ഈരാറ്റുപേട്ട : പത്തനംതിട്ടയിൽ ഇത്തവണ ഐസക്ക് എന്ന മുദ്രവാക്യത്തിന്റെ ആർപ്പ് വിളിയിൽ ഈരാറ്റുപേട്ടയെ ചെങ്കടലാക്കി എൽഡിഎഫ് കൊട്ടികലാശം. കണ്ടു നിന്നവരെയും പ്രവർത്തകരെയും ഒരേ പോലെ ആവേശത്തിലാക്കി. മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊട്ടികലാശങ്ങൾ നടന്നു. ഓരോ പഞ്ചായത്തുകളിലും ഇരുചക്രം ഉൾപ്പടെ വിവിധ വാഹനങ്ങളുടെ റാലിയും നടത്തി. വൈകിട്ട് അഞ്ചരയോടെ വിവിധ പഞ്ചായത്തുകളിലെ വാഹനവും പ്രവർത്തകരും ഈരാറ്റുപേട്ടയിലെത്തിയത്തോടെ ഈരാറ്റുപേട്ട ചെങ്കടലായി മാറി. എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കുര്യാക്കോസ് ജോസഫ്, Read More…
Erattupetta
മദ്ധ്യവയസ്കനെ കാണാതായതായി പരാതി
തൊടുപുഴ വെളളിയാമറ്റം വില്ലേജിൽ പുള്ളോലിൽ ലാലു മാത്യു (50)എന്ന ആളെ 17/3/2024 രാവിലെ 7.30 ന് കളത്തൂക്കടവ് ഭാഗത്തു നിന്ന് കാണാതായി. കാണാതാവുന്ന സമയത്ത് ഇളം പച്ച നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവുമുള്ള ആളാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ : 0482227228, എസ് എച്ച് ഒ ഈരാറ്റുപേട്ട: 9497980316.
‘ഇന്ത്യ’ അധികാരത്തിലേറും: പ്രൊഫ. ഖാദർ മൊയ്തീൻ
ഈരാറ്റുപേട്ട: ഇന്ത്യാ മുന്നണി ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് അധികാരത്തിലെ ത്തുമെന്ന് മുസ്ലിംലീഗ് ദേശീ യ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി .എഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യു.ഡി.എഫ് 20 സീറ്റും നേടും. മോദി സർക്കാർ രാജ്യത്ത് വർഗീയത വളർത്തി വിഭജന രാഷ്ട്രീയമാണ് പരീക്ഷിക്കുന്നത്. മതേതര, ജനാധിപത്യ മൂല്യങ്ങൾ അപ്പാടെ ഇല്ലാതാക്കി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് Read More…
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന വിനോദയാത്ര ; ഏപ്രിൽ 28 ന്
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. കല്ലാർകുട്ടി ഡാം, SL പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob: 8589084284.
ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്
ഈരാറ്റുപേട്ട : ഇന്ത്യ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ Read More…
എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്
ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ എൽ ഡി വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ ( 16.4.2024) വൈകിട്ട് അറിന് ഈരാറ്റുപേട്ടയിൽ നടകുന്ന മാർച്ചും പൊതുയോഗവും ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും.
മുസ്ലിം ഗേൾസ് മെഗാ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി
ഈരാറ്റുപേട്ട :1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു. കോഡിനേറ്റർ ഷാഹിറ Read More…
പുസ്തക വണ്ടി ഇന്ന് ഈരാറ്റുപേട്ട എരിയായിൽ
ഈരാറ്റുപേട്ട: കേരളത്തിന്റെ ധനകാര്യവകുപ്പുമന്ത്രിയായി രണ്ടു തവണ ചുമതല നിർവ്വഹിച്ച ഡോ.റ്റി.എം തോമസ് ഐസക്കിൻ്റെ അക്കാദമികരംഗത്തെ സംഭാവനകളും പങ്കാളിത്ത ജനാധിപത്യ വികസനമാതൃകകളും കേരളീയ സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരളമെമ്പാടുമുളള സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന പരിപാടിയാണ് പുസ്‌തകവണ്ടി. ഇന്ന് ഈരാറ്റുപേട്ട ഏരിയായിൽ എത്തിച്ചേരും. ഡോ. ഐസക്കിന്റെ ബൗദ്ധിക സംഭാവനകളിൽ പ്രധാനം അദ്ദേഹം. രചിച്ച 50-ലധികം പുസ്‌തകങ്ങളും നൂറ് കണക്കിന് ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്തജനാധിപത്യം, വികസനം, കുടുംബശ്രീ പ്രസ്ഥാനം, ജനകീയബദലുകൾ, കൃഷി, Read More…
ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിൽ വന്‍ തീപ്പിടുത്തം
കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഈരാറ്റുപേട്ട മെട്രോ തീയറ്ററിനും പോലീസ് സ്റ്റേഷനും സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. പഴയ ഉരുപ്പടികള്‍ വില്‍ക്കുന്ന പാലയംപറമ്പില്‍ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാഠിന്യത്തില്‍ സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി 87 നിര്യാതനായി
ഈരാറ്റുപേട്ട: നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി (87) നിര്യാതനായി. കബറടക്കം പുത്തന്‍പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി. ഭാര്യ ഹലീമ വലിയവീട്ടില്‍ കുടുബാംഗം. മക്കള്‍ നൗഷാദ്, നിസാര്‍, ഹാഷിം, ഹാരിസ്, റഷീദ, സലീന. മരുമക്കള്‍: അബ്ദുല്‍ സലാം, യൂസുഫ് (പരേതന്‍), ബുഷ്റ, രിസാന, ഷീന, ഉമൈദാ.