Crime

കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

ഈരാറ്റുപേട്ട : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ അദ്വാനി എന്ന് വിളിക്കുന്ന സബീർ (38) എന്നയാളെയാണ് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ പിഴയും ശിക്ഷയും വിധിച്ചത്. 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. അറവുമാടുകൾക്ക് വെള്ളം കൊടുക്കാൻ പോയ യുവാവിനെ ഇയാൾ മുൻവിരോധം മൂലം പിന്നിലൂടെ ചെന്ന് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് Read More…

Crime

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർ‌ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. സംഘർഷൽത്തിൽ ഷഹബാസിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% Read More…

Crime

വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേ സിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പ ക്കോട്ടമുറിയിൽ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യു ന്നതിനിടെ സസ്പെൻഷനിലായ പോലീസ് ഇൻസ്പെക്ടർ ചങ്ങനാശേരി ചെന്നിക്ക ടുപ്പിൽ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലിസമയത്തു മുങ്ങിയതിന്റെ പേരിൽ ഓഫിസറെ ആറുമാസം മുൻപു സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. Read More…

Crime

മുത്തോലിയിൽ ഉത്സവത്തിനിടയിൽ കഞ്ചാവ് കച്ചവടം; രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു

പാലാ: മുത്തോലിയിൽ പാലാ എക്സൈസ് റേഞ്ച് ടീം ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ ഉത്സവത്തിനിടയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാൽ എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ ഇയാൾ താമസിച്ചിരുന്ന മുത്തോലിയിലെ റൂമിന് സമീപത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശിന്റെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ( G)ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു Read More…

Crime

ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (24.02.2025) രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. Read More…

Crime

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ

കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുകയുമായി പരാതിക്കാരൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു.

Crime

സിനിമ ഷൂട്ടിങ്ങിനിടയിൽ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ താരത്തിനു 136 വർഷം കഠിനതടവും,1,97,500/- രൂപ പിഴയും

സിനിമ ഷൂട്ടിങ്ങിനിടയിൽ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ എത്തിയ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി പീഡിപ്പിച്ച കേസിൽ സിനിമ, സീരിയൽ താരമായ കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്തു മടുക്കക്കുഴി റെജി എം കെ (52)എന്നയാളെ 136 വർഷം കഠിന തടവിനും 1,97,500/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ അതിൽ 1,75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. Read More…

Crime

ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിൽ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടിയ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു

മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, Read More…

Crime

കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസ്; കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധിക്കും: കോട്ടയം എസ്.പി

കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി. നിർദേശങ്ങളും പരിഗണിച്ച് നടപടിയെടുക്കും. കൂടുതൽ വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് Read More…

Crime

കോട്ടയം ഗവ.നഴ്സിങ് കോളേജിലെ റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് Read More…