kozhuvanal

കൊഴുവനാലിൻ്റെ പ്രിയ കർഷകന് മാതൃവിദ്യാലയത്തിൻ്റെ ആദരം

കൊഴുവനാൽ: കൊഴുവനാൽ SJNHSS പൂർവ്വ വിദ്യാർത്ഥിയും ജനപ്രിയ കർഷകനുമായ ജോബി മാനുവൽ ചൊള്ളം പുഴയെ മാതൃ വിദ്യാലയം ആദരിച്ചു. കർഷകദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ശ്രീ ജോബി മാനുവലിനെ പൊന്നാട അണിയിച്ചു. പാലമ്പ്ര അസംഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ നെൽസൺ മാത്യു ആശംസ പ്രസംഗം നടത്തി. അധ്യാപിക ദിവ്യ ട്രീസ ഷാജി സ്കൂൾ ലീഡർ ആര്യനന്ദന എ.കെ., തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ബിബിൻ മാത്യു, മിനിമോൾ ജേക്കബ്ബ്, ലിറ്റി. കെ.സി, സിൽജി Read More…

kozhuvanal

സ്വാതന്ത്ര്യ ദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ച് നാളെ ആരംഭിക്കും

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്വാതന്ത്യദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ചിന് നാളെ തുടക്കം കുറിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, അസി.മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശ്ശേരിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജസി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് രാജേഷ് ബി Read More…

kozhuvanal

ഹിരോഷിമ ദിനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊഴുവനാൽ SJNHSS ലെ കുട്ടികൾ

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. ജാൻവി ആർ. നായർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ഷിന്ദു കെ ജോസ്, ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ദിവ്യ ട്രീസ ഷാജി, ജസ്റ്റിൻ ജോസഫ്, ബിബിൻ മാത്യു, സിസ്റ്റർ ജൂബി തോമസ്, അധ്യാപക വിദ്യാർഥികളായ Read More…

kozhuvanal

ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

കൊഴുവനാൽ: ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ലാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ ജൂബി തോമസ്,ലയൺസ് ക്ലബ് ഭാരവാഹികളായ എം എം സ്കറിയാ Read More…

kozhuvanal

കൊഴുവനാൽ SJNHSS ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS -ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ നെവിൽ ജോർജ് മുഖ്യാതിഥി ആയിരുന്നു. പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റം , ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സിസ്റ്റർ ജൂബി തോമസ്, സിസ്റ്റർ ലിനറ്റ് വിദ്യാർഥി പ്രതിനിധികളായ നന്ദന കൃഷ്ണ ആർ നായർ, ജുവാൻ എസ് കുമ്പുക്കൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, Read More…

kozhuvanal

കരാട്ടേ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ കരാട്ടേ പരിശീലനം ആരംഭിച്ചു. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേ മറ്റം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ് കരാട്ടേ പരിശീലകൻ സന്തോഷ് കെ.ജി., അധ്യാപിക ദിവ്യ ട്രീസ ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു, ഷൈനി എം.ഐ, ജിസ് മോൾ ജോസഫ്, സിസ്റ്റർ ജൂബി തോമസ്, മിനിമോൾ ജേക്കബ്ബ്, ട്രീസാ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

kozhuvanal

ജനപ്രിയ ഡോക്ടർക്ക് കൊഴുവനാൽ സ്കൂളിൻ്റെ ആദരം

കൊഴുവനാൽ: ദേശീയ ഡോക്ടേഴ് ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ലെ വിദ്യാർഥികൾ കൊഴുവനാൽ ടൗണിലെ ജനപ്രിയ ഡോക്ടർ ഡോ. ജീവാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സി.ജൂബി തോമസ് ,ഷാലറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ ജോസഫ് , വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, ക്രിസ് വിൻ ജയ്സൺ തുടങ്ങിയവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് അലൻ മാത്യു, റയാൻ അൽഫോൻസ് സോജി , ആരോൺ റോജി, അഭിജ പി., ജ്യോതിസ് ജോയി, ആഗ്നസ് മരിയ, Read More…

kozhuvanal

വായന വാരത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ്. ജോൺ നെപുംസ്യാൻസ് HSS ൽ നടന്ന പുസ്തക താലപ്പൊലി ശ്രദ്ധേയമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ നടന്ന പുസ്തക താലപ്പൊലി ശ്രദ്ധേയമായി. പുസ്തകങ്ങൾ താലത്തിലേന്തി കത്തിച്ച തിരിനാളങ്ങളുടെ അകമ്പടിയോടെ കുട്ടികൾ അണിനിരന്നു. വായനയുടെ മഹത്വം വിളിച്ചോതുന്ന ഗാനങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. പിറ്റിഎ എക്സിക്യൂട്ടീവ് അംഗം ജോബി മാനുവൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, സി.ജൂബി തോമസ്, റിൻ്റു റോസ് ജോർജ്, ജസ്റ്റിൻ ജോസഫ്, ഡോണ ഫ്രാൻസീസ്, സി. ജോസ്മി അഗസ്റ്റിൻ, സിന്ധു ജേക്കബ്, ജസ്റ്റിൻ എബ്രാഹം, ഷാലറ്റ് കെ. അഗസ്റ്റിൻ, Read More…

kozhuvanal

കൊഴുവനാൽ ലയൺസ് ക്ലബ് ചാർട്ടർ ഡേയും അഡ്വ.ടി വി. അബ്രാഹം അനുസ്മരണവും നടത്തി

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ ഡേ ആഘോഷവും ചാർട്ടർ പ്രസിഡൻ്റ് അഡ്വ. ടി വി അബ്രാഹത്തിൻ്റെ അനുസ്മരണവും നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്തു. സോൺ ചെയർമാൻ അഡ്വ. ജോസ് ചെരുവിൽ, ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഷിബു തെക്കേമറ്റം, സെക്രട്ടറി ബിജു വാതല്ലൂർ, ട്രെഷറാർ മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, ഡോക്ടർ ആർ ടി Read More…

kozhuvanal

വിജയത്തിളക്കത്തിന് മാറ്റ് കൂട്ടാൻ പൊൻപതക്കങ്ങളുമായി അവരെത്തി

കൊഴുവനാൽ: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടൊപ്പം 16 ഫുൾ A+ നേടിയ കൊഴുവനാൽ സെന്റ്. ജോൺ നെപുംസ്യാൻസ് സ്കൂളിൽ ചരിത്ര വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ നേരിട്ടെത്തി കുട്ടികളെ അനുമോദിച്ചു. കൊഴുവനാൽ, മനക്കുന്ന് എന്നീ സ്ഥലങ്ങളിൽ പ്രത്യേക യോഗം ചേർന്നാണ് കുട്ടികളെ അനുമോദിച്ചത്. കൊഴുവനാലിൽ ശ്രീ ഷിബു തെക്കേ മറ്റത്തിൻ്റെ ഭവനത്തിൽ ചേർന്ന അനുമോദന യോഗം ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി Read More…