ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി. പോലീസ് ,വ്യാപാരി പ്രതിനിധികൾ, ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ , സമീപവാസികൾ,സ്കൂൾ മേലധികാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Erattupetta
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവരും, ബ്ലോക്ക് പരിധിയിലെ നന്മക്കൂട്ടം, ടീം എമര്‍ജന്‍സി, ടെന്‍സിംഗ് നേച്ചര്‍ ക്ലബ്, വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു യോഗ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവര്‍പങ്കെടുത്തു. യോഗാചാര്യന്‍ ശ്രീ. ശങ്കരന്‍കുട്ടി മാസ്റ്റര്‍ യോഗ ക്ലാസ് എടുത്തു. യോഗദിനാചരണത്തില്‍ വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു
ഈരാറ്റുപേട്ട: സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു. വിവിധ രാജ്യങ്ങളിലായി 1,50,000ത്തിൽ അധികം താക്കോൽദ്വാര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാകിയിട്ടുള്ള ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്ത്വത്തിലാണ് മരുന്നുകൾക്ക് മാത്രം ചാർജ് ഈടാക്കികൊണ്ടുള്ള സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടത്. 10 ത്തിലധികം വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനത്തിൽ മുപ്പതിലധികം ശാസ്ത്രക്രികളാണ് സൗജന്യമായി നടത്തിയത്. സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള Read More…
വായനവാരാഘോഷങ്ങൾക്ക് തുടക്കം
ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി വായനാ വാരാചരണത്തിന് തുടക്കം കുറിച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. പാലാ ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗണിത ശാസ്ത്രവിഭാഗ മേധാവി പ്രൊഫ.റോയ് തോമസ് കടപ്ളാക്കൽ വായനദിന സന്ദേശം നൽകി. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി സ്കൂളിന് നൽകിയ ലൈബ്രറി പുസ്തകങ്ങൾ, മാഗസിനുകൾ Read More…
ഹയാത്തൂദ്ധീൻ അറബിക് ക്ലബ് വായന ദിനാചാരണം നടത്തി
ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം. മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ് വിവരണം നടത്തി.
ഗർഭിണികളായ സ്ത്രീകൾക്കായി മാതൃമനം പരിപാടി സംഘടിപ്പിച്ചു
ഈരാറ്റുപേട്ട :ഗർഭിണികളായ സ്ത്രീകൾക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ഒരുക്കിയ പ്രത്യേക ബോധവത്കരണ പരിപാടിയായ ‘മാതൃമനത്തിന്റെ ‘ ഉദ്‌ഘാടനം പ്രമുഖ സിനി ആർട്ടിസ്റ് ശ്രീ കൈലാഷ് നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ ഗർഭകാലത്ത് സ്ത്രീകൾക്കുണ്ടാകാവുന്ന ഗൈനക്കോളജി സംബന്ധ സംശയങ്ങളെ കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും 40 വർഷത്തിലധികം സേവന പാരമ്പര്യമുള്ള പ്രശസ്ത ഡോക്ടറുമായ ഡോ. ഓമന തോമസ് ക്ലാസുകൾ നയിച്ചു. തുടർന്ന് ഗർഭകാലത്ത് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ പറ്റി ഡൈറ്റിഷൻ ആമിന ഹക്കിം, ഗർഭകാലത്ത് ചെയ്യേണ്ട ഫിസിയോതെറാപ്പി വ്യായാമങ്ങളെ കുറിച്ച് Read More…
വരവേൽപ്പ് 2025
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വരവേൽപ്പ് എന്ന പേരിൽ സ്കൂൾ ആഘോഷമാക്കി. സ്കൂൾ മാനേജർ എംകെ അൻസാരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി പി താഹിറ, ഹെഡ്മിസ്ട്രസ് എം പി ലീന ,വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ, പി റ്റി എ പ്രസിഡൻറ് തസ്നീം മുഹമ്മദ്, അധ്യാപിക ഫെലിക്സാമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
ഈരാറ്റുപേട്ട ടീം റെസ്ക്യൂ ഫോഴ്സ് ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: ടീം റെസ്ക്യൂ ഫോഴ്സിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇന്ന് വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും. കൂടാതെലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടക്കും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥി ആയിരിക്കും. ടീം റെസ്ക്യു പ്രസിഡൻ്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിക്കും.ഫിലിപ്പ് മമ്പാട് ഇൻ്റർനാഷണൽ മൈൻഡ് ട്രെയിനർ & മോട്ടിവേഷൻ സ്‌പീക്കർ ക്ലാസ് നയിക്കും. പ്രസിഡൻ്റ് Read More…
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ഈരാറ്റുപേട്ട: ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും Read More…











