Erattupetta

ഈരാറ്റുപേട്ട  നഗരോത്സവത്തിൽ വ്യാപക അഴിമതി: സിപിഐഎം

ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റി സംഘടിപ്പിച്ച   നഗരോത്സവത്തിന്റെ പേരിൽ  വ്യാപകമായി അഴിമതിയും അതിനു നേതൃത്വം കൊടുക്കുന്നത്. യുഡിഎഫ് ഭരണസമിതി യാണെന്നും  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി. ഇതിൻ്റെ പേരിൽ നാട്ടിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും  കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ നഗരോത്സവത്തിന് കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. നടത്തിപ്പിൽ അഴിമതിയും, കൃത്യമായി കണക്കുകൾ ഇല്ലാത്തതിന്റെ പേരിൽ അവർ വിട്ടുനിൽകുവാൻ തീരുമാനിച്ചു. മുനിസിപ്പൽ ഫണ്ട്‌ ഇല്ലാ എന്ന Read More…

Erattupetta

നഗരോത്സവത്തെക്കുറിച്ചുള്ള പരാതികൾക്ക് മറുപടി പറയണം :വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: നഗരത്തിന് ഉത്സവപ്രതീതി പകർന്ന് നൽകി നടത്തുന്ന നഗരോത്സവത്തെ കുറിച്ച് ജനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾക്ക് മറുപടി നൽകാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഫണ്ട് വരവ് ചിലവ് കണക്കുകൾ സുതാര്യമല്ലെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാകുന്നില്ല എന്നുമാണ് പ്രധാനമായും ഉയർന്ന് വരുന്ന ആക്ഷേപം. ഫണ്ടിന്റെ ഉറവിടവും അത് ചിലവഴിച്ചതിന്റെ വൗച്ചറും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് നഗരോത്സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി സാജിദ് കെ.എ, Read More…

Erattupetta

ഫ്യൂച്ചർ സ്റ്റാർസ് -ഡിബേറ്റ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. ഒരു Read More…

Erattupetta

മങ്കുഴി ക്ഷേത്ര മഹോത്സവം ജനുവരി 6 മുതൽ 13 വരെ

ഈരാറ്റുപേട്ട: നാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവം ജനുവരി 6 മുതൽ 13 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മങ്കുഴി ക്ഷേത്രം പൂർണ്ണമായും കൃഷ്ണശിലയിലും ദേവ വ്യക്ഷങ്ങളിലും ചെമ്പിലും ഉത്തമമായ നിർമ്മിച്ച് പുനപ്രതിഷ്ഠ നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരുവത്സവമാണ് നടത്തുന്നത്. ജനുവരി 6, തൃക്കൊടിയേറ്റും ജനുവരി 12 ന് പള്ളിവേട്ട താലപ്പൊലിയും, ജനുവരി 13 ന് ആറാട്ടും Read More…

Erattupetta

പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ

ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. Read More…

Erattupetta

നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം

ഈരാറ്റുപേട്ടയിൽ 27/12/2024 മുതൽ 05/01/2025 വരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഈ കേന്ദ്രത്തിൽ നിന്ന് നിയമ ബോധവൽക്കരണവും സൗജന്യ നിയമ സഹായവും സിവിൽ ,ക്രിമിനൽ തുടങ്ങി എല്ലാ രംഗത്തെയും തർക്കങ്ങളും പരാതികളുമുൾപ്പെടെ എല്ലാ നിയമ സഹായവും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്. നിയമ സഹായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ആർ .ക്രിഷ്ണ Read More…

Erattupetta

ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ ജന തിരക്ക്

ഈരാറ്റുപേട്ട: നഗരസഭ പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും ഗ്രൗണ്ടിലുംനടത്തുന്ന നഗരോൽസവത്തിൽ തിരക്കേറി. എല്ലാ ദിവ സവും വൻ തിരക്കാണ് അനു ഭവപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച നഗരോൽസവം ജനുവരി 5 ഞായറാഴ്ച‌ അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടികൾ, കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്സ് റൈഡുകൾ എന്നിവയുമുണ്ട്.

Erattupetta

നഗരോത്സവ വേദിയിൽ സാംസ്കാരിക സമ്മേളനം

ഈരാറ്റുപേട്ട: നഗരസഭ നടത്തുന്ന നഗരോത്സവ വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രഭാഷകനും ഗാനനിരൂപനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന് എം.ടി എന്ന സാഹിത്യകാരൻ നൽകിയ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഫെയ്സ് പ്രസിഡണ്ട് സക്കീർ താപി അധ്യക്ഷത വഹിച്ചു ലൈബ്രറി കൺവീനർ പി എം മുഹ്സിൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, കെ.സുനിൽകുമാർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് Read More…

Erattupetta

കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു Read More…

Erattupetta

പുരോഗമന കലാ സാഹിത്യ സംഘം ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു

ഈരാറ്റുപേട്ട : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഈരാറ്റുപേട്ട മേഖലാ തല രൂപീകരണ യോഗം സംഘടനയുടെ പൂഞ്ഞാർ ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആസീഫ് മുണ്ടക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ബി ഫെസൽ, വി.എച്ച് സിറാജ്, വിഷ്ണു ശശിധരൻ മാഹിൻ സലിം, സലിം കുളത്തിപ്പടി, റഫീഖ് പേഴുംങ്കാട്ടിൽ, റയീസ് പടിപ്പുരയ്ക്കൽ, തൂമ ഷെരീഫ്, സ്വദ്ഖ് ഇളപ്പുങ്കൽ, അമീൻ പാറയിൽ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് വി.എച്ച് സിറാജ് , വൈസ് Read More…