Erattupetta

കേരളത്തിലെ റബ്ബർ കർഷകരുടെ ദുരവസ്ഥയിലേക്ക് ടോമി കൊച്ചുവീടൻ വെളിച്ചം വീശുന്നു

ഈരാറ്റുപേട്ട : ടോമി കൊച്ചുവീടൻ ” റബ്ബർ മരങ്ങളുടെ നാട്ടിൽ” എന്ന പേരിൽ ഒരു ചിന്തോദ്ദീപകമായ പുസ്തകം രചിക്കുകയും അത് മറ്റക്കാട്ട് കുടുംബയോഗം പ്രസിദ്ധീകരിക്കുകയുമുണ്ടായി. വെള്ളിയാഴ്ച പൂഞ്ഞാറിൽ നടന്ന ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ പ്രകാശനം ചെയ്ത ഈ പുസ്തകം, റബ്ബർ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കർഷകർ നേരിടുന്ന സാമ്പത്തിക, സാമൂഹിക, വൈകാരിക വെല്ലുവിളികളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നു. റബ്ബർ കർഷകരുമായുള്ള അടുത്ത ബന്ധത്തിൽ നിന്നും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള തന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുമാണ് പുസ്തകത്തിന് പ്രചോദനമായതെന്ന് Read More…

Erattupetta

ടി എം റഷീദ് കേരള കോൺഗ്രസ് (എം)ൽ ചേർന്നു

ഈരാറ്റുപേട്ട : മുൻ മുൻസിപ്പൽ ചെയർമാനും, മുൻ സഹകരണ ബാങ്ക് പ്രസിഡന്റും, നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഒക്കെയായ TMR എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈരാറ്റുപേട്ടയിലെ പ്രമുഖ പൊതുപ്രവർത്തകൻ ടി എം റഷീദ് കേരള കോൺഗ്രസ് (എം )ൽ ചേർന്നു. ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി കൺവെൻഷനിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യിൽ നിന്നും ടി എം റഷീദ് അംഗത്വം സ്വീകരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് Read More…

Erattupetta

പെൻഷൻ യൂണിയൻ കുടുംബമേള നടത്തി

ഈരാറ്റുപേട്ട കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ മേള വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് റ്റി.എം. റഷീദ് പഴയം പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഖ കുര്യൻ നല്ലൊരു ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സി.ജെ. മത്തായി ,ഇ മുഹമ്മദ് ,ബാബുരാജ്, ജയിംസ് മാത്യൂ ,ലുക്കോസ് വേണാടൻ ,സെബാസ്റ്റ്യൻ മേക്കാട്ട് , എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.

Erattupetta

മണ്ഡലം നേതൃയോഗം

ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ സമ്പൂർണ്ണ മണ്ഡലം കമ്മറ്റി 11-10-2025 (ശനി ) വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ടയിൽ യോഗം ചേരും. മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ഉത്ഘാടനം ചെയ്യും. മണ്ഡലത്തിലെ വാർഡ് ഇൻചാർജ്, വാർഡ് കൺവീനർ ഉപരി ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.

Erattupetta

പ്രളയത്തിൽ തകർന്ന കാരയ്ക്കാട് നടപ്പാലം പുനർ നിർമ്മിച്ച് നാടിന് സമർപ്പിച്ചു

ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ ഭാഗത്തേക്കും ഉൾപ്പെടെ പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു. എന്നാൽ 2021 ലെ പ്രളയത്തിൽ പാലം തകർന്നതോടെ പ്രദേശവാസികളും, വിദ്യാർത്ഥികളും എല്ലാം ഏറെ ദുരിതത്തിൽ ആയി. മീനച്ചിലാറിന്റെ മറുകരയുള്ള ഇളപ്പുങ്കൽ ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. ഇളപ്പുങ്കൽ ഭാഗത്തുനിന്നും കാരയ്ക്കാട് എം എം യു എം യു പി എസിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ ദുരിതത്തിലായത്. Read More…

Erattupetta

പാലസ്തീൻ രാഷ്ടം സാധ്യമാക്കണം: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹ്മ്മദ് കബീർ

ഈരാറ്റുപേട്ട :ഇസ്രയേൽ പാലസ്തീൻ ഏറ്റുമുട്ടലിന് സ്തിരമായ പരിഹാരം പാലസ്തീൻ രാഷ്ട രൂപീകരണം മാത്രമാണ് ണ്. ടി.എ. അഹമ്മദ് കബീർ. ഗസയിൽ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിവസേന . നൂറ് കണക്കിന് നിരപരാതികൾ മരിച്ച് വീഴുന്നു. അവശേഷിക്കുന്നവർ ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ, മതിയായ ചിക്തസ പോലും കിട്ടാതെ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നു. ഇത് മനുഷ്യരാശിക്കെതിരായയുദ്ധമാണ്. ലോകം തന്റെ കാൽക്കീഴിൽ അമരണം എന്ന് ആ ഗ്രഹിക്കുന്ന അമേരിക്കൻ പ്രസിഡണ്ട്പാലസ്തീന് വേണ്ടി ശബ്ദിക്കുന്നവരെ ആയുധ ശേഷിയും സാമ്പത്തിക ഭദ്രതയും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. യൂറോപ്യൻ രാജ്യങ്ങളടക്കം Read More…

Erattupetta

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത്: ആന്റോ ആന്റണി എം.പി.

ഈരാറ്റുപേട്ട : സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല. പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല. ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് Read More…

Erattupetta

നാട്ടുകാരത്തിൽ കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറ്റാറിന് കുറുകെ നാട്ടുകാരത്തിൽ കടവിൽ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇവിടെ ഒരു പാലം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് തിടനാട് ടൗൺ, തിടനാട് ഹയർസെക്കൻഡറി സ്കൂൾ, തിടനാട് മഹാക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിനും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും പാലം നിർമ്മിക്കുന്നതിന് 61 Read More…

Erattupetta

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് AIYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങൾ ശുചീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ ശുചീകരിക്കുന്ന പരിപാടി AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ രതീഷ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, എഐടിയുസി KSTEU സെക്രട്ടറി ബിനോയ് ജോസഫ്,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ ഇ, Read More…

Erattupetta

എം.എൽ.എയും ജില്ലാ പഞ്ചായത്ത് മെമ്പറും വിവാദങ്ങൾ അവസാനിപ്പിച്ച് വികസനം നടത്തണം: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: എം.എൽ.എയും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മിൽ പരസ്പരം സ്ത്രീ വിഷയങ്ങൾ ആരോപിച്ചുകൊണ്ട് വാഗ്വാദങ്ങൾ നടത്താതെ അവ അവസാനിപ്പിച്ചുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണം, റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതികൾ എന്നിവ പൂർത്തീകരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലിന് എം.എൽ.എ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് തൃണമൂൽ കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം Read More…