കോട്ടയം : വാകത്താനത്ത് വാഹനം തടഞ്ഞ് നിർത്തി സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പുത്തൻ ചന്ത സ്വദേശികളായ നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേൽ ഡിജി മർക്കോസ് , കർണ്ണാടക ഷിമോഗയിൽ താമസിക്കുന്ന വഴുതനക്കുന്നേൽ തോമസ് സി രഞ്ചി , പുത്തൻചന്ത സ്വദേശി ഷിബു സി നൈനാൻ , ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയാണ് വാകത്താനം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. വാകത്താനം സ്വദേശികളായ സഹോദരന്മാർ ജോലി സംബന്ധമായ കാര്യങ്ങൾക്കായി Read More…
പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
പാലാ : പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷത്തിനിടയിൽ ഡോക്ടർ എഡ്വിനെ ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പാലാ പോളിടെക്‌നിക് കോളേജിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എബിവിപി പ്രവർത്തകനെ മർദിക്കാൻ എത്തിയ മുപ്പത്തിലധികം വരുന്ന ഡിവൈഎഫ്ഐ-എസ് എഫ് ഐ സംഘമാണ് അക്രമം തടഞ്ഞ ഡോക്ടറിനെ ആക്രമിച്ചത്. ഡി വൈ എഫ് ഐ പ്രവർത്തകരായ ആദർശ് സുരേന്ദ്രൻ (24), അമൽ ദാസ് (24) എന്നിവരെയാണ് പാലാ സി ഐ തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് Read More…
മധ്യവയസ്കനെ ആ ക്രമിച്ച കേസിൽ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു
തിടനാട്: മധ്യവയസ്കനെ ആ ക്രമിച്ച കേസിൽ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം മുകളേപീടിക കുന്നപ്പള്ളി പൈകയിൽ വീട്ടിൽ കെ.ബി.വിനോദിനെയാണു തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വലിയപാറ ഭാഗത്തുള്ള സഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്ത വിളിക്കുകയും വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം വീട്ടു സാധനങ്ങൾ അടിച്ചുതകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സഹോദരന്മാർ തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളുടെ തുടർച്ചയായാണു അക്രമം ഉണ്ടായത്. തിടനാട് എസ്എച്ച്ഒ ടി.ജി.രാജേഷ്, സിപിഒമാരായ അജേഷ് ടി.ആനന്ദ്, റോബിൻ ടി.റോബർട്ട് Read More…
വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പത്തിൽ വീട്ടിൽ പവിശങ്കർ (29) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022ൽ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവിന് ജോലി നൽകാതെയും, വാങ്ങിയ പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിച്ച് നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഗാന്ധിനഗർ Read More…
കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി ആഷിക് നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മൊയ്തീൻപറമ്പിൽ ബോണ്ട എന്ന് വിളിക്കുന്ന ആഷിക് (22) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. Read More…
കോട്ടയത്തും പാലക്കാടും കുഴൽപ്പണവേട്ട
പാലക്കാട് നിന്നും കോട്ടയത്ത് നിന്നും തീവണ്ടികളിൽ നിന്ന് കുഴൽപ്പണം പിടികൂടി. ആകെ 84 ലക്ഷം രൂപക്ക് മുകളിലുള്ള കുഴല്പണമാണ് പിടികൂടിയത്. കാരയ്ക്കൽ എക്സ്പ്രസിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് RPF സംഘം കൊല്ലങ്കോട് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടിയത്. കാരക്കൽ എറണാകുളം എക്‌സ്പ്രസിൽ തൃച്ചിയിൽ നിന്നും ആലുവയിലേക്ക് പണം കടത്താനായിരുന്നു ശ്രമം. പ്രതികളായ സവാദ്, മുജീബ് എന്നിവരെ തുടർ നടപടികൾക്കായി ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് കൈമാറി. പ്രതികളിൽ Read More…
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട പോക്സോ കോടതി
ഈരാറ്റുപേട്ട: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട പോക്സോ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ. പാലക്കാട് സ്വദേശിയായ റിയാസ് (35) നെയാണ് കോടതി ശിക്ഷ വിധിച്ചത്. ഈരാറ്റുപേട്ട പോലീസ് ചാർജ് ചെയ്ത കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
എംഡിഎംഎയും മരകായുധങ്ങളുമായി ഈരാറ്റുപേട്ട സ്വദേശിയടക്കം രണ്ട് പേർ പോലീസ് പിടിയിൽ
എറണാകുളം കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. എംഡിഎംഎയും പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കളമശേരി എച്ച്എംടി കോളനിയിലാണ് ഇത്തരത്തിൽ ലഹരിമരുന്ന് വേട്ട നടന്നത്. എംഡിഎംഎ, ചില ലഹരി ഗുളികകൾ, ഇത് തൂക്കാനുള്ള ത്രാസ് എന്നിവയൊക്കെ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈരാറ്റുപേട്ട സ്വദേശി വിഷ്ണുവും പച്ചാളം സ്വദേശി വിഷ്ണു സഞ്ജനുമാണ് പിടിയിലായത്. ഒരു വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവർ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പൊലീസ് Read More…
യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
കുറവിലങ്ങാട് :യുവാവിനെ വീട്ടിൽ കയറി കമ്പി വടിയും, ബിയർ കുപ്പിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ സോമൻ മകൻ അജിമോൻ സോമൻ (36) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈ മാസം ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന ഇവർ ബിയർ കുപ്പി കൊണ്ട് Read More…
പാലാ ഉള്ളനാട് ഭാഗത്തുനിന്നും ബൈക്ക് മോഷണം; യുവാവ് അറസ്റ്റിൽ
പാലാ ഉള്ളനാട് ഭാഗത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളനാട് ഷാപ്പ് ഭാഗത്ത് കല്ലമ്പള്ളിയിൽ ഡോൺ ജോർജ് (23) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഷാപ്പിന്റെ സമീപത്തിരുന്ന മീന്‍ കച്ചവടക്കാരനായ യുവാവിന്റെ സ്‌പ്ലെൻഡർ ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും Read More…