ഈരാറ്റുപേട്ട : ഫെയ്സ് ഫൈൻ ആർട്സ് ഈരാറ്റുപേട്ടയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ഫെയ്സ് സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ജോണി ജെ പ്ലാത്തോട്ടം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഫെയ്സ് വൈസ് പ്രസിഡണ്ട് നൗഫൽ മേത്തർ അധ്യക്ഷപദം അലങ്കരിച്ചു. ബഷീർ ഓർമ്മകൾ പങ്കുവെച്ച് ഫേയ്സ് ഭാരവാഹികളായ സക്കീർ താപി, കെ പി അലിയാർ, ഹാഷിം ലബ്ബ, മൃദുല നിഷാന്ത്, താഹിറ താഹ, പി എസ് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
Erattupetta
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും സ്ഥലം ലഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് Read More…
കടുവാമൂഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: കടുവാമൂഴി പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂളിൽ വിശ്വവിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന് പിടിഎ ഭാരവാഹികൾ നേതൃത്വം നൽകി. ജീവിത ഗന്ധി ആയ അനുഭവങ്ങളാണ് ബഷീർ കൃതികളുടെ പ്രത്യേകത എന്നും ഇതിന് ഒരു കാലത്തും പ്രസക്തി നഷ്ടമാകുന്നില്ലെന്നും അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി ആർ അഭിപ്രായപ്പെട്ടു. ബഷീർ അനുസ്മരണ യോഗത്തിന് അധ്യാപകരായ Read More…
കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ട: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) അഷറഫ് റ്റി.സി (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെലീൽ.ജെ (41) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് Read More…
ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സ്പോട്ട് അഡ്മിഷൻ
ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളി ശനി ദിവസങ്ങളിൽ നടത്തുന്നതാണ്. ബിസിഎ (എ. ഐ. വിത്ത് പൈത്തൺ), ബികോം ലോജിസ്റ്റിക്സ്, ബി കോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ (ടാലി ആൻഡ് പ്രാക്റ്റിക്കൽ അക്കൗണ്ടിങ്), ബിബിഎ (ഡിജിറ്റൽ മാർക്കറ്റിംഗ്), എം കോം ടാക്സേഷൻ എന്നിവയാണ് വിവിധ കോഴ്സുകൾ. മേൽ പറഞ്ഞ പ്രോഗ്രാമിലേക്ക് ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ വെള്ളി, ശനി ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിക്കുന്നു. 75% Read More…
പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു
ഈരാറ്റുപേട്ട: കടുവാമുഴി പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ നാസർ വെള്ളൂ പറമ്പിൽ, ശ്രീ.പി എഫ് ഷഫീക്ക്,ശ്രീ.കെ. എച്ച് ലത്തീഫ്, പി. കെ നസീർ എന്നിവർ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ ചേർന്ന് സ്കൂൾ ബാഗുകൾ ഏറ്റുവാങ്ങി.
ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കമായി
ഈരാറ്റുപേട്ട: ഖുർആൻ പഠനത്തിന് നവ്യാനുഭവുമായി ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കം കുറിച്ചു. അൽമനാർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സ്റ്റഡി സെൻ്റർ ഖുർആൻ പണ്ഡിതനും ആയാത്തെ ദറസ് ഖുർആൻ സംസ്ഥാന കോഡിനേറ്ററുമായ ഇ. എം അമീൻ മൗലവി ഉദ്ഘാടനം ചെയ്തു. ഖുർസ്റ്റഡി സെൻ്റർ ഏരിയ രക്ഷാധികാരി പി.എ മുഹമ്മദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു.കുടംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് ഖുർആൻ പഠനത്തിനും പാരയണത്തിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.അവിനാഷ് മുസ,സാജിദ് നദ് വി കെ പി ബഷീർ എന്നിവർ സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ; സ്വദേശി ദർസ് പ്രഖ്യാപനവും.
ഈരാറ്റുപേട്ട: നൂറുൽ ഇസ്ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ നടത്തി ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ എ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഷീദ് വലിയവീട്ടിൽ ആധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം ബി എച്ച് അലി ബാഖവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസ മാനേജർ പി.എം Read More…
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു. സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എസ്.ജവാദ് വായന ക്കുറിപ്പ് പ്രകാശനം ചെയ്തു. കെ. ജെ.പ്രസാദ്,സോണി ജോണി,സിന്ധു,ബിൻസി മോൾ ജോസഫ്,അർച്ചന,ശ്രീലക്ഷ്മി സജി, ആലിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി
ഈരാറ്റുപേട്ട : കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്ലാസ്സ് ലീഡർമാരുടെമാരുടെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് ഉത്സവത്തിൽ അധ്യാപകരും പങ്കാളികളായി. 2023-24 വർഷത്തിലെ പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ മരച്ചീനി കൃഷി നടത്തിയത്. ഇത്തരം വേറിട്ട അനുഭവങ്ങൾ കുട്ടികൾക്ക് കാർഷിക മേഖലയിലെ ആഭിമുഖ്യം സൃഷ്ടിക്കുവാൻ കാരണമാകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത സ്കൂൾ എച്ച്. എം ജ്യോതി ആർ Read More…