സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ വിതരണത്തിനായി അ നുവദിച്ചിരിക്കുന്നത്. ഇനി അഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
General
കെ സി വൈ എൽ കൈപ്പുഴ യൂണിറ്റിന്റെ യുവജനദിനാഘോഷം FELIZ 2K24 – അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു
കെ സി വൈ എൽ കൈപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം, നവാഗതർക്ക് അംഗത്വ സ്വീകരണം , അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം,കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം എന്നിവ കൈപ്പുഴ സെന്റ് ജോർജ് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. കൈപ്പുഴ യൂണിറ്റ് ഡയറക്ടർ ശ്രീ. ടോബി ജെയിംസ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ആൽബിൻ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. Read More…
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൻ്റെ കാരുണ്യ വണ്ടികൾ ശ്രദ്ധേയമാകുന്നു
ചെമ്മലമറ്റം : സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക് ഭക്ഷണ പൊതികളുമായി സ്നേഹ വണ്ടി കടന്നുചെല്ലുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും – അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. ഓരോ ആഴ്ചയിലുംഅറുപത് പൊതിച്ചോറുകളാണ് രക്ഷാഭവനിൽ എത്തിക്കുന്നത്. വിദ്യാർത്ഥികൾ നേരിട്ട് ഭക്ഷണ പൊതി നൽകുന്നതോടൊപ്പം അവരോരൊടത്ത് അല്പസമയം ചിലവഴിക്കാനും, സംസാരിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. പഠന- പാഠ്യേതരത്തോടപ്പം Read More…
നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തപ്പെട്ടു
കരൂർ ഗ്രാമപഞ്ചായത്ത് നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം 23/06/2024 (ഞായറാഴ്ച )കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ടു. കരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ സാജു ജോർജ് സ്വാഗതം ആശംസിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി Read More…
പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിച്ചു
ചീങ്കല്ലേൽ: സെന്റ് തോമസ് എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ പാചകപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു വിന്റെ നിർദേശപ്രകാരം അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്. ബ്ലോക്ക് മെമ്പർ പി എൻ രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്,വാർഡ് മെമ്പർ റിനി വിൽസൺ, Read More…
കെ സി വൈ എൽ പുതുവേലിയുടെ നേതൃത്വത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു
കെ സി വൈ എൽ പുതുവേലിയുടെ നേതൃത്വത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ സെമിനാറിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റി ജെനെറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചാപ്ലയിൻ ഫാ ജോസഫ് ഈഴാറാത്ത് നവാഗതരായ അംഗങ്ങളെ സ്വീകരിക്കുകയും മെമ്പർഷിപ് വിതരണം ചെയ്യുകയും ചെയ്തു. കെ സി വൈ എൽ പുതുവേലി യൂണിറ്റ് ഡയറക്ടർ ബ്ലെസ്സൺ ജോയ് Read More…
യോഗാ ദിനം ആചരിച്ചു
പ്ലാശനാൽ : പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി. കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും അവരുടെ മാനസിക വളർച്ച യ്ക്കും ഉതകുന്ന യോഗ പരിശീലനം ഈ അധ്യയന വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
അയർക്കുന്നം: പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയർക്കുന്നം ഗവൺമെന്റ് എൽ പി സ്കൂളിൽ അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാല പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ജോസഫ് ചാമക്കാല, ജോസ് കൊറ്റം ജോസ് കുടകശെരി , റെനി വള്ളികുന്നേൽ , ജോൺ വരക്കുകാലയിൽ , വിൻസ് പേരാലിങ്കൽ, Read More…
അന്താരാഷ്ട്ര യോഗാദിനത്തിൽ മെഗാ യോഗയുമായി കുറുമണ്ണ് സ്കൂൾ
കുറുമണ്ണ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ദിനാചരണവുമായി ബന്ധപ്പെട്ട് മെഗാ യോഗ സംഘടിപ്പിച്ചു. സ്കൂളിലെ കായികാധ്യാപികയായ ശ്രീമതി ഷെറിൻ സാജൻ നേതൃത്വം നൽകിയ മെഗാ യോഗയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. കോട്ടയം യോഗ മീറ്റിൽ ഒന്നും രണ്ടും സമ്മാനങ്ങൾക്ക് അർഹരായ ഈ സ്കൂളിലെ മാസ്റ്റർ ഡോൺ ജിറ്റോയും മാസ്റ്റർ അക്ഷയ് വി. എസും മെഗാ യോഗയിൽ കുട്ടികളോടൊപ്പം പങ്കെടുത്തു. മെഗാ യോഗ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് യോഗയുടെ Read More…
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
കൊഴുവനാൽ ; സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാചാര്യനും സ്കൂളിലെ അധ്യാപകനുമായ സണ്ണി എബ്രാഹം യോഗാ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ച യോഗം കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ബന്നിച്ചൻ പി.ഐ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് മിനിമോൾ ജേക്കബ്ബ് റോസ്മിൻ മരിയ ജോസ്, ജസ്റ്റിൻ എബ്രാഹം, അധ്യാപക വിദ്യാർഥികളായ അനു ജോൺസൺ, അനാമിക സുരേഷ്കുമാർ, സാന്ദ്രാ കെ. സാബു എന്നിവർ നേതൃത്വം നൽകി.











