കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി ചിലമ്പ് 2024 എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, സ്റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ ജന:സെക്കട്രി മുഹമ്മദ് സഫാൻ നൗഷാദ് ആർട്സ്സ് ക്ലബ്ബ് സെക്കട്രി Read More…
General
തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും; വ്യാപാരികളുമായി വീണ്ടും ചർച്ച
അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട Read More…
തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷണം തെറിച്ച് വീണ് 17കാരന് പരുക്ക്; കരാറുകാരന് കസ്റ്റഡിയിൽ
ചങ്ങനാശേരി: തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷണം തെറിച്ച് വീണ് 17 വയസ്സുകാരന് പരുക്ക്. കാക്കാംതോട് സ്വദേശി അലൻ ബിജുവിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മെത്രാപ്പൊലീത്തൻ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ സ്ഥാപിച്ച തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷണം താഴെ കൂടി നടന്നു പോയ അലന്റെ തലയിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്വകാര്യ കരാറുകാരനായിരുന്നു നടത്തിപ്പ് ചുമതല. അപകടത്തെ തുടർന്ന് ഇതിന്റെ പ്രവർത്തനം പൊലീസ് നിർത്തിവയ്പ്പിച്ചു. കരാറുകാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
കുന്നോന്നിയില്‍ വൈദ്യുതി നിലച്ചാല്‍ ഫോണും നിലയ്ക്കും; വീണ്ടും പോര്‍ട്ട് ചെയ്യുമെന്ന് ഉപയോക്താക്കള്‍
കുന്നോന്നിയില്‍ വൈദ്യുതിബന്ധം നഷ്ടപ്പെട്ടാല്‍ ആ നിമിഷം ബി.എസ്.എന്‍.എലിന്റെ മൊബൈല്‍ കവറേജും നഷ്ടമാകും. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ബന്ധപ്പെട്ട ഡിപ്പാര്ട്ടുമെന്റില് ആവലാതിയും പരാതിയും പറഞ്ഞുമടുത്തുവെന്ന് റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. 4ജിയും 5ജിയും ആക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഇനി ബാറ്ററിയോ ജനറേറ്ററോ വാങ്ങി വച്ചിട്ട് പ്രചരണം നടത്തിയാല്‍ മതി. ജില്ലയില്‍ ഒട്ടുമിക്ക മേഖലകളിലെയും ഈ പ്രശ്നം പരിഹരിച്ചിട്ട് നാളുകളായി. എന്നാല്‍ വര്‍ഷങ്ങളായുള്ള പരാതികളില്‍ കുന്നോന്നി വിഷയത്തില്‍ പരിഹാരം കാണാത്തത് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ്. ഇത് വച്ചുപൊറുപ്പിക്കില്ല. Read More…
മുനമ്പം ജനത ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും അയയ്ക്കുന്ന തുറന്ന കത്ത്
വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് ഇനിയും താങ്കൾക്കും പാർട്ടിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിലെ എറണാകുളം ജില്ലയിലെ മുനമ്പം ഗ്രാമത്തിലെ നിവാസികളായ ഞങ്ങൾ, 2013-ൽ ഭേദഗതി വരുത്തിയ 1995-ലെ വഖഫ് നിയമം മൂലം ഞങ്ങളെയും രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാരെയും ബാധിക്കുന്ന അതീവഗുരുതരമായ അനീതിയുടെ ഒരു പ്രശ്നം പരിഹരിക്കുന്നതിന് Read More…
കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു
അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിന്റെ ശതോത്തരരജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു. അരീക്കര ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ അരീക്കര യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജിതിൻ തോമസ്, ചിക്കു മാത്യു, സ്റ്റെഫിൻ ജോസ്,ജോസ്മോൻ രാജു, സഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകി. കെ Read More…
വയനാട്ടിൽ യുവതിയെ കടുവ കൊന്നു; നരഭോജി കടുവയെ വെടിവെക്കാൻ ഉത്തരവ്
വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വൻ പ്രതിഷേധമാണ് പ്രദേശത്ത് Read More…
80-ാംമത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ദീർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ജി ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻ ഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെയും ആദരിക്കുകയും ചെയ്തു. കേരള ഗവൺമെൻ്റ് പ്ലാൻ ഫണ്ടിൽ അനുവദിച്ച് നിർമ്മച്ച മോഡൽ റിസോഴ്സ് ഇൻക്യൂസീവ് Read More…
ഇത് മോൻസിൻ്റെയും നിലപാടാണോ? : ലിജിൻ ലാൽ
കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി ബില്ല് കൊണ്ടു വന്നാൽ പിന്തുണയ്ക്കുമെന്ന ഫ്രാൻസിസ് ജോർജ് എം പി യുടെ നിലപാടിനൊപ്പമാണോ ആ പാർട്ടിയിലെ എംഎൽഎ മോൻസ് ജോസഫിൻ്റെയും നിലപാടെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ. അങ്ങനെയെങ്കിൽ അത് തുറന്നു പറയാൻ മോൻസ് തയാറാകണം. വഖഫ് ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടു വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ പിന്തുണച്ചയാളാണ് മോൻസ്. എന്നാൽ നിയമസഭയിൽ നിന്നിറങ്ങി ആശങ്കയിൽ നിൽക്കുന്ന വിശ്വാസി സമൂഹത്തിൻ്റെ മുമ്പിൽ പോയി കൈകൂപ്പി ചിരിക്കുന്ന Read More…
ബ്രൂവറി – ഡിസ്റ്റിലറി വിനാശകരമായ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…











