Kottayam

ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; ആദ്യനറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിനി എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യദിനം പാലക്കാട് വണ്ടിത്താവളം മടപ്പള്ളം ദേവിനിവാസില്‍ എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. പാലക്കാട് ഷോറൂമില്‍ നിന്നും റൊട്ടിമേക്കര്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഓക്‌സിജന്റെ ചാലക്കുടി ഷോറൂമിലാണ് നറുക്കെടുപ്പ് നടത്തിയത്. ഷോറൂമില്‍ ഡിജിറ്റല്‍ ഉപകരണം വാങ്ങാന്‍ എത്തിയ വിനീത് വില്‍സണനാണ് നറുക്കെടുത്തത്. ഓക്‌സിജന്‍ റീജണല്‍ ഡയറക്ടര്‍ റെജി കെ.തോമസ്, ചാലക്കുടി Read More…

Kottayam

കെ സി.ഇ എഫ് സമ്മേളനം മാറ്റിവെച്ചു

കോട്ടയം: കോട്ടയം ജില്ല കടുത്ത മഴക്കെടുതികൾ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലും, അടുത്ത അഞ്ചുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാലും 08.08.2026 ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ കൗൺസിൽ യോഗവും സ്വീകരണ യാത്രയയപ്പ് സമ്മേളനവും മാറ്റിവെച്ചതായി കെ സി ഇ. എഫ്. കോട്ടയം ജില്ലാ സെക്രട്ടറി മനു കൈകൾ അറിയിച്ചു.

Kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

Kottayam

ദുരിതാശ്വാസം നടപടികൾ ഊർജ്ജിതം: കളക്ടർ

കോട്ടയം : കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നു. വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ (ഓഗസ്റ്റ് 2) ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സാഹചര്യവും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പ് മേധാവികൾ വിശദീകരിച്ചു. പലമേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും Read More…

Kottayam

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ പരിപാടികളും ഒഴിവാക്കണം – കളക്ടർ

കോട്ടയം: അവധി പ്രഖ്യാപിച്ചിട്ടുള്ള തിങ്കളാഴ്ച ( ഓഗസ്റ്റ് 3) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. അവധി നഴ്സിംഗ് കോളേജുകൾക്കും മറ്റു പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണ്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് കലാസാംസ്കാരിക പരിപാടികൾ, യോഗങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ പാടില്ല. വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപന മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

Kottayam

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 2, ഞായർ ) അവധി

കോട്ടയം: മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 1) റെഡ് അലര്‍ട്ട് പ്രഖ്യാപി കുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് Read More…

Kottayam

കോട്ടയം ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ

കോട്ടയം: കനത്തമഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിൽ 22 കുടുംബങ്ങളിൽ നിന്നുള്ള 327 പേരുണ്ട്. പുരുഷന്മാർ-143, സ്ത്രീകൾ-129. കുട്ടികൾ-55. താലൂക്ക് തിരിച്ച് ക്യാമ്പുകളുടെ എണ്ണം: ചങ്ങനാശേരി-1, മീനച്ചിൽ-3, കാഞ്ഞിരപ്പളളി-6.

Kottayam

ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഓണം സെയിലില്‍ വന്‍വിലക്കുറവില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിലും ഓക്‌സിജന്‍ നല്‍കുന്ന 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറും ഉണ്ട്. മൊബൈല്‍ Read More…

Kottayam

ഖനനം നിരോധിച്ചു

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

Kottayam

വിനോദസഞ്ചാരകേന്ദ്രങ്ങളിലും, ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും വിലക്ക്

കോട്ടയം :ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.