Erattupetta

ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന : പിഴയിട്ടു

ഈരാറ്റുപേട്ട : ബ്ലോക്ക്‌ പഞ്ചായത്ത് – നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ. ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്‌, നഗരസഭ, പഞ്ചായത്ത്‌ തല സ്‌ക്വാഡുകളുമുണ്ട്. Read More…

Erattupetta

ആരോഗ്യ സംരക്ഷണ ബോധവൽക്കരണ സെമിനാറും വെൽനെസ് / പിക്കപ്പ് സെൻറർ ഉദ്ഘാടനവും

ഈരാറ്റുപേട്ട : കോവിഡ് കാലഘട്ടത്തിനു ശേഷം മനുഷ്യരിൽ രോഗ പ്രതിരോധശേഷി ഗണ്യമായി കുറയുകയും ചെറുപ്പക്കാർക്കിടയിൽപ്പോലും ഹാർട്ട് അറ്റാക്ക്, കുഴഞ്ഞുവീണ് മരണം, സ്ട്രോക്ക് പോലുള്ള ജീവഹാനി വരെ സംഭവിക്കുന്ന അവസ്ഥയും ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മരുന്നുകളൊന്നും ഉള്ളിലേയ്ക്ക് കഴിക്കാതെ തന്നെ നമ്മുടെ ശരീരത്തിൻ്റെ ബ്ലഡ് സർക്കുലേഷൻ സുതാര്യമാക്കി ഓക്സിജൻ ലെവൽ ക്രമപ്പെടുത്തി ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും, സ്ട്രോക്ക് ,ഹാർട്ട് അറ്റായ്ക്ക്, എന്നിവയ്ക്കുള്ള സാധ്യത 99% കുറയ്ക്കുവാനും എപ്രകാരം കഴിയും എന്നതിനെപ്പറ്റിയുള്ള ആരോഗ്യ Read More…

Erattupetta

എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിലായതിനു പിന്നാലെ വെല്ലുവിളിയുമായി പി.സി. ജോർജ്

ഈരാറ്റുപേട്ട: പോപ്പുലർ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിലായതിനു പിന്നാലെ വെല്ലുവിളിയുമായി ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ്. പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യാൻ തന്റേടം ഉണ്ടോ എന്ന് കേരളത്തിലെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ്, ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്ന് പി.സി. ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തന്റെ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടിയവരിലും അതിനെ സ്വാഗതം ചെയ്തവരിലും ഇടതുവലതുരാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും കുറച്ചു സ്വയം പ്രഖ്യാപിത Read More…

Erattupetta

മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ-കല്ലേക്കുളം റോഡിന് ഒരു കോടി രൂപയുടെ ഭരണാനുമതി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ് വർഷങ്ങൾക്കു മുൻപ് Read More…

Erattupetta

പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവ്: ശേഭാ സുരേന്ദ്രൻ

ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവാണെന്നും പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചു.അതിന് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് തിരുത്തി പറയുവാൻ തായറായോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. വി.എസ് അച്യുതാനാന്ദൻ 2020 ൽ കേരളത്തിലെ തീവ്രവാദ സംഘടനകളെ കുറിച്ച് Read More…

Erattupetta

അമൃതം ന്യൂട്രി മിക്സ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം

ഈരാറ്റുപേട്ട : ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കൻവാടികൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സ് പൂരക പോഷകാഹാരം കുട്ടികൾക്ക് കിട്ടുന്നില്ലന്ന പരാതി വ്യാപകമാകുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കൻ വാടികളിലാണ് അമൃതം ന്യൂട്രിമിക്സ് വിതരണം മുടങ്ങിയിരിക്കുന്നത്. ഈരാറ്റുപേട്ട ബ്ലാക്കിന് പുറത്തുള്ള പഞ്ചായത്തുകളിൽ കൃത്യമായ നിലയിൽ വിതരണം നടക്കുന്നുണ്ടങ്കിലും ബ്ലോക്കിന് കീഴിലുള്ള 9 കീഴിലുള്ള അങ്കൻവാടികളിൽ വിതരണം നടക്കുന്നില്ല. സർക്കാറിൻ്റെ അനുമതിയോടെ കുടംബശ്രീ യൂണിറ്റുകളാണ് ഉൽപാദന വിതരണം നടത്തുന്നത്. അമൃതം ന്യൂട്രി മിക്സ് Read More…

Erattupetta

നടയ്ക്കൽ പോസ്‌റ്റോഫീസിൻ്റെ പരിധിയിലുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയതിൽ പ്രതിഷേധം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൻ്റെ പരിധിയിൽ വരുന്ന വഞ്ചാങ്കൽ, വി.ഐ.പി. കോളനി, താഴത്തെ നടയ്ക്കൽ, ശാസ്താംകുന്നേൽ, കൊട്ടുകാപ്പള്ളി, ഈലക്കയം, കാട്ടാമല എന്നിപ്രദേശങ്ങൾ ഉൾപ്പെട്ട 5 ഓളം നഗരസഭാ വാർഡുകൾ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ട പോസ് റ്റോഫിസിൻ്റെ പരിധിയിൽ ചേർത്തതിതിനെതിരെ വ്യാപക പ്രതിഷേധം. ഇത് ഈ പ്രദേശത്ത് താമസിക്കന്ന വർക്ക് വലിയ ദുരിതമാണ് സൃ ഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ടയിൽ പോസ്റ്റ്മാൻമാരുടെ എണ്ണം വർധിപ്പിക്കാതെ പരിധി വർധിപ്പിച്ചതു മൂലം Read More…

Erattupetta

രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരും : പിസി ജോർജ്

ഈരാറ്റുപേട്ട : രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി സി ജോർജ്. ജാമ്യം ലഭിച്ചശേഷം മാധ്യമപ്രവർത്തകരോട് മെഡിക്കൽ കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അദ്ദേഹത്തിനെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Erattupetta

പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

ഈരാറ്റുപേട്ട : മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

Erattupetta

പി സി ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. പി സി ജോർജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ തുടരുന്ന പി സി ജോർജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈഎസ്പിയുടെ നേത്യത്വത്തിലാണ് പിസി ജോർജിനെ Read More…