General

കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക

കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം. ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്‌സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്‌സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.

General

ചെമ്മലമറ്റം ഇടവകയുടെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഒന്നാം വാർഷികത്തിലേക്ക്

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി നേതൃത്വം നല്കുന്ന പാലിയേറ്റീവ് കെയർ ഒന്നാം വാർഷിക ആഘോഷം വെളളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കു. കഴിഞ്ഞ ഒരു വർഷമായി ചെമ്മലമറ്റം ഇടവകയിലും സമീപപ്രദേശങ്ങളിലും ജാതി മതഭേദമന്യേ എല്ലാ രോഗികളെയും കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റിവ് കെയർ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് ആണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നത്. എല്ലാ ബുധനാഴ്ചകളിലും Read More…

General

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷ വിളംബര റാലിയും കലാസന്ധ്യയും മെയ്10 ന്

ചാലമറ്റം : ഒരു വർഷമായി വിവിധ കർമ്മ പരിപാടികളിലൂടെ നടന്നു വന്ന ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മേലുകാവ്മറ്റത്ത് നിന്നും ചാലമറ്റത്തേയ്ക്ക് നടക്കുന്ന വിളംബര റാലിയോടെ ആരംഭിക്കും. തുടർന്ന് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജൂൺ 30 ന് സമാപിക്കും. മുൻ എ. ഡി പി ഐ, സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ Read More…

General

നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട: കേരള സർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി

നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Education General

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 % ആൺകുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയിൽ പെൺകുട്ടികളുടെ വിജയം 98.92ശതമാനവും ആൺകുട്ടികളുടേത്97.53%വുമാണ്. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. Read More…

General

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന ; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6605 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,840 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 5500 രൂപയായി. സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. Read More…

General

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടങ്ങി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത് കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎൻടിയുസി – എകെഎംഡിഎസ്‌ – ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുട്ടത്തറയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല. ഇന്ന് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് 20 Read More…

General

ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളിൽ ഹരിതകർമസേനയുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം

കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളിൽ ഹരിതകർമ്മസേനാംഗങ്ങളുടെ വാതിൽപടി മാലിന്യശേഖരണ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. വാതിൽപടി ശേഖരണം രാവിലെ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷവുമായി ക്രമീകരിക്കാനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ നിർദ്ദേശം. വാതിൽപടി ശേഖരണത്തിന് പോകുന്ന ഹരിതകർമ്മസേനാംഗങ്ങൾ ആവശ്യത്തിന് കുടിവെള്ളം, ഒ.ആർ.എസ്, സൺസ്‌ക്രീം/ലോഷനുകൾ എന്നിവ കരുതണം. ആവശ്യമെങ്കിൽ യൂണിഫോമിന്റെ ഭാഗമായുള്ള കട്ടികൂടിയ ഓവർകോട്ടുകൾ താൽക്കാലികമായി ഒഴിവാക്കാം. അയഞ്ഞതും ഇളം നിറത്തിലുമുള്ള പരുത്തി വസ്ത്രങ്ങൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക. പ്രായമായവർ, ഗർഭിണികൾ മറ്റു രോഗങ്ങൾ Read More…

General

9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 KM നീന്തിക്കടന്നു

9 വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ 4.5 KM നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിൻറെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂളിലെ ലെ 3-ആം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 KM Read More…

General

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശം നൽകി. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. സ്‌കൂൾ തുറക്കുന്നതിന് മുൻപ് നിർദേശങ്ങൾ ഉറപ്പാക്കണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്താനും Read More…