അയർക്കുന്നം: അയർക്കുന്നത്ത് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊങ്ങാണ്ടൂർ പുല്ലുവേലി വിശാഖ് (24), അമയന്നൂർ പുളിയൻമാക്കൽ രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റിൽ ആയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അയർക്കുന്നം പോലീസ് ഇൻസ്‌പെക്ടർ അനൂപ് ജോസ്, സബ് ഇൻസ്‌പെക്ടർ സജു റ്റി. ലൂക്കോസ്, എസ്. സി. പി. ഒ. സരുൺ രാജ്, ജിജോ തോമസ്, ജിജോ ജോൺ, സി. പി. ഒ. മാരായ ബിനു, ഗോപൻ, ജയകൃഷ്ണൻ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് Read More…
Crime
ലഹരിക്കായി മരുന്നുപയോഗം; പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി
പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്.. ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്. 140 രൂപ വിലയുള്ള മരുന്ന് 500 രൂപയ്ക്കു മുകളിൽ വിറ്റഴിക്കുന്നുണ്ടായിരുന്നു. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. ഈ മരുന്ന് കൊറിയർ വഴിയാണ് പ്രതി വാങ്ങിയത്. Read More…
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിങ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി Read More…
കോട്ടയത്ത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ്
കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. മുമ്പ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി Read More…
14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് 4 വർഷം കഠിന തടവും 10,000/- രൂപ പിഴയും
ഈരാറ്റുപേട്ട : സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിലെ പ്രതി എരുമേലി വണ്ടൻപതാൽ ഭാഗത്തു വെള്ളൂപ്പറമ്പിൽ 41 ഷെഹീർ (41) എന്നയാളെ 4 വർഷം കഠിന തടവിനും,10,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 7500/- രൂപ ആൺകുട്ടിക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത് 10/6/24 ൽ ആയിരുന്നു Read More…
തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം; നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി
തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് Read More…
ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശി എം ഡി എം എ യുമായി പിടിയിൽ
കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി എം ഡി എം എയുമായി പിടിയിലായി. കോട്ടയത്തുവച്ചാണ് എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിലായത്. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ വലയിലായത്. 86 ഗ്രാം എം ഡി എം എ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, പ്രതികളെ കോടതിയിൽ ഹാജരാക്കും
തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് Read More…
തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ
തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് Read More…