General

കടനാട് പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ മാനത്തൂർ ,പിഴക്, ഐങ്കൊമ്പ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം

വീടിന് മുകളിലേക്ക് മരം വീണും കാറ്റിൽ ഓടുകൾ നഷ്ടപ്പെട്ടും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മാവ് ,പ്ലാവ് ,തേക്ക് ,റബർ തുടങ്ങിയ വൻ മരങ്ങളും നിരവധി കൃഷികളും നശിച്ചു. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പി പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, ആർ .ഡി . ഒ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക്അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ Read More…

General

കെ.സി.വൈ.എൽ അതിരൂപത കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം

യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ അതിരൂപത തലത്തിൽ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ യൂണിറ്റ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കെ സി സി അതിരൂപത പ്രസിഡന്റ്‌ ബാബു പറമ്പടത്തുമലയിൽ കിടങ്ങൂർ ഇടവകയിലെ മുതിർന്ന കർഷകനായ ജോസ് കിടാരക്കുഴിയിൽ നിന്നും പച്ചക്കറിതൈകൾ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എൽ അതിരൂപത Read More…

General

സാമൂഹ്യ സേവന പുരസ്കാര തിളക്കത്തിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്, ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന പുരസ്കാരത്തിന് കുറുമണ്ണ് സെന്റ്ജോൺസ് ഹൈസ്കൂളിലെ പത്ത് വിദ്യാർഥികൾ അർഹരായി. ഓരോ വിദ്യാർത്ഥിക്കും 5000 രൂപയും പ്രശസ്തിപത്രവും ജൂലൈ 13 ന് എറണാകുളം സെന്റ് തെരേസ കോളേജിൽ വച്ചു നടന്ന ചടങ്ങിൽ മലങ്കര യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് വിതരണം ചെയ്തു. ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ചീഫ് Read More…

General

സ്കൂൾപാർലമെന്റ്: സത്യപ്രതിജ്ഞാചടങ്ങ് നടത്തപ്പെട്ടു

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ 2024-2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയിച്ചവരും, വിവിധ ക്ലബുകളിലെ ലീഡേഴ്‌സും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു. വിവിധകലാപരിപാടികളോടെ നടത്തിയ ഈ പരിപാടിയിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. സി. സുനിത H S S സ്വാഗത പ്രസംഗവും, സ്കൂൾ ലോക്കൽ മാനേജർ റ വ. സി. മേരി ഫിലോമിന H S S അധ്യക്ഷ പ്രസംഗവും നടത്തി. ഈ പരിപാടിയിൽ ഈരാറ്റുപേട്ട എസ് ഐ ശ്രീ. Read More…

General

ശക്തമായ മഴയും കാറ്റും; ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അ‍ഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറ​ഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസറ​ഗോഡ് ജില്ലയിൽ ഭാ​ഗിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസറ​ഗോഡ് ജില്ലയിൽ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് Read More…

General

ഹ്യൂമനോയിഡ് റോബോട്ടുകളെ നൃത്തം ചെയ്യിപ്പിച്ച് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : ‘ഈ റോബോട്ടുകൾ ഇങ്ങനെ നൃത്തമൊക്കെ ചെയ്യുമോ? ഇനി കലാരംഗത്തും ഇവർ തന്നെ ആയിരിക്കുമോ താരങ്ങൾ!’ എന്ന ആൻമരിയയുടെ സംശയം എല്ലാവരിലേക്കും നിമിഷനേരങ്ങൾക്കുള്ളിൽ കടന്നെത്തി. മനുഷ്യശരീരത്തോട് സാമ്യമുള്ള ഒരു റോബോട്ടായ ഹ്യൂമനോയിഡ് റോബോട്ടുകളുടെ നൃത്തച്ചുവടുകൾ കണ്ടപ്പോഴാണ് കുട്ടികൾക്ക് സംശയമുണ്ടായത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അനുമോദനയോഗത്തിലും കേന്ദ്രസർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് സ്പോൺസർ ചെയ്ത് Read More…

General

ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകൻ ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന്

ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി, ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുമായിരുന്ന ഫാ.ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്. ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഉച്ചയ്ക്കു 2നു നടക്കുന്ന നാമകരണ ചടങ്ങുകൾക്കു തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. വൈകിട്ട് 4നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ.ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം Read More…

General

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ Read More…

Education General

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവ​ദിച്ച് സംസ്ഥാന സർക്കാർ. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പ്രത്യേക പ്രസ്താവന നടത്ത്. ബാച്ചുകൾ അനുവദിച്ചതോടു കൂടി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു. താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം Read More…

General

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി; സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിപ്പിക്കുമെന്നും ഉറപ്പ്

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ Read More…