ഈരാറ്റുപേട്ട : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് ഈ എ സവാദ് എന്നിവർ പങ്കെടുത്തു.
മേഖല സെക്രട്ടറിമാരായ സെയിദ് മുഹമ്മദ്, ബിബിൻ ബാബു, പ്രസിഡന്റുമാരായ ഷെബിൻ സക്കീർ, അമീൻ പാറയിൽ ഇവർ പങ്കെടുത്തു.