കോട്ടയം: മാധ്യമപ്രവർത്തന മേഖലയിലെ കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തി പകരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ (JMA) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ കടന്നുകയറ്റം അതിശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മാധ്യമപ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ ഈ വിഷയത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More…
Kottayam
എസ് ഐ ആർ, ജനാധിപത്യത്തിന്റെ ആത്മാവിനെതിരെയുള്ള കടന്നുകയറ്റം: സമസ്ത
കോട്ടയം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ മുതൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) ജനാധിപത്യ പ്രക്രിയയെ തകർക്കാനും പൗരവകാശത്തിന്റെ അടിത്തറക്ക് നേരെയുള്ള വെല്ലുവിളിയും ആണെന്നും, അതിനാൽ വോട്ടർ പട്ടിക പുതുക്കൽ നിർത്തിവെച്ച് പുന പരിശോധന നടത്തണമെന്നും സമസ്ത കോട്ടയം ജില്ലാ പണ്ഡിത ശില്പ ശാല പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എസ് ഐ ആർ ആശങ്കപ്പെടുത്തുന്നതാണ്. ഇരട്ടിപ്പുകളും, മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് ഈ നടപടി എന്ന് അവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് Read More…
പെൺകുട്ടികൾക്കായുള്ള ജില്ലാതല കബഡി മത്സരം: ഒക്‌ടോബർ 30ന്
കോട്ടയം: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല കബഡി മത്സരം വ്യാഴാഴ്ച (ഒക്‌ടോബർ 30) കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു 4.00 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അധ്യക്ഷത Read More…
കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം
കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകിട്ട് 5 .30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. Read More…
അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത
അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നല്കിയിട്ടുള്ളതാണ്. Read More…
സമസ്ത : പണ്ഡിത ശില്പശാല ഒക്ടോബർ 30 ന് കോട്ടയത്ത്
കോട്ടയം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ജൂബിലിയുടെ ഭാഗമായി ജില്ലാ തലത്തിൽ നടക്കുന്ന പണ്ഡിത ശില്പ ശാല ഈ മാസം 30 വ്യാഴാഴ്ച കോട്ടയത്ത് സമസ്ത കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ് സഖാഫി ഉൽഘാടനം ചെയ്യും. ആദർശം, സാമ്പത്തിക വിനിമയത്തിന്റെ ഇസ്ലാമിക മാനം എന്നീ വിഷയങ്ങളിൽ കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ദീൻ കാമിൽ Read More…
പി.എം. ശ്രീ പദ്ധതിയിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടത് സ്വാഗതാർഹം: സന്തോഷ്
കോട്ടയം: വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ശ്രീ.നരേന്ദ്ര മോഡിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി വിജയന്റെ നേത്വത്വത്തിലുള്ള കേരളാ സർക്കാർ തീരുമാനം ഉചിതവും, സ്വാഗതാർഹവും മാണന്ന് ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റി അംഗം സന്തോഷ് കുഴിവേലി അറിയിച്ചു. ഉചിതമായ തീരുമാനമെടുത്ത് , ദേശിയതയുടെ ഒപ്പം നിന്ന പിണറായി വിജയൻ സർക്കാരിനെ സന്തോഷ് കുഴിവേലി അഭിനന്ദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികളിൽ, അന്ധമായ രാഷ്ട്രീയ എതിർപ്പ് മാറ്റി വച്ച് Read More…
കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു
കോട്ടയം: അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി.ഗിവർഗീസ് മാർ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC ആമുഖ സന്ദേശം നൽകിയ യോഗത്തിന് KCC Read More…
രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം
കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 23 വ്യാഴാഴ്ച ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, Read More…
കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്‌ഘാടനം ചെയ്തു
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തന വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ മാസം 18-ാം തീയതി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും KCYL അതിരൂപത ചാപ്ലെയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ Read More…











