സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം NSS -680-ാംനമ്പർ കരയോഗം ഹാളിൽ നടന്നു. മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനുസുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സക്ഷമ കോട്ടയം ജില്ല ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് നെറ്റ് എക്സാം പാസായ ആതിര മോൾക്ക് ആദരവ് നൽകി. മീനച്ചിൽ താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത – ഉണ്ണിമുകളേൽ തുടങ്ങിയവർ സംസാരിച്ചു.
General
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; രാജ്യവ്യാപക പ്രതിഷേധം
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി Read More…
വെള്ളികുളം -മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
വെള്ളികുളം: വെള്ളികുളം – മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർത്ഥനക്ക് ശേഷം നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഫാ. പോൾ ചിറപ്പുറത്ത് പ്രദിക്ഷണത്തിനും ലദീഞ്ഞ് പ്രാർത്ഥനക്കും നേതൃത്വം നൽകി.തിരുനാളിനോട നുബന്ധിച്ച് ആദ്യമായി അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം അൽഫോൻസാ നാമധാരികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ച Read More…
കോട്ടയം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് Read More…
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ Read More…
എസ്എംവൈഎം യുവജനസംഗമം നടത്തപ്പെട്ടു
പാലാക്കാട് : സീറോ മലബാർ യൂത്ത് മൂവ്മെൻറ് എസ്എംവൈഎം പാലാക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം നടത്തപ്പെട്ടു. എസ്എംവൈഎം പാലാക്കാട് യൂണിറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ പാറപ്ലാക്കൽ സമേമളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, മദർ സുപ്പീരിയർ സി. ലെയോണി, റോബിൻ ജോബി, ഡോണ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശേഷം എസ്എംവൈഎം പാലാ രൂപത മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി ക്ലാസ് നയിക്കുകയും Read More…
കടുത്തുരുത്തിയിൽ വി.എസ് അച്യുതാനന്ദൻ അനുസ്മരണവും, മൗനജാഥയും നടത്തി
കടുത്തുരുത്തി: സി.പി.എം സ്ഥാപകനേതാവും, മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്ചുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കടുത്തുരുത്തിയിൽ സർവ്വകക്ഷി മൗനജാഥയും,അനുസ്മരണയോഗവുംനടത്തി. അനുസ്മരണ യോഗത്തിൽ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ പി.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ജയകൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മുതിർന്ന നേതാവ് സി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എം.കെ.സാംബജി , സി.പി.ഐ ഏരിയാ സെക്രട്ടറി പി.ജി ത്രിഗുണ സെൻ, കേരളാ കോൺഗ്രസ് നേതാവ് സഖറിയാസ് കുതിരവേലി, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലി, Read More…
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും Read More…
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും
കടനാട്: ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ യുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് പാനാമ്പുഴ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, പി റ്റി എ Read More…
വെള്ളികുളം മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 27 ന്
വെള്ളികുളം: വെള്ളികുളം ഇടവകയുടെ കീഴിലുള്ള മലമേൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെതിരുനാൾ ജൂലൈ 27 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി 25, 26 തീയതികളിൽ വൈകുന്നേരം 4 മണിക്ക് ജപമാല പ്രാർത്ഥന, 4.30 pm വിശുദ്ധ കുർബാന, നൊവേന നടത്തപ്പെടും. 27 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ക്രിസ്റ്റിപന്തലാനി. നൊവേന , ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം തുടർന്ന് നേർച്ചകഞ്ഞി വിതരണം. ബിജു പുന്നത്താനത്ത്, ബിജു മുതലക്കുഴിയിൽ, ജിസോയി ഏർത്തേൽ, Read More…











