കുന്നോന്നി: ഇന്ത്യയുടെ 80ാം സ്വാതന്ത്യദിനത്തിൽ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്യത്തിൽ രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ ജോസ് ഇളംതുരുത്തിയിൽ ജോർജ് കുന്നേൽ വി.ഡി. ചാക്കോച്ചൻ ഒട്ടലാങ്കൽ ജിമ്മി ജോസഫ് കേശവൻ മരു വത്താങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
General
മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10.30 ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്ന് Read More…
വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും – ഓഗസ്റ്റ് 15
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരു നാളും സ്വാതന്ത്ര്യ ദിനാഘോഷവും സംയുക്തമായി 15 ശനിയാഴ്ച ആഘോഷിക്കും. 6.15am ആരാധന.6.45 am -ആഘോഷമായ പാട്ടു കുർബാന, സന്ദേശം:ലദീഞ്ഞ്.ഫാ.സ്കറിയ വേകത്താനം. തുടർന്ന് പതാക ഉയർത്തൽ.സ്വാതന്ത്ര്യദിന സന്ദേശം.ഇതോടനുബന്ധിച്ച് മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തും.ജസ്റ്റിൻ രാജേഷ് വേലിക്കകത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.അല്മായ ദിനമായി ആചരിക്കും. ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. റിനു റെജി ചെരുവിൽ സിസ്റ്റർ ദിയാ മരിയ കുന്നേൽ, Read More…
മനുഷ്യജീവനും, കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യും: മിനര്‍വാ മോഹന്‍
ജനവാസ മേഖലകളില്‍ മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര്‍വാ മോഹന്‍. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കാന്‍ കുന്നോന്നി ജനമൈത്രി റെസിഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദേശത്തെ കര്‍ഷകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിനര്‍വാ മോഹന്‍. തെക്കേക്കര പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അംഗീകൃത ഷൂട്ടര്‍മാരുടെ യോഗം 19 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കുന്നോന്നി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടത്തുമെന്നും പഞ്ചായത്ത് Read More…
ഓവുചാൽ അടയ്ക്കാൻ അനുവദിക്കില്ല, പോക്സോ കേസ് പിൻവലിക്കണം: പെണ്ണമ്മ ജോസഫ്
കരൂർ: കരൂർ ഗ്രാമ പഞ്ചായത്ത് കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ സ്വകാര്യ വ്യക്തി ഓവുചാൽ കെട്ടി അടച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ഓവുചാൽ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് പാലാ പോലീസ് എടുത്തിരിക്കുന്ന പോക്സോ കേസ് അംഗീകരിക്കാൻ ആവില്ല പിൻവലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് ആവശ്യപ്പെട്ടു. വിഷയം രമ്യമായി പരിഹരിക്കുമെന്നും ഓവുചാൽ അടയ്ക്കാതെ പരിഹാരം ഉണ്ടാക്കുമെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കരൂർ പഞ്ചായത്ത് ഓഫീസ് ലിങ്ക് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ Read More…
കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി
കുന്നോന്നി: എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 5950-ന്റെ നേതൃത്വത്തിൽ കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ആചരിക്കും. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ അഞ്ചിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വാവുബലിക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പൂഞ്ഞാർ–കുന്നോന്നി റോഡിൽ അമ്പലം റോഡിലാണ് ഗുരുദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കർക്കിടക വാവുബലി ദിനത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.
ആവർത്തിക്കുന്ന പ്രളയദുരന്തങ്ങൾ സർക്കാരിന്റെ അനാസ്ഥയുടെ ഫലം; നദികളിലെ മണൽ നീക്കി അപകട മേഖലകളിലെ ജനങ്ങളെ പുനരധിവസിപ്പിക്കണം : ബിജെപി
സംസ്ഥാനത്ത് ആവർത്തിച്ചുണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും പ്രകൃതിദുരന്തങ്ങൾ മാത്രമല്ല, സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെയും മുൻകരുതൽ നടപടികളുടെ അഭാവത്തിന്റെയും ഫലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ക്യാമ്പുകളിലേക്ക് ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നത് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമാണ്. സന്നദ്ധ സംഘടനകളുടെ ഇടപെടലാണ് ദുരിതബാധിതർ പട്ടിണിയിലാകാതെ കഴിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ മഹാപ്രളയത്തിന് ശേഷം കോട്ടയം ജില്ലയിൽ അപകടസാധ്യതയുള്ള Read More…
ഇടമറുക് പള്ളി ഭാഗത്ത് പോസ്റ്റിന്റെ ചുവട് ഇളകിയ നിലയിൽ
ഇടമറുക് : റോഡിൽ വൈദ്യതി പോസ്റ്റ് വീണാൽ, മറ്റാൻ ബ്രിട്ടിഷ്കാരൻ്റെ നടപടി അക്രമം. മനുഷ്യരുടെ ജീവനും സ്വത്തിനും കുഴപ്പം ഉണ്ടാകുന്ന രീതിയിൽ മരം ഒടിഞ്ഞോ വാഹനം ഇടിച്ചോ വൈദ്യുത പോസ്റ്റ് മാറാൻ തിരുവനന്തപുരത്ത് ഇരിക്കുന്ന മേൽഓഫിസറുടെ കത്ത് വേണമെന്ന നിയം. ഇന്ത്യൻ ഭരണഘടനയുടെ 21 – വകുപ്പിനും DM act Section 65 നും എതിരെ ഇറക്കിയിട്ടുളള തികച്ചു നിയമവിരുദ്ധവും അപ്രായോഗികമായ ഈ നടപടി KSDMA ചെയർമാൻ ആയ മുഖ്യമന്ത്രി ഉടൻ തിരിത്തിക്കേണ്ടതാണ് എന്ന് നാട്ടുകാർ അവിശ്യപ്പെട്ടു Read More…
സ്വാതന്ത്ര്യ ദിനാഘോഷം; യോഗം ചേർന്നു
ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി. എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക്കും. വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, അഡീഷണൽ എസ്.പി കെ. സജീവ്, ആർഡിഒ Read More…
മണ്ണിടിച്ചൽ ഭീഷണി; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൂട്ടിക്കൽ: കനത്ത മഴയിൽ മണ്ണിടിച്ചൽ ഭീഷണിയുള്ള കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് മ്ലാക്കരയിൽ നിന്നും, പത്ത് കുടുംബങ്ങളെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൽസി ആഗസ്റ്റിൻ, മുണ്ടക്കയം എസ്. എച്ച്.ഒ സജീവ്കുമാർ, വാർഡ് മെമ്പർ രാജീമോൾ, റവന്യൂ വകുപ്പ്, യുവജന സംഘടനാ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവരുടെ നേതൃത്തിൽ കിലോമീറ്ററുകളോളം അപകടം പതിയിരിക്കുന്ന വഴികളിലൂടെ കാൽനടയായി ചെന്ന് മുൻകരുതൽ എന്ന നിലയിൽ സുരക്ഷിതമായി ഏന്തയാർ ജെ.ജെ. മർഫി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.











