Kottayam

കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. Read More…

Kottayam

കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു

കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം സ്ഥിരികരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

Kottayam

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ.സുരേന്ദ്രൻ

കോട്ടയം: കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പോലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. Read More…

Kottayam

ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ Read More…

Kottayam

കോട്ടയം ജില്ലാ പോലീസ് മേധാവിയായി ശ്രീ.ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.

Kottayam

ഹജ്ജ് തീർത്ഥാടകർക്ക് സഹായത്തിനായി ജില്ലയിൽ പരിശീലകരെ നിയമിച്ചു

കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ താലൂക്ക് കേന്ദ്രീകരിച്ച് ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ചു.അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനാണ് ട്രെയിനർമാരെ നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് യാത്ര സംബന്ധിച്ച് എല്ലാ വിവരങ്ങൾക്കും ട്രെയിനർമാരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. ജില്ലയിലെ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും: ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ 9447548580 കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ 9447507956മുഹമ്മദ് നജീബ് കല്ലുങ്കൽ Read More…

Kottayam

ഭാര്യ യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.

Kottayam

FITU കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രച്ചേരി, ജനമിത്ര ജില്ലാ ജനറൽ സെക്രട്ടറി

കോട്ടയം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ( FITU) കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രചേരിയെയും , ജനറൽ സെക്രട്ടറിയായി ജനമിത്രയെയും തിരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. സഹഭാരവാഹികളായി ഫൈസൽ.കെ.എച്ച്(ട്രഷറർ),ബൈജു സ്റ്റീഫൻ(വൈസ് പ്രസിഡന്റ്), മുഹമ്മദ് റിയാസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ Read More…

Kottayam

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ. പി. എസിന് യാത്രയയപ്പ് നൽകി

കോട്ടയം: ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ), എം.എസ് തിരുമേനി ( Read More…

Kottayam

കോട്ടയം ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം, ഖനനം, രാത്രിയാത്ര എന്നിവയ്ക്ക് വിലക്ക്

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഓഗസ്റ്റ് 21 വരെ നിരോധിച്ചിട്ടുണ്ട്.