ആഗസ്റ്റ് 19 ലോക മാനവികത ദിന ആചരണതിന്റെ ഭാഗമായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ നേതൃത്വത്തില്‍ വൈസ്മെന്‍ വൈക്കം ടെമ്പിൾ സിറ്റിയു മായി ചേർന്ന് ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ് നിർവഹിച്ചു. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ സംഘടിപ്പിച്ച ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ ഡോ. അഭിനയ ശ്രീദര്‍ന്റെയും ചെയര്‍മാന്‍ വൈ എം. ഡി നാരായൺ നായരുടെയും Read More…
General
പ്രതിഷേധ ദിനം: സെന്റ് ജോസഫ്സ് എച്ച് എസ് മറ്റക്കര
മറ്റക്കര : ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ അനീതിക്കെതിരെ മറ്റക്കര സെന്റ് ജോസഫ്സ് എച്ച് എസിൽ പ്രതിഷേധ ദിനം ആചരിച്ചു. ടീച്ചേഴ്സ് ഗിൽഡ് സെന്റ് ജോസഫ്സ് എച്ച് എസ് മറ്റക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ വാമൂടിക്കെട്ടിയും പ്ലക്കാടുകൾ ഏന്തിയും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞും ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സർക്കാരിന്റെ എയ്ഡഡ് മേഖലയോടുള്ള അവഗണനയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഈ ശനിയാഴ്ച നടക്കുന്ന കളക്ടറേറ്റ് മാർച്ച് എല്ലാവരും പങ്കെടുക്കുമെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു.
കുന്നോന്നി സെന്റ് ജോസഫ് യു. പി. സ്കൂൾ യൂണിറ്റിലെ അധ്യാപകർ പ്രതിഷേധിച്ചു
കുന്നോന്നി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 23 -ാം തിയതി കോട്ടയത്തും സെപ്റ്റംബർ 29-ാം തീയതി തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന സമരപരിപാടികൾക്ക് മുന്നോടിയായിഭിന്നശേഷി സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക ,അധ്യാപക, അനധ്യാപക നിയമനങ്ങൾ അംഗീകരിക്കുക എന്നീ അഭ്യർത്ഥനയുമായി കുന്നോന്നി സെന്റ് ജോസഫ് യു. പി. സ്കൂൾ യൂണിറ്റിലെ അധ്യാപകർ പ്രതിഷേധിച്ചു. തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. നിയമനങ്ങൾ അംഗീകരിക്കാതെ എയ്‌ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നുകാട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി Read More…
കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം തലമുറ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കൽ സൗകര്യമൊരുക്കി കിടങ്ങൂർ എൽ.എൽ.എം ആശുപത്രി
കിടങ്ങൂർ : അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സംവിധാനമാണിത്. എസ് വി എം സുപ്പീരിയർ ജനറലും, ആശുപത്രിയുടെ ചെയർപേഴ്സണുമായ സി. ഇമ്മാക്കുലേറ്റ് എസ് വി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ മാത്യു മൂലക്കാട്ട് റോബോട്ടിന്റെ ആശീർവാദ കർമ്മം നിർവ്വഹിച്ചു. റോബോട്ട് ഓർത്തോപീഡിക് & Read More…
വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ “കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്
വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്. കാർഷിക മേഖലയിൽ കുട്ടികളെ ഉൾക്കൊള്ളിച്ചു അവരിൽ കാർഷിക അവബോധം വളർത്തുന്നതിൽ കാണിച്ച മികവിനാണ് അംഗീകാരം. വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ 70 ശതമാനവും ഭക്ഷണത്തിൽ നിന്നുള്ളതാണ്. ഈ സാഹചര്യത്തിൽ കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണുള്ളത്. പുതു തലമുറയിൽ കൃഷിയുടെ അറിവും അഭിരുചിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വർഷം മുതൽ നഗരസഭ കൃഷിഭവൻ “കൃഷിമുകുളം ” അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കരൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജീവ് നഗർ പട്ടികജാതി പട്ടികവർഗ്ഗ കോളനിയോട് അനുബന്ധിച്ച് പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രീ സംരംഭങ്ങൾക്കും, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന പദ്ധതികൾ ഇവിടെ ആരംഭിക്കാൻ കഴിയും. രണ്ട് നിലകളുള്ള കെട്ടിടത്തിൽ പഞ്ചായത്ത് Read More…
ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം: അഡ്വ. ഷോൺ ജോർജ്
കോതമംഗലത്തെ സോനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ലൗ ജിഹാദ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നും പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും പോലീസ് ഈ വിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ് പറയുന്നത്. ലൗ ജിഹാദിന് എതിരെ കേസെടുക്കാൻ നിയമമില്ല എങ്കിൽ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാൻ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾക്ക് പിണറായി സർക്കാർ രാഷ്ട്രീയ പരിരക്ഷ Read More…
വെള്ളികുളം സ്കൂളിലെ വിദ്യാർഥികൾ പൊതിച്ചോർ – പാഥേയം വിതരണംനടത്തി
വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതിച്ചോർ – പാഥേയം വിതരണം ചെയ്തു. സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അംഗങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കാരുണ്യ സ്പർശനം പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതിച്ചോർ വിതരണത്തിന് തുടക്കം കുറിച്ചത്. നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ വലിയ ഒരു കാരുണ്യ പ്രവർത്തനമാണെന്ന് ഗുഡ് ന്യൂസ് Read More…
സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സ്കൂൾ
വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികൾ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്. ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്നേഹവും ത്യാഗോജ്വലമായ ആത്മസമർപ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. ഭാരതത്തിൻറെ ഭാവി തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾ Read More…
ഇന്ത്യയുടെ 79ാം സ്വാതന്ത്യദിനം കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു
കുന്നോന്നി :ഭാരതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം കുന്നേന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു. രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ മോൾ ജേക്കബ്. വാർഡ് മെംബർ ബീനാ മധുമോൻ പി.ടി.എ പ്രസിഡൻ്റ് അനീഷ് കീച്ചേരി അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ കുട്ടികളുടെ സ്വാതന്ത്യദിന പതിപ്പ് സ്കൂൾ മാനേജർ ഫാ. മാത്യു പീടകയിലിന് ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് കൈമാറി. ചടങ്ങിൽ Read More…











