ഈരാറ്റുപേട്ട: കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കൺവെൻഷൻ നയനാർ ഭവനിൽ നടന്നു കോട്ടയം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപന പട്ടികയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളെ തീരുമാനിക്കുന്ന മാനദണ്ഡങ്ങളിൽ വില്ലേജുകൾ ഉൾപ്പെടുന്നില്ല അതുകൊണ്ട് ഈ വില്ലേജുകളെ ഒഴിവാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻറ് ജസ്റ്റിൻ ജോസഫ് അധ്യക്ഷനായി. Read More…
Erattupetta
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി മുട്ടനാടിനെ ലേലം ചെയ്തു
ഈരാറ്റുപേട്ട : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് Read More…
റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ
ഈരാറ്റുപേട്ട: റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ. എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച നൽകുന്ന 25 വീടുകളുടെ പണസമാഹാരത്തിനായി വേറിട്ട ക്യാമ്പിനുമായി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈരാറ്റുപേട്ടയിലെ യുവജന സംഘടന. നാളെ വൈകുന്നേരം 5.30ന് ചേന്നാട് കവലയിൽ രണ്ടു മുട്ടനാടുകളെ ലേലം ചെയുന്നു. ആദ്യഘട്ടത്തിൽ പണം നൽകുന്നതിനായി ബിരിയാണി ചലഞ്ചും പായസം ചലഞ്ചും നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു.
റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ DYFI പ്രവർത്തകർ
ഈരാറ്റുപേട്ട: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ 12 മേഖല കമ്മിറ്റികൾ ചേർന്ന് 5,14,261 രൂപ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി DYFI കോട്ടയം ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറിന് കൈമാറി. ആക്രി പെറുക്കിയും, പായസം , ബിരിയാണി ചലഞ്ചുകൾ നടത്തിയും, ചുമട് ചുമന്നും ആണ് ഇത്രയും തുക ഇവർ സമാഹരിച്ചത്.
ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ സെയിൻസ് സൈനുദ്ദീനെഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട ആദരിച്ചു
ഈരാറ്റുപേട്ട: ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ സെയിൻസ് സൈനുദ്ദീനെ ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) ആദരിച്ചു. ഈരാറ്റുപേട്ടയിലെ ആദ്യ ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമാണ്. പഴയ കാല സിനിമാ താരങ്ങളുടേതടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ നിരവധി ക്യാമറകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.ഫെയ്സ് പ്രസിഡൻ്റ് സക്കീർ താപി, വനിതാ വിംഗ് ക്ലബ് പ്രസിഡൻറ് മൃദുല നിഷാന്ത് എന്നിവർ ഉപഹാരം നൽകി. ചടങ്ങിൽ ഫെയ്സ് ജനറൽ സെക്രട്ടറി കെ. Read More…
ഈരാട്ടുപേട്ട ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക്; പുതിയ സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് ജീവനക്കാർ
ഈരാറ്റുപേട്ട: ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേലുദ്യോഗസ്ഥർ തയാറാകാഞ്ഞതിനെ തുടർന്ന് ഒറ്റ ദിവസംകൊണ്ട് പ്രതിവിധി കണ്ട് ഫയർ ജീവനക്കാർ. രണ്ട് വർഷം മുമ്പ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ സെപ്ടിക് ടാങ്കാണ് ഇത്തരത്തിൽ മാറ്റിവച്ചത്. കെട്ടിടത്തോട് അനുബന്ധിച്ചുള്ള ബാത്ത് റൂമിൽ നിന്നുള്ള സെപ്റ്റിക് ടാങ്കാണ് രണ്ട് മാസം മുമ്പ് ബ്ലോക്കായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി തീർന്നത്. അക്കാലം മുതൽ പൊതുമരാമത്ത് ഈരാറ്റുപേട്ട ബിൽഡിങ് വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികാര Read More…
ഫുഡ് ഫെസ്റ്റിവൽ നടത്തി
ഈരാറ്റുപേട്ട: കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച “നാടൻ വിഭവങ്ങളുടെ പ്രദർശനം” സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ എ മുഹമ്മദ് Read More…
ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആഗസ്റ്റ് 19 തിങ്കളാഴ്ച 4 PM-ന് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് R മാനംതടത്തിൽ, ഇടമറ്റം വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് K.C കൈപ്പുഴ, പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള Read More…
ഫുഡ് ഫെസ്റ്റിവൽ നടത്തി
ഈരാറ്റുപേട്ട: കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച “നാടൻ വിഭവങ്ങളുടെ പ്രദർശനം” സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ എ മുഹമ്മദ് Read More…
ഈരാറ്റുപേട്ട മുസ്‌ളീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2001 എസ് എസ് എൽ സി ബാച്ചിന്റെ ഒത്തുചേരൽ
ഈരാറ്റുപേട്ട: ഓർമകൾ പങ്കുവെക്കാൻ ഒരിക്കൽ കൂടി ആ തിരുമുറ്റത്ത് അവർ ഒത്തുകൂടി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ 2001 ബാച്ചിലെ വിദ്യാർഥിനികളും അധ്യാപകരുമാണ് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കുവെച്ചത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എം.എഫ്. അബ്ദുൽഖാദർ സാറിനെയാണ് സംഗമം ഉദ്ഘാടനം ചെയ്യാനാണ് അവർ തെരഞ്ഞെടുത്തത്. കൂടാതെ എല്ലാ അധ്യാപകരേയും വൃക്ഷത്തൈകൾ നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജസ്‌ന പി.പരികുട്ടി അധ്യക്ഷത വഹിച്ചു. യാസ്മിൻ പി.എസ്. സ്വാഗതം Read More…