Kottayam

എൽഡിഎഫിൽ തുടരും, രണ്ടില കരിഞ്ഞിട്ടില്ല; സംഘടനാ വോട്ടുകൾ കിട്ടി: ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പംതന്നെ തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോണ്‍ഗ്രസാണ്. രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എല്‍ഡിഎഫിനോടൊപ്പമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയില്‍ രണ്ടില ചിഹ്നത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോണ്‍ഗ്രസ് പത്ത് സീറ്റ് നേടി. നഗരസഭയില്‍ ഏറ്റവും Read More…

Kottayam

കുറിച്ചിയില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

കോട്ടയം: കുറിച്ചിയില്‍ സിപിഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്ന് ആർഎസ്എസ് ആരോപിച്ചു. അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കും പരിക്കേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാര്‍ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി.  മഞ്ജിഷും സുഹൃത്ത് മനോജുമാണ് പരിക്കേറ്റ മറ്റ് രണ്ടുപേര്‍. അക്രമികള്‍ ഇവരെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിവരം. നിഖിലിനേയും Read More…

Kottayam

കോട്ടയം ജില്ലയിൽ പോളിംഗ് 70. 88 %

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ 1163299പേർ വോട്ട് രേഖപ്പെടുത്തി. (കണക്ക് അന്തിമമല്ല) ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകൾ:588995(68.78%; ആകെ : 856321) വോട്ട് ചെയ്ത പുരുഷന്മാർ 574301 ( 73.17% ; 784842) വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13) നഗരസഭ ചങ്ങനാശേരി: 68.08%, കോട്ടയം:68.25%, വൈക്കം: 74.34%,പാലാ :68.83%, ഏറ്റുമാനൂർ: 69.71%, ഈരാറ്റുപേട്ട: 85.71%. ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റുമാനൂർ: 72.57%,ഉഴവൂർ :67.58%, ളാലം :69.76%, Read More…

Kottayam

ശ്രദ്ധ നേടി മാതൃകാ ഹരിത കളക്ഷൻ സെന്റർ

കോട്ടയം നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ ശ്രദ്ധേയമായി. നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്. ഓല മെടഞ്ഞുണ്ടാക്കിയ കുട്ടകളാണ് വേസ്റ്റ് ബിന്നുകളായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട ഹരിതചട്ടങ്ങൾ സെൻററിനു മുന്നിൽ എഴുതി പ്രദർശിപ്പിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംസ്‌കരിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്ന ബോർഡും ബയോബിന്നുകൾ ഉപയോഗിച്ച് Read More…

Kottayam

വില്‍പന നടത്തിയ തുരുമ്പിച്ച കാര്‍ മാറ്റിനല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം : പുതിയ കാര്‍ വാങ്ങിയ ഉപഭോക്താവിന് നല്‍കിയ തുരുമ്പിച്ച വാഹനം മാറ്റി നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരേ എരുമേലി സ്വദേശിനിയായ ഷഹര്‍ബാന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2022 ജൂണ്‍ ഏഴിനാണ് ഷഹര്‍ബാന്‍ മാരുതി സുസുക്കി അരീനയുടെ പൊന്‍കുന്നം ഷോറൂമില്‍ നിന്ന് രണ്ടുവര്‍ഷ വാറണ്ടിയും എക്സറ്റന്‍ഡഡ് വാറണ്ടിയും സഹിതം വാഹനം വാങ്ങിയത്. എന്നാല്‍ കാറിന്റെ നിറം മാറിയതായും പല ഭാഗങ്ങളിലും തുരുമ്പ് വന്നതായും കാണപ്പെട്ടു. തുടര്‍ന്ന് Read More…

Kottayam

എൻഡിഎ കേരളത്തിൽ തകർന്നു: അഡ്വ .ജോബ് മൈക്കിൾ എംഎൽഎ

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മിനി സാവിയോയുടെ പ്രചരണ പരിപാടികൾ ഇന്ന് പൂഞ്ഞാറിൽ ടൗണിൽ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി അമ്മിണി തോമസ്, ജോയി ജോർജ്,ബാബു കെ ജോർജ്,ടി എസ് സിജു, സജി സി എസ്, കെ റെജി, ദേവസിയാച്ചൻ വാണിയപുര, ജാൻസ് വയലിക്കുന്നേൽ,കെ Read More…

Kottayam

സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവിൽപന; ഉൽപന്നം നൽകാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം :സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ മുൻകൂർ പണമടച്ചിട്ടും കിട്ടിയില്ല എന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. നീഡിൽ ക്രാഫ്റ്റ് ഡിസൈൻ സ്‌റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വസ്ത്രവിൽപന നടത്തുന്ന ഏറനാട് ഷമീല കൃപാ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11300 രൂപ ഒൻപത് ശതമാനം പലിശ ചേർത്തും നഷ്ടപരിഹാരമായി 25000 രൂപയും നൽകണമെന്നാണ് കോടതി വിധി. അമേരിക്കയിൽ ദന്ത ഡോക്റായ കോട്ടയം പാത്താമുട്ടം സ്വദേശിനി Read More…

Kottayam

15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം 2025

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം തിരുവനന്തപുരം സൗപർണികയുടെ ”താഴ്‌വാരം” കരസ്ഥമാക്കി.ജനപ്രിയ നാടകത്തിനുള്ള മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡ് തിരുവനന്തപുരം നവോദയയുടെ ”സുകുമാരി ” നേടി. ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു (വിളപ്പിൽ മധു അവാർഡ്) Read More…

Kottayam

എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: കളക്ടർ ചേതൻകുമാർ മീണ

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ 29,30 തീയതികളിൽ(ശനി, ഞായർ) പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ.ഒമാർക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം Read More…

Kottayam

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ കളക്ട്രേറ്റിലെത്തിച്ചു

കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നബാലറ്റ് ഷീറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും പോളിംഗ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളും കളക്ട്രേറ്റിൽ എത്തിച്ചു. വാഴൂർ ഗവണ്‍മെന്‍റ് പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ എ.ഡി.എം എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൂലിക കോൺഫറസ് ഹാളിൽ സജ്ജമാക്കിയ സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാതൃൂ, സ്പെഷൽ തഹസീൽദാർ ജി. പ്രശാന്ത് എന്നിവരും തെര‍ഞ്ഞെടുപ്പു Read More…