Crime

കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് 7.1 kg കഞ്ചാവ് പിടികൂടി

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം,RPF, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായി ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1 kg കഞ്ചാവ് പിടികൂടി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജതമായി നടന്നുവരുന്നു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ എം സൂരജ് നേതൃത്വം നൽകിയ സംയുക്ത പരിശോധനയിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ ഇൻസ്പെക്ടർ ശ്രീ PG രാജേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ Read More…

Crime

ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ Read More…

Crime

വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളും പ്രതികൾ; സിബിഐ കുറ്റപത്രം

വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് Read More…

Crime

ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം നൽകി, വ്യവസായി ബോബി ചെമ്മണൂർ. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി Read More…

Crime

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Crime

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്. ശിക്ഷയിൽമേൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. നിരപരാധി ആണെന്നും പ്രായം പരിഗണിച്ച് ഇളവുകൾ നൽകണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. Read More…

Crime

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി ; നാളെ ശിക്ഷ വിധിക്കും

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതി തന്നെ ചെയ്താണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോട്ടയം സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യൂ സ്കറിയ എന്നിവരെ വെടിവച്ചു കൊന്നുവെന്നാണ് കേസ്. ഒന്നരവർഷം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം ,അതിക്രമിച്ചു കടക്കൽ,ആയുധം ദുരുപയോഗം ചെയ്യൽ, ആയുധം Read More…

Crime

നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ 2 പേരെ വൈക്കം എക്സൈസ് പിടികൂടി

വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ അനിൽകുമാർ പി ആർ, ബിബിൻകാന്ത് എം.ബി എന്നിവരെ വൈക്കം എക്സൈസ് പിടികൂടി. പ്രതികൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തിരുന്ന വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള മാധവം പുതുശ്ശേരിൽ വീട് കേന്ദ്രീകരിച്ചാണ് ഗഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്. അനിൽകുമാറിനെ വെച്ചൂർ ബണ്ട്റോഡ് ഭാഗത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് നിരവധി തവണ പോലീസും എക്സൈസും Read More…

Crime

പന്തീരാങ്കാവ് കേസ്: ‌യുവതിക്ക് വീണ്ടും മർദനം, ‌‌‌‌ചുണ്ടിനും കണ്ണിനും മുറിവ്; രാഹുൽ അറസ്റ്റിൽ

വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ നിലയിൽ വീണ്ടും ആശുപത്രിയിൽ. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽ നിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയിൽനിന്നു നൽകിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് Read More…

Crime

ചങ്ങനാശ്ശേരി തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട; 52 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. 35000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി (37) യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്. ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന മാരക ലഹരി മരുന്നായ ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ Read More…