കോട്ടയം : കോട്ടയം വിമലഗിരി കത്തീഡ്രലിൽ വിമലഗിരി മാതാവിന്റ തിരുനാൾ ആലോചനാ യോഗം സഹായ മെത്രാൻ ഡോ:ജസ്റ്റിൻ മടത്തി പറമ്പിലിന്റ നേതൃത്വത്തിൽ നടന്നു. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാദർ അജി ജോസഫ്, രൂപത അല്മായ ഭാരവാഹികൾ, ബഹു: സിസ്റ്റഴ്സ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു, കൺവീനറായി ജെറീഷ് ജോൺ, സെക്രട്ടറിയായി കിരൺ എന്നിവരെ തിരഞ്ഞെടുത്തു.
Kottayam
ബിജെപി മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ പങ്കാളിത്തം: ഭീതിയിൽ സിപിഎം ആക്രമണമെന്ന് ലിജിൻ ലാൽ
കോട്ടയം: ശബരിമല സ്വർണ്ണക്കോള്ള കേസിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന്മേൽ സിപിഎം പ്രവർത്തകർ അക്രമം നടത്തിയതിനെതിരെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ഏറ്റുമാനൂരിലെ തവളക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തത് സിപിഎമ്മിനെ ഭീതിയിലാക്കിയതാണെന്നും അതിൽ വിരളി പൂണ്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മാർച്ച് സമാപിച്ച് മടങ്ങിയ സ്ത്രീ പ്രവർത്തകരടക്കമുള്ള ബിജെപി പ്രവർത്തകരെയാണ് സിപിഎം പ്രവർത്തകർ Read More…
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന്; കോട്ടയം ജില്ലയിൽ 93327 കുട്ടികൾക്ക് വാക്‌സിൻ നൽകും
കോട്ടയം :പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 93327 കുട്ടികൾക്ക് ഒക്ടോബർ 12 ന് വാക്‌സിൻ നൽകും. മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പോളിയോ തുള്ളി മരുന്ന് വിതരണത്തിനു ജില്ലയിൽ 1229 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, Read More…
ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ കൊണ്ടുപോയ കാർ കണ്ടെത്തി
കോട്ടയം :ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. പ്രതി സാം കെ.ജോർജിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് 26നു രാത്രി ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞത്. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട കേസിൽ കേസിൽ Read More…
കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജില്ലയിൽ മുൻകരുതൽ
കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ പ്രവർത്തനവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നിർത്തിവെക്കണം. രോഗബാധിത മേഖലയിൽ നിന്ന് Read More…
അധ്യാപക നിമനാംഗീകാരം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി. ശിവൻകുട്ടി നടത്തുന്ന പ്രസ്‌താവനകൾ അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി വിലയിരുത്തി. ഒക്ടോബർ 1 ന് ചേർന്ന അതിരൂപത എക്സിക്യൂട്ടീവ് മീറ്റിംഗ് ലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വർഷങ്ങളായി കേരളത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റുകൾ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകൾ ആർക്കും തള്ളികളയാൻ സാധിക്കില്ലാത്ത ഈ കാലഘട്ടത്തിലും യാഥാർഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത‌്യൻ കത്തോലിക്കാ മാനേജ്‌മെൻ്റുകളെയും അധ്യാപകരെയും അപമാനിക്കുന്നതുമായ Read More…
സന്തോഷ് കുഴിവേലിൽ ബി.ജെ പി ജില്ലാ കമ്മറ്റി അംഗം
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി അംഗമായി സന്തോഷ് കുഴിവേലിയെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രഖ്യാപിച്ചു.
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, സർക്കാർ കാട്ടുന്നത് കടുത്ത അനീതി :അശ്വിൻ പടിഞ്ഞാറേക്കര
കോട്ടയം :എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധമാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്വിൻ പടിഞ്ഞാറേക്കര. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നിയമസഭയിൽ ശബ്ദിച്ച അഡ്വ. മോൻസ് ജോസഫ് MLA യുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി തികച്ചും പ്രതിഷേധാർഹമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്.ഈ അധ്യാപകർ എങ്ങനെ ജീവിക്കണമെന്നാണ് മന്ത്രി പറയുന്നത്?വിദ്യ പകർന്നു കൊടുക്കുന്നവർ Read More…
കാഞ്ഞിരപ്പള്ളിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു
കോട്ടയം:കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു. കേരളത്തിന്റെ മുൻ മുഖമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മാരകമായി വി.എസ്. കൺവൻഷൻ സെന്റർ എന്ന നാമധേയത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് നിർമ്മിക്കുന്ന ആദ്യത്തെ കെട്ടിട സമുച്ചയം എന്ന പ്രത്യേകതയും കെട്ടിടത്തിനുണ്ട്. ഗ്രാമപഞ്ചായത്ത് വാങ്ങിയ 22 സെന്റ് സ്ഥലത്താണ് സെന്റർ ഉയരുന്നത്.ഗ്രാമപഞ്ചായത്ത് വികസന ഫണ്ട്, Read More…
കോട്ടയത്ത് അഞ്ചുവയസുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു
കോട്ടയം വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് Read More…











