ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹന വിതരോണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ. കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി മാതൃ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ, മെമ്പർമാരായ രമ മോഹനൻ, ജോസഫ് ജോർജ്, ശ്രീകല ആർ. ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപലൻ, മിനി സാവിയോ, ജെറ്റോ ജോസ്, Read More…
Erattupetta
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി കെ.കെ കുഞ്ഞുമോൻ അനുസ്മരണ യോഗം നടത്തി
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൻ്റെ കല്ലേകുളം ഡിവിഷൻ മെമ്പർ ആയിരുന്ന കെ.കെ കുഞ്ഞുമോൻ്റെ നിര്യാണത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ്,നെല്ലുവേലിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ശ്രീമതി മേഴ്സി മാത്യാ, ശ്രീ അജിത്ത് കുമാർ ശ്രീകല ആർ, ജോസഫ് ജോർജ്, രമ മോഹനൻ, ബിന്ദു സെബാസ്റ്റ്യൻ, ശ്രീ കല ആർ, ഓമനഗോപാലൻ, മിനി സാവിയോ, ജെറ്റോ ജോസ്, അഡ്വ. അക്ഷയ് Read More…
ഈരാറ്റുപേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍
ഈരാറ്റുപേട്ട :ബ്രൗണ്‍ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍ക്കട്ട സ്വദേശിയായ റംകാന്‍ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പോലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ Read More…
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ്
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വേദനയും ബുദ്ധിമുട്ടുകളും ഇല്ലാതെ വേരിക്കോസ് വെയിൻ ചികിത്സക്കായി പ്രത്യേക ക്യാമ്പ് ഒരുക്കുന്നു. പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജൻ ഡോ. ശിവ ശങ്കറിന്റെ നേതൃത്ത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ലേസർ തെറാപ്പി, ഗ്ലൂ തെറാപ്പി, സ്ക്ലെറോ തെറാപ്പി എനീ ആധുനിക ചികിത്സാ രീതികളിലൂടെ കുറഞ്ഞ ആശുപത്രി വാസത്തിൽ വേരികോസ് വെയിൻ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 13 മുതൽ 22 വരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം Read More…
അന്തരിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.കുഞ്ഞുമോന് ആദരാജ്ഞലികൾ അർപ്പിയ്ക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ.കെ.കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട ‘ കെ.കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഇത് രാഷ്ട്രീയത്തിനധീതമായ കുഞ്ഞുമോൻ ചേട്ടൻ്റെ ജനപിന്തുണയുടെ തെളിവ് കൂടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും തുടർന്ന് ഭവനത്തിലും വച്ച മൃത്യദേഹത്തിൽ ആൻ്റോ ആൻ്റണി എം.പി മാണി സി.കാപ്പൻ എം.എൽ എ, സെബാസ്റ്റ്യൻ Read More…
ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി
ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
മാർച്ച് 08 അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു
ഈരാറ്റുപേട്ട: അന്താ രാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി നേതൃതത്തില സംഘടിപ്പിച്ച വനിതാ ദിനാചര രണവും ,ഇഫ്താർ സംഗമവും നടത്തി. മുനിസിപ്പൽ വൈസ് പ്രസിഡന്റ് റസിയ ഷഹീർ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഖജാൻജി സബിത സത്താർ, മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ളാ, മുനിസിപ്പൽ ഖജാൻജി സുഫിന ബഷീർ എന്നിവർ സംസാരിച്ചു.
കരുത്തായ് ചേർത്ത് പിടിച്ചുകൊണ്ട് സൺറൈസ് ഹോസ്പിറ്റൽ
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത്. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടുക്കി ജില്ലാ ബോക്സിങ് അസ്സോസിസ്യഷന്റെ ജനറൽ സെക്രട്രറിയും ഷോബുക്കായ് കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള വൈസ് പ്രെസിഡന്റുമായ മാസ്റ്റർ ബേബി എബ്രഹാമാണ് സെൽഫ് ഡിഫെൻസ് ക്ലാസ്സുകൾ Read More…
വനിതകൾക്കായി പ്രത്യേക PCOD ക്ലിനിക്കുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തപ്പെട്ടു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി. ഇ. ഓ ശ്രീ. പ്രകാശ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനംവും സ്ത്രീകളിൽ വളരെ അധികം കാണപ്പെടുന്ന ഹോർമോൺ അസന്തുലിതത്വം, അനാരോഗ്യകരമായ ജീവിതശൈലി, അമിത സമ്മർദ്ദം പോലുള്ള കാരണങ്ങളാൽ ഉണ്ടാകാവുന്ന PCOD (Polycystic Ovarian Disease) എന്ന ഹോർമോൺ അസന്തുലിതാവസ്ഥക്കായി Read More…
ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന : പിഴയിട്ടു
ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്ത് – നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ. ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തല സ്‌ക്വാഡുകളുമുണ്ട്. Read More…











