General

കാർഷിക – ക്ഷീര മേഖലയ്ക്ക് ഊന്നൽ നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഏറ്റുമാനൂർ: കാർഷിക-ക്ഷീര മേഖലകൾക്കു ഊന്നൽ നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ്. 48,56,74,840 രൂപ വരവും 48,43,94,840 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എ.എം. ബിന്നു അവതരിപ്പിച്ചത്. കാർഷിക-ക്ഷീര മേഖലകൾക്കും വൃക്കരോഗമുള്ളവർക്കും ഡയാലിസിസ് ധനസഹായം ഉൾപ്പെടെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമാക്കിയുള്ളതാണ് ബജറ്റ്. ഡയാലിസിസ് ധനസഹായത്തിനായി 10 ലക്ഷം രൂപ നീക്കിവെച്ചു. കുമരകം, അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവിതശൈലീ രോഗ ക്ലിനിക്കുകൾ ആഴ്ചയിൽ 5 Read More…

General

ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

അന്തീനാട് : ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 20.03.2025 ൽ വൈസ് പ്രസിഡന്‍റ് ശ്രീ. ആനന്ദ് മാത്യു ചെറുവള്ളീൽ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പാലാ കെ. എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള റേഡിയേഷൻ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി. പാലീയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വർക്കർമ്മാർക്ക് ബി.പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, Read More…

General

സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില

സംസ്ഥാനത്ത് 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വർധിച്ച് 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്.

General

വാഗമണ്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

വാഗമണ്‍: വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് ഇന്നുമുതൽ (മാര്‍ച്ച് 19) 23 വരെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കും. സമാപന സമ്മേളനം മാര്‍ച്ച് 22ന് ഉച്ചക്ക് 12 ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമണ്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ Read More…

General

ലഹരിവ്യാപനം; കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് തോമസ് ഉണ്ണിയാടൻ

അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരളകോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിദ്യാർത്ഥികൾ – യുവാക്കൾ എന്നിവരുടെ ഭാവി തകർക്കുന്ന വ്യാപകമായി അക്രമത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന കുടുംബബന്ധങ്ങൾ പോലും ഉലക്കുന്ന നാടിന്റെ ഭാവി തന്നെ തകർക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവൻ ഉണരണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. സംസ്ഥാന വ്യാപക കാമ്പയിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. ജില്ലാ പ്രസിഡന്റ്‌ സി. വി. കുര്യാക്കോസ് Read More…

General

വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം :ഫ്രാൻസിസ് ജോർജ് എം.പി

മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏല്ക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട Read More…

General

വൈക്കത്തിന്റെ മണ്ണിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഒരു ഒൻപതുവയസുകാരി

ഈ വരുന്ന മാർച്ച് ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഖ്യമേറിയ 11കിലോമീറ്റർ ദൂരം ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷിന്റെയും രാഖിയുടെയും ഏകമകളായ സൂര്യഗായത്രി എസ്. വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി നീന്തലിൽ മാത്രമല്ല നൃത്തത്തിലും,ചിത്രരചനയിലും ,പാട്ടിലും, കരാത്തയിലുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വൈക്കത്തുനിന്നും Read More…

General

എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു

കുന്നോന്നി : എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു. എപ്രിൽ 23, 24 രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, താലപ്പൊലി ഘോഷയാത്ര, മയൂര രാധ മാധവ നൃത്തം, കലാസന്ധ്യ, കരോക്ക ഗാനമേള, സമ്മേളനവും നടക്കും. ശാഖാ ഓഫീസിൽ നടന്ന നോട്ടീസ് പ്രകാശന ചടങ്ങ് മീനച്ചിൽ യൂണിയൻ കൺവീനർ Read More…

General

വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോ: എൻ ജയരാജ്

കൂട്ടിക്കയ്ൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം Read More…

General

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കും: ജോസ് കെ മാണി

പിണ്ണാക്കനാട്: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ Read More…