General

കെ സി വൈ എൽ പുതുവേലി യൂണിറ്റ് പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു

കെ സി വൈ എൽ പുതുവേലി യൂണിറ്റ് ന്റെ പ്രവർത്തന വർഷം ‘പുതുയുഗം’ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനവർഷ മാർഗ്ഗരേഖ പ്രകാശനം ബഹു വികാരി ഫാ ജോസഫ് ഈറാഴത്തു നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ഭാരവാഹികളായ അമൽ സണ്ണി, അലൻ ജോസഫ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫോറോന യൂണിറ്റ് ഭാരവാഹികൾ, ഡയറക്ടർ ബ്ലെസ്സൺ ജോയ്, സി അഡ്വൈസർ സി ടോണി എസ് Read More…

General

സ്ഥാനാർഥികളുടെ ആദ്യ ചെലവു പരിശോധന നാളെ

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുപ്രചരണ ചെലവുകളുടെ ആദ്യ പരിശോധന തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുള്ള ചെലവുനിരീക്ഷകന്റെ മേൽ നോട്ടത്തിൽ നാളെ (ഏപ്രിൽ 12) നടക്കും. രാവിലെ 10 മണി മുതൽ അഞ്ചുമണി വരെ കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വച്ചാണു പരിശോധന. സ്ഥാനാർഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയിൽ തയാറാക്കിയ വരവുചെലവു കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ, ബാങ്ക് സ്‌റ്റേറ്റ്മെന്റുകൾ എന്നിവ യോഗത്തിൽ ഹാജരാക്കണം. അല്ലാത്തപക്ഷം റിട്ടേണിംഗ് ഓഫീസർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ Read More…

General

വ്യാജ കൊറിയർ ഭീഷണി കോളുകളിൽ വീഴരുത്: മുന്നറിയിപ്പുമായി കേരളാ പോലീസ്

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം. നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്തുവാനും ഈ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇത് അമർത്തുന്നതോടെകോൾ തട്ടിപ്പുകാർക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ അറിയിക്കും. ഈ കോൾ Read More…

General

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് 11 മുതൽ മുട്ടം ഷന്താൾ ജ്യോതിയിൽ

മുട്ടം : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് പെറ്റ്സ് ക്യാമ്പ് ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 9.30 ന് കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും . 10 -ന് ഉദ്ഘാടന സമ്മേളനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നടത്തും. തുടർന്ന് Read More…

General

വിദ്യാർത്ഥികൾക്ക് സമ്മർ ക്യാമ്പ്

മോനിപ്പിള്ളി സെൻ്റ് കുര്യാക്കോസ് പബ്ലിക്ക് സ്കൂളിൽ (SKPS)എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി15/4/24 മുതൽ15/5/24 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. സമയം 9am to 11.30am. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക.Ph:7697124234 ,8590713259

General

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബോൾ സമാപിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ കോട്ടയം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി അമൽ സണ്ണി മുഖ്യാതിഥിയായി. കെ സി Read More…

General

അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക്‌ ആന്റണി ഉദ്‌ഘാടനം ചെയ്തു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് Read More…

General

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ Read More…

General

ഫുട്ബോൾ പരിശീലന ക്യാമ്പ് നാളെ മുതൽ

കൊഴുവനാൽ: ഫ്രണ്ട്സ് എഫ്. സി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് നാളെ (8/4/24) രാവിലെ 9 ന് തുടക്കം കുറിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സി.ജോസഫ്, പി.റ്റി.എ. പ്രസിഡൻ്റ് ഷിബു പൂവക്കുളം, പ്രിൻസിപ്പൽ ഷാൻ്റി മാത്യു, ഹെഡ്മാസ്റ്റർ സോണി Read More…

General

കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു; 4 ദിവസം മഴയ്ക്ക് സാധ്യത

വേനല്‍ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നാളെ നാല് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.അതേസമയം എട്ടാം തീയതി ഒന്‍പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒന്‍പതാം തീയതി Read More…