പൂഞ്ഞാർ: ആധുനികകാലത്ത് വിദ്യാഭ്യാസം വഴി കുട്ടികളിൽ നടത്തുന്ന നിക്ഷേപങ്ങൾ ഫലദായകമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക് സ്കൂളിലെ 20-മത് വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
സ്കൂൾ മാനേജർ റവ.സിസ്റ്റർ അന്നമ്മഅധ്യക്ഷത വഹിച്ച യോഗത്തിൽ പയ്യാനിത്തോട്ടം പള്ളി വികാരി ഫാ തോമസ് കുറ്റിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

ഹോളി സ്പിരിറ്റ് റീജിയണൽ കൗൺസിലർ സി. ലിസ്സിയ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് അത്യാലിൽ, മെമ്പർമാരായ ശ്രീമതി സജി സിബി, ശ്രീ സജി കാദളിക്കാട്ടിൽ, സി മേരി ഫിലോമിന, പ്രിൻസിപ്പൽ സി ആൽഫി തുടങ്ങിയവർ സംസാരിച്ചു.