോ :ഹഫീസ് റഹ്മാൻ

ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു. ഐ. ജി.റ്റി ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് Read More…

Erattupetta

ശഹീദ് കെ എസ് ഷാന്‍ അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ.എസ്. ഷാൻ അനുസ്മരണവും ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്ത സംഗമും നടത്തി.ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. 2021 ഡിസംബര്‍ 18 ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം ഷാന്‍ സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരും പോലീസും തുടരുന്നത്. ഷാന്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കേസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. Read More…

Erattupetta

അൽ മനാർ സ്‌കൂൾ 37-ാം വാർഷികാഘോഷം നാളെ

ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ ‘മെഹ്ഫിലെ മനാറി’ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും. അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് Read More…

Erattupetta

ഈരാട്ടുപേട്ട അസോസിയേഷൻ യുഎഇ “ ഈരാട്ടുപേട്ട പ്രീമിയർ ലീഗ് സീസൺ -3 “ സംഘടിപ്പിക്കുന്നു

ദുബൈ: ഡിസംബർ 22 ആം തിയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കു നടക്കുന്ന ആദ്യ മത്സരത്തിൽ Al Mamzar Auto Spare parts സ്പോൺസർ ചെയ്യുന്ന തെക്കേക്കര കിംഗ്സ് Blaze care സ്പോൺസർ ചെയ്യുന്ന വടക്കേക്കര വാരിയേഴ്സുമായി ഏറ്റുമുട്ടുകയാണ്. 7 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ calicut spices Trading സ്പോൺസർ ചെയ്യുന്ന നടക്കൽ റോയലസ് , vibco star സ്പോൺസർ ചെയ്യുന്ന ഈരാറ്റുപേട്ട സെൻട്രൽ ചലഞ്ചേഴ്‌സിനെ നേരിടുന്നു 9 മണിക്ക് EPL ന്റെ മൂന്നാം സീസണിന്റെ Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു

ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം ഇന്ന് 3 PM ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജനി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ.ബി. Read More…

Erattupetta

മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ല ക്യാമ്പ് നടത്തി. നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള ആനിമേഷനും കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കി. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സബ്ജില്ലകളിൽ നിന്നും 180 കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ Read More…

Erattupetta

ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് പ്ലാശ്നാൽ സെന്റ്. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന്റെ ബ്ലോക്കുതല ഉത്‌ഘാടനം പ്ലാശ്നാൽ St. ആന്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പാലാ എം. എൽ. എ ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ്‌ ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Erattupetta

ഈരാറ്റുപേട്ടയിൽ രണ്ട് കുടിവെള്ള പദ്ധതികൾക്കായി 23.5 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട : സംസ്ഥാന ഭൂജല വകുപ്പ് മുഖേന കുഴൽക്കിണറുകൾ ജലസ്രോതസായി ആവിഷ്കരിക്കുന്ന ശുദ്ധജല വിതരണ സ്കീമിൽ പെടുത്തി ഈരാറ്റുപേട്ട നഗരസഭ 25-)o വാർഡിൽ ആനിപ്പടി പ്രദേശത്തെ 250 ഓളം വീട്ടുകാർക്ക് പ്രയോജനപ്പെടുന്ന ആനിപ്പടി കുടിവെള്ള പദ്ധതിക്ക് 14.5 ലക്ഷം രൂപയും, 14-)o വാർഡിലെ 100 ലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന മുല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് 9 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 23.5 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി Read More…

Erattupetta

അംബേദ്കർ ചരമദിനം ആചരിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അബേദ്കറുടെ ചരമദിനം ആചരിച്ചു. സ്കൂൾ കവാടത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിൻ്റെ ഛായാ ചിത്രത്തിനു സമീപം വിദ്യാർത്ഥികൾ അണിനിരന്നു. അംബേദ്കറുടെ ബാല്യകാല ജീവിതാനുഭവങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥിനി സാദിയ സത്താർ സംസാരിച്ചു. പിന്നീട് സംസാരിച്ച മിസ് നസബീർ അംബേദ്കർ രാജ്യത്തിന് ചെയ്ത സേവനങ്ങളെ ക്കുറിച്ചും ഔദ്യോഗിക പദവികളെക്കുറിച്ചും അനുസ്മരിച്ചു. അധ്യാപകരായ കെ. Read More…

Erattupetta

സംഘ് പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ട് നിൽക്കരുത് സായാഹ്ന ധർണ

ഈരാറ്റുപേട്ട : സംഘ് പരിവാർ പദ്ധതികൾക്ക് കോതികൾ കൂട്ട് നിൽക്കരുത്, ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർക്കാൻ ഭരണാധികാരികൾ തന്നെ ശ്രമിക്കുമ്പോൾ കോടതികൾ മൗനം അംവലംബിക്കരുതെന്നും രാജ്യത്തെ ജുഡിഷറികളിൽ നിന്നും എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കെ.എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. Read More…