General

ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ Read More…

General

കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ല; പാലാ വിട്ടുകൊടുക്കില്ല :മാണി സി കാപ്പൻ

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃതലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം തിരികെ വരുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളോട് ഒറ്റക്കെട്ടായി പോകണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഘടകകക്ഷി നേതാക്കൾക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് Read More…

General

എറണാകുളത്തുനിന്നും കാണാതായ അമ്പാറ സ്വദേശിയെ കണ്ട് കിട്ടി

എറണാകുളത്തുനിന്നും കാണാതായ അമ്പാറ സ്വദേശി ഫ്ലേവിൻ ജോസിനെ ഇന്ന് (10/ 3/ 2025) രാവിലെ നെട്ടൂർ നിന്നും കണ്ട് കിട്ടി. രാവിലെ പത്രത്തിൽ വന്ന വാർത്ത കണ്ട നാട്ടുകാരിൽ ഒരാൾ തിരിച്ചറിഞ്ഞ് അറിയിക്കുകയായിരുന്നു.

General

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി

മീനച്ചിൽ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി. സക്ഷമ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത്-മീനച്ചിൽ താലൂക്ക് പ്രസിഡന്റ്‌ അനു സുഭാഷ് -സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.

General

ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗിക Read More…

General

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചങ്ങനാശേരി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്.

General

ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. ഫോൺ ലോക്കായ നിലയിലാണ്. മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും. ഷൈനിയുടെ ഫോണും ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീ യ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദു രൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോ ണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉൾപ്പെടെ പരിശോധിക്കു ന്നതിന് ഷൈനിയുടെ ഫോൺ Read More…

General

മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പൂർവ്വ വിദ്യാർഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി

മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണവും വനിതാ കമ്മറ്റി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ പ്രസിഡന്റ് സിബി മാത്യു, പ്ലാത്തോട്ടം നിർവ്വഹിച്ചു. സെക്രട്ടറി ജസീന്താ അഗസ്റ്റിൻ, ട്രഷറർ അഡ്വ.അനിൽകുമാർ, വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ജോ.സെക്രട്ടറി എലിസബത്ത് ദേവസ്യ എന്നിവർ പ്രസംഗിച്ചു.

General

ആര്‍ക്കും മദ്യം കിട്ടാതെ വരരുത്, 9 മണിക്ക് ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം മദ്യം നല്‍കണം: ബെവ്‌കോ സര്‍ക്കുലര്‍

ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ബിവറേജസ് പറയുന്നത്. എന്നാല്‍ ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് Read More…

General

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ ഗതാഗതനിയന്ത്രണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ: ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല. പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ബൈപാസ് റോഡെ പോകേണ്ട വാഹനങ്ങൾ കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് Read More…