General

പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും: മന്ത്രി പി. പ്രസാദ്

പാറത്തോട്: പഴ വർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയെന്നും ഈവർഷം സംസ്ഥാനം 200 ക്ലസ്റ്ററുകളിലേക്ക് കൃഷി, മണ്ണു പര്യവേക്ഷണ- മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റ ചടങ്ങ് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഴവർഗകൃഷിയുടെ 200 ക്ലസ്റ്ററുകളിലൊന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കുമെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഫലസമൃദ്ധി പദ്ധതി Read More…

General

ഉദ്ഘാടനം ഉത്സവമാക്കി നാട്ടുകാർ

കാണക്കാരി: കാണക്കാരി ചിറക്കുളം പ്രദേശത്ത് ചിൽഡ്രൻസ് പാർക്ക് സ്ഥാപിച്ചതോടെ കാടുകയറി വനമമായിരുന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റിയിരിക്കുകയാണ്. ചിൽഡ്രൻസ് പാർക്ക്, കഫറ്റീരിയ, ശുചിത്വ സമുച്ചയം, ഓപ്പൺ ജിം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും അലങ്കാരങ്ങളുമെല്ലാമായി നാടിനെ ഉത്സവമയമാക്കി. ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കഫറ്റീരിയ, ശുചിത്വ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ യും, ഓപ്പൺ ജിം ന്റെ ഉദ്ഘാടനം കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Read More…

General

മിടുക്കരെ അനുമോദിച്ച് വേലത്തുശ്ശേരിയിലെ വാട്സ്ആപ്പ് കൂട്ടായ്മ

വേലത്തുശ്ശേരി: “അയൽപക്കം” വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഞ്ചു ജോഷി അത്യാലിൽ, ദിയ മരിയ ബിജു നെടുങ്ങനാൽ, ഹണി ഗ്രേസ് ബെന്നി മുണ്ടപ്ലാക്കൽ, അയോൺ സെബാസ്റ്റ്യൻ ഒട്ടലാങ്കൽ, അലീന തങ്കച്ചൻ കുന്നക്കാട്ട് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ Read More…

General

സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്

സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്. ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയത്. ചെന്നൈയിൽ നടക്കുന്ന ജൂണിയർ സാഫ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും 50 അംഗ ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഏക പുരുഷ അംഗം കൂടിയാണ് പാറത്തോട് ചിറ്റടി Read More…

General

സര്‍ക്കാരിന്റേത് അപ്രഖ്യാപിത മദ്യനയം; പൊതുസമൂഹം ചെറുത്തുതോല്പ്പിക്കണം : പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഏത് കാലഘട്ടത്തിലെ മദ്യനയമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കണം. പ്രകൃതി ദുരന്തങ്ങളുടെയും, അഴിമതി, പീഡന കേസുകളുടെയും Read More…

General

കാളകെട്ടി എ എം എച്ച് എസ് എസിലെ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാളകെട്ടി : രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ Read More…

General

പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആരവം 3.0 ഓണാഘോഷം സംഘടിപ്പിച്ചു

പാറത്തോട് :പാലമ്പ്ര ഗദ്സെമേനിഇടവക സമൂഹത്തിന്റെ സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാ. ഡോ. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ. ഗ്ലാഡിസ് സിഎംസി, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ആവേശപൂർവ്വമായ വടംവലിയിൽ സീനിയർ യൂത്തിന്റെ ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ Read More…

General

CPIM വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ

വേലത്തുശ്ശേരി: കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ (സെപ്റ്റംബർ 8 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വേലത്തുശ്ശേരിയിൽ നടക്കും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്യും.

General

“സഭയുടെ മംഗളവാർത്തയാണ് പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചനെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ്”

സഭയുടെ മംഗളവാർത്ത ദിനമായ 1883 മാർച്ച്‌ 25 നു കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയിൽ ജനിച്ച പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിന്റെയും മംഗള വാർത്തയായിരുന്നുവെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ് അച്ചന്റെ 67-ാം ചരമവാർഷിക ദിനത്തിലെ വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ വിശ്വാസികളോട് പറയുകയുണ്ടായി. പരിശുദ്ധ അമ്മയുടെ ഭക്തനായിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 07 ന് ഈ ലോകത്തോട് വിടപറഞ്ഞ വേളയിൽ Read More…

General

ചെണ്ടുമല്ലി പൂവ് (ബന്തി പൂവ്) വിളവെടുപ്പ് ഉദ്ഘാടനം

നരിയങ്ങാനം ചെറുശ്ശേരിയിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ് )വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ആരതി രാജ് k. എന്നിവർ പങ്കെടുത്തു. ഇവിടെ വന്ന് എല്ലാവരും വന്ന് ഫ്രീയായി ഫോട്ടോ എടുക്കാം, ഫോട്ടോഷൂട്ട് ചെയ്യാം. പൂക്കളും, തൈകളും വാങ്ങാം.ഉടമ : Bibin george.Ph : 8921711723