സ്ത്രീകളെ നവചിന്തകളുടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്ക് ക്ഷണിച്ച് വിദ്യാർഥികളുടെ ഫ്‌ലാഷ് മോബ്. വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ കോട്ടയത്തു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക് മുന്നോടിയായാണ് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിപാടി അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ – ശിശുവികസനവകുപ്പ് സീനിയർ സൂപ്രണ്ട് ജി. സ്വപ്നാമോൾ, ജൂനിയർ Read More…
General
എൻ എസ് എസ് ഓറിയന്റേഷൻ ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീംമിന്റെ ഓറിയന്റേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി നിർവഹിച്ചു. ക്യാമ്പിൽ ഓറിയന്റേഷൻ ക്ലാസ്സ് വിവിധ ശ്രമദാന പ്രവർത്തനങ്ങൾ എന്നിവ നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,പിടിഎ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യാപകരായ ബാലകൃഷ്ണൻ എം റുക്സാന എന്നിവർ പങ്കെടുത്തു.
ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം
കോട്ടയം: ദർശനയും ഡ്രീം സെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പ്രോഗ്രാമിന് സെപ്തംബർ 16 -ാം തീയതി ചൊവ്വാഴ്ച 3 മണിക്ക് കോട്ടയം ദർശനയിൽ തുടക്കം കുറിക്കുന്നു. ഹ്യൂമൻ ലൈബ്രറിക്കായ് തയ്യാറായ 5 വ്യക്തിത്വങ്ങൾ തങ്ങളുടെ അനുഭവവും അതിജീവനവും അന്ന് പങ്കുവെയ്ക്കും. പ്രവേശനം സൗജന്യം.9447114328.
കാളകെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തപ്പെട്ടു
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെ യായിരുന്നു രക്തദാന ക്യാമ്പും അവബോധന ക്ലാസും സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറും സംസ്ഥാനത്തെ മികച്ച സന്നദ്ധ രക്തദാതാവിനുള്ള പുരസ്കാര ജേതാവുമായ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് Read More…
പാൽ കമഴ്ത്തൽ സമരവും, കരിദിനവും ആചരിക്കും: കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ
സംസ്ഥാനത്ത് പാൽ ഉൽപാദനം നടത്തുന്നതിന്ചിലവിന് ആനുപാതികമായ പാൽ വില ലഭിക്കണമെന്ന് ആവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ സ്റ്റേറ്റ്, ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുന്നു. പാൽവിലാ ലിറ്ററിന് 70 രൂപയാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 രൂപ ചിലവ് വരുമെന്ന് സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടും പാൽ വില വർദ്ധിപ്പിക്കാതെ ക്ഷീരകർഷകരെ അവഗണിക്കുന്ന സർക്കാർ നയത്തിലും മിൽമ Read More…
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 Read More…
ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി.പി.തങ്കച്ചൻ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ. കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു Read More…
വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് – പാഥേയം വിതരണം ചെയ്തു
വെള്ളികുളം: വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പൊതിച്ചോർ -പാഥേയം ശേഖരിച്ച് വിതരണം ചെയ്തു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഹെഡ്മാസ്റ്റർ ജോമി കടപ്ലാക്കൽ വികാരി ഫാ. സ്കറിയ വേകത്താനത്തെ ഏൽപ്പിച്ചു.വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ സഹോദരങ്ങൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. സമൂഹത്തിൽ നിർധനരും ദരിദ്രരുമായ സഹോദരങ്ങളോട് കരുതലും കാരുണ്യവും പ്രദർശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് പാഥേയം പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. “ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് Read More…
മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി
ഐങ്കൊമ്പ് : ലയൺസ് ക്ലബ്ബ് രാമപുരം ടെമ്പിൾ ടൗൺ, തിരുവല്ലാ ഐ മൈക്രോ സർജറി & ലേസർ സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കുമായി മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ അംബിക വിദ്യാഭവൻ ട്രസ്റ്റ് പ്രസിഡണ്ട് ഡോക്ടർ എൻ കെ മഹാദേവൻ നിർവഹിച്ചു. Read More…











