General

പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്ക് ഭീഷണിയായി ഉണങ്ങിയ മരത്തിന്റെ കുറ്റി

പനക്കപ്പാലം: പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്കും വാഹനങ്ങൾക്കും, അവിടെയുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഭീഷണിയായി നിൽക്കുകയാണ് ഉണങ്ങിയ മരത്തിന്റെ കുറ്റി. ഉണങ്ങിയ മരത്തിന്റെ വലിയ കുറ്റി തുടർച്ചയായി പെയ്യുന്ന മഴയിൽ അടിയിൽ നിന്നും വിട്ടു വരുന്നതിനാൽ കയർ കൊണ്ട് കെട്ടി നിർത്തിയും സപ്പോർട്ട് നൽകിയും കെഎസ്ഇബിയുടെ ഉൾപ്പടെ ഉള്ള കേബിളുകൾ പൊട്ടാതെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ് പഴയ റോഡിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും. കെഎസ്ഇബി ജീവനക്കാരും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും എത്തി മരക്കുറ്റി എത്രയും വേഗം നീക്കം Read More…

General

പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിന്റെ പുതിയ മന്ദിരോദ്ഘാടനം 28ന് ഗവർണർ നിർവ്വഹിക്കും

വാഴൂര്‍: തീര്‍ത്ഥപാദപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി സമൂഹ സേവന രംഗത്തു നല്ല നിലയിൽ പ്രവര്‍ത്തിച്ചുവരുകയാണ് വാഴൂർ പുണ്യംട്രസ്റ്റ്. 22 കുട്ടികൾ ബാലഭവനത്തിൽ താമസിച്ച് പഠിച്ചു വരുന്നു. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ 24 പേർ പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിൽ ഇപ്പോൾ സുഖമായി കഴിയുന്നുണ്ട്. പുതിയ ബ്ലോക്ക് കൂടി തുറക്കുന്നതോടെ 50 Read More…

General

സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ല; നിഷേധിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ

സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. എസ്എഫ്ഐഒക്ക് മൊഴി നൽകി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ Read More…

General

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു അഡ്വ. ഷോൺ ജോർജ്

സിഎംആർഎൽ കമ്പനിക്ക് സേവനമൊന്നും നൽകിയിട്ടില്ല എന്ന് വീണ വിജയൻ മൊഴി നൽകിയതായി എസ്എഫ്ഐഓ കുറ്റപത്രത്തിൽ വന്നതോടുകൂടി സേവനം നൽകിയതിനുള്ള പ്രതിഫലമാണ് കൈപ്പറ്റിയതെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിഞ്ഞു എന്ന് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന സമിതി അംഗവുമായ അഡ്വ.ഷോൺ ജോർജ് പറഞ്ഞു. സേവനമൊന്നും നൽകിയിട്ടില്ല എന്ന് ബോധ്യമായതോടുകൂടി കേരളതീരത്തെ കരിമണൽ കൊള്ള ചെയ്യുന്നതിന് സിഎംആർഎൽ കമ്പനി മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പണമാണ് വീണയുടെ കമ്പനി വഴി കൈപ്പറ്റിയതെന്ന് വ്യക്തമായിരിക്കുകയാണ്. ഇതുവഴി സിപിഎം നാളിതുവരെ രണ്ട് കമ്പനികൾ Read More…

General

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് മൂന്ന് രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില.

General

കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടി അരുൺ സി.ഡെന്നി

കുറവിലങ്ങാട്: 2025 ഏപ്രിൽ 20ന് ജയ്പൂരിൽ വെച്ച് നടന്ന വോകോ ഇന്ത്യ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ, സീനിയർ വിഭാഗത്തിൽ അരുൺ ഇരട്ടസ്വർണം നേടി. നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വർഷമാണ്  അരുൺ സ്വർണനേട്ടം സ്വന്തമാക്കുന്നത്. ഈ വർഷത്തേത് തുടർച്ചയായ രണ്ടാം ഇരട്ട സ്വർണ്ണ നേട്ടമാണ്.  2023-ൽ കൽക്കട്ടയിൽ വെച്ചും 2024-ൽ ജയ്പൂരിൽ വെച്ചും നടത്തിയ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അരുൺ സ്വർണം നേടിയിരുന്നു. കുറവിലങ്ങാട്, മാണികാവ് താമസിക്കുന്ന ചെമ്പഴ തെക്കേടത്ത് ഡെന്നി തോമസ്, ജ്യോതിഷാ Read More…

General

ഐടി പാര്‍ക്കുകളിലും മദ്യഷോപ്പ് തുടങ്ങാന്‍ അനുമതിയായി; ലൈസന്‍സിന് 10 ലക്ഷംരൂപ

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമാണ് മദ്യം വിൽക്കാവുന്നത്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയാണ്. ലൈസൻസ് ലഭിക്കുന്ന കമ്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും Read More…

General

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

General

എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട -ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര നാടിൻ്റെ ഉത്സവമാക്കി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര പ്രതികൂല കാലാവസ്ഥയിലും ഒരു നാടിൻ്റെ ഉത്സവമാക്കി മാറ്റി. ക്ഷേത്രചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേൽശാന്തി അജേഷ് ശാന്തിയും നേതൃത്വം നൽകി. ശക്തമായി പെയ്ത മഴ കാരണം താലപ്പൊലി ഘോഷയാത്രയിൽ താമസം നേരിട്ടുവെങ്കിലും പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് 6.30 ന് അമ്പഴത്തിനാൽ കുന്നേൽ തങ്കച്ചൻ്റെ വസതിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര Read More…

General

“ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ”: സ്വകാര്യ ബസ് ജീവനക്കാർക്കായുള്ള ശില്പശാല വിജയകരമായി പൂര്‍ത്തിയായി

കൂവപ്പള്ളി: “ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ: ഒരു സുരക്ഷിത റോഡ് യാത്രയ്ക്കായുള്ള സംയുക്ത ശ്രമം” എന്ന പേരിൽ സ്വകാര്യ ബസ് ജീവനക്കാർക്കായി ഏകദിന ശില്പശാല ഏപ്രിൽ 23, 2025-ന് കൂവപ്പള്ളിയിലെ അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിജയകരമായി നടന്നു. അമൽജ്യോതി എൻജിനീയറിങ് കോളേജിന്റെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിഭാഗം ആണ് ഈ പരിപാടി ക്രമീകരിച്ചത്. കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓ ഓഫീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലും, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും സഹകരണത്തിലും പരിപാടി നടന്നു. ഏകദേശം 100-ലധികം സ്വകാര്യ Read More…