തീക്കോയി: ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിലാണ് ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈഞരമ്പും മുറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.
Crime
രാസലഹരി വേട്ട ; ഈരാറ്റുപേട്ടയിൽ MDMA യുമായി രണ്ടുപേരും മണർകാട് ഒരാളും അറസ്റ്റിലായി
ഈരാറ്റുപേട്ട ടൗണിൽ അങ്കളമ്മൻകോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 4.6 4 ഗ്രാം നിരോധിത ലഹരി വസ്തുവായ MDMA യുമായി രണ്ടുപേരും, മണർകാട് ബാർ ഹോട്ടലിന്റെ മുറിയിൽ നിന്നും 18.28 ഗ്രാം MDMA യുമായി ഒരാളെയും ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈരാറ്റുപേട്ടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയപദമായി കണ്ട വാഹന പരിശോധനയിൽ വിൽപ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ച MDMA യുമായി വട്ടക്കയം വരിക്കാനിക്കുന്നേല്‍ സഹില്‍ (31), ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാമിന്‍(28) എന്നിവരെ ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ Read More…
ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് Read More…
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം
പാലാ: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ (55) ആണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസിൽ Read More…
ഞണ്ടുകല്ല് പാലത്തിന് സമീപം എംഡിഎംഎ യുമായി യുവാവ് പിടിയിൽ
ഈരാറ്റുപേട്ട : ഈരാട്ടുപ്പെട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിങ്ങിനിടയിൽ തിക്കോയി പഞ്ചായത്ത്പടി ഞണ്ടുകല്ല് റോഡിൽ ഞണ്ടുകല്ല് പാലത്തിന് സമീപം വച്ച് സ് 330 മില്ലി ഗ്രാം എംഡിഎംഎ യും 3 ഗ്രാം ഉണക്ക ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് ഈരാറ്റുപേട്ട നടയ്ക്കൽ കാരോട്ടുപറമ്പിൽ കെ.എസ്. സുൽത്താൻ (25) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു കേസ് എടുത്തു. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്‌സൈസ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. Read More…
കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 10 വർഷങ്ങൾക്കു ശേഷം വലയിലാക്കി കാഞ്ഞിരപ്പള്ളി പോലീസ്
കാഞ്ഞിരപ്പള്ളി : കർണാടക കുടക് സ്വദേശിയായ ആനന്ദ് സാജൻ (വിക്രം – 36) ആണ് അറസ്റ്റിൽ ആയത്. 1 പവൻ തൂക്കം വരുന്ന സ്വർണമാല അപഹരിക്കുന്നതിനായി ടോം ജോസഫ് (25 )എന്ന യുവാവിനെ സുഹൃത്തുക്കളായ വിക്രവും ഒന്നാം പ്രതിയും അംഗപരിമിതനുമായ ദീപുവും ചേർന്ന് സൈനയ്ഡ് കൊടുത്ത ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിനടന്ന പ്രതി കഴിഞ്ഞ 10 വർഷത്തിലധികമായി പോലീസിനെ കബളിപ്പിച്ച് ഒളിച്ചു കഴിയുകയായിരുന്നു. പ്രതിയെ പല പ്രാവശ്യം Read More…
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം
താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് പ്ലസ് വൺ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഷഹബാസിന്റെ Read More…
അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് റിട്ടയേഡ് അധ്യാപകന്‍ പിടിയില്‍
കോട്ടയം :അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജീവനക്കാരന് നൽകാൻ വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മണിമല സ്വദേശി അറസ്റ്റിൽ
കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ മണിമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മണിമല പള്ളിത്താഴെ സന്തോഷ് ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിക്ക് അമേരിക്കയിൽ നാലു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയതു പലതവണകളായി രണ്ടരലക്ഷം രൂപ കൈപ്പറ്റിയശേഷം ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. സന്തോഷിനു പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശേരി, പൊൻകുന്നം, പെരു പെട്ടി പോലീസ് സ്റ്റേഷനുകളിലായി സമാന കേസുകളും അടിപിടി കേസുകളും Read More…










