കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു. സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു Read More…
General
വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
വെളിച്ചെണ്ണക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. ഈ വിലക്ക് ഇനി മുതൽ സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വിൽപ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. Read More…
വെള്ളികുളം പള്ളിത്തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
വെള്ളികുളം: ഹൈറേഞ്ചിന്റെ കവാടവും പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന ദൈവാലയവുമായ വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനത്തിൽ നവ വൈദികൻ ഫാ.ജോർജ് പ്ലാത്തോട്ടത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുന്നാൾ ഏറ്റെടുത്തു നടത്തിയ 58 പ്രസുദേന്തിമാരുടെ ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടത്തപ്പെട്ടു.മാതാവിൻ്റെ ഗ്രോട്ടോയിലേയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടു ഫാ.പോൾ ചിറപ്പുറത്ത് ,ഫാ. ആൻ്റണി വാഴയിൽ Read More…
സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ Read More…
സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 6 ന് രാവിലെ 9.30 ന് മുരിക്കുംവയൽ സ്കൂളിൽ
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കിവരുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി രാവിലെ 9 30ന് മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : പി ജീരാജ് നിർവഹിക്കും.
സെന്റ് അൽഫോൻസ് ചർച്ച് അൽഫോൻസാഗിരിയിൽ ഇടവക തിരുനാളിന് പ്രൗഢോജ്വലമായ സമാപനം
അൽഫോൻസാഗിരി ദൈവാലയത്തിൽ പ്രധാന തിരുനാളിന് സമാപനം കുറിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ മുഖ്യകാർമ്മികനായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകി . ദിവ്യബലിക്ക് ശേഷം വിവിധ വാദ്യമെളങ്ങളുടെ അകമ്പടിയോടുകൂടി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആരംഭിച്ചു. വിവിധ പന്തലുകളിൽ ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. Read More…
അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ പ്രധാന തിരുനാളിന് ഒരുക്കമായുള്ള രണ്ടാം ദിനാചരണം ഭക്തിനിർഭരമായി സമാപിച്ചു
തിരുന്നാളിന്റെ രണ്ടാം ദിനാചരണത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ വാർഡുകളിലുള്ള കപ്പേളകളിൽ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയിൽ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. അതിനുശേഷം മുട്ടം സിബിഗിരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോൺസൻ പാക്കരമ്പേലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ പരിശുദ്ധ കുർബാനയും, നൊവേനയും നടത്തപ്പെട്ടു. ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം പരിശുദ്ധ മാതാവിനോടുള്ള വണക്കത്തിനായി ദൈവാലയത്തിന് ചുറ്റും ജപമാല പ്രദക്ഷിണവും തുടർന്ന് വാഹന വെഞ്ചരിപ്പും ഭക്തിപൂർവ്വം നടത്തി. വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടുകൂടിയാണ് തിരുനാളിന്റെ രണ്ടാം ദിനാചരണം സമാപിച്ചത്. ദേവാലയത്തിൽ എല്ലാ Read More…
അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി
ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ കൊണ്ടാടുന്ന തിരുനാളിന് ഇന്ന് ജനുവരി 30, 2026 ന് കൊഴുവനാൽ ഫൊറോന പള്ളി വികാരി ബഹുമാനപ്പെട്ട ജോസ് നെല്ലിക്കത്തെരുവിൽ അച്ചൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. അൽഫോൻസാഗിരി പള്ളി വികാരി റവ. ഫാ. ജോൺ കുറ്റാരപ്പള്ളിൽ, റവ. ഫാ. അലക്സ് തണ്ണിപ്പാറ CMI , റവ. ഫാ. ആന്റണി തോണക്കര എന്നിവർ സഹകാർമ്മികരായിരുന്നു. കൊടിയേറ്റിനുശേഷം ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, സെമിത്തേരി സന്ദർശനം എന്നിവയിൽ ഇടവക ജനങ്ങൾ ഒന്നാകെ ഭക്തി ആദരപൂർവ്വം Read More…
വെള്ളികുളം പള്ളിയിൽ തിരുനാളിന് കൊടിയേറി
വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ.സ്കറിയ വേകത്താനം കൊടിയേറ്റി. 31 ശനി രാവിലെ 6.15am ജപമാല. 6.45 am വിശുദ്ധ കുർബാന, നൊവേന.3.15 pm = വാദ്യമേളങ്ങൾ. 4.00 pm – ആഘോഷമായ പാട്ടു കുർബാന. ഫാ.സിബി പാറയടിയിൽ 5:45 pm തിരുനാൾ പ്രദക്ഷിണം, 7.15 ലദീഞ്ഞ്, തിരുനാൾ സന്ദേശം ഫാ.ജോസഫ് ആലഞ്ചേരിൽ.9.15 pm -സമാപനാശീർവാദം. ഫെബ്രുവരി 1ഞായർ പ്രധാന തിരുനാളായി ആചരിക്കും. രാവിലെ 6 .15 Read More…
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് Read More…











