Erattupetta

മാതാക്കലിൽ വെൽഫെയർ പാർട്ടി നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: മാതാക്കൽ ഡിവിഷനിൽ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വെൽഫെയർ പാർട്ടി പുനർ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ, യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

Erattupetta

തൃണമൂൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപം മുരുക്കോലിൽ ആർക്കേടിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 17-10 -2025 വെള്ളിയാഴ്ച 5:00PM ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യപ്രസംഗം നടത്തും. സംസ്ഥാന-ജില്ലാ നേതാക്കളായ എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട ,നോബി ജോസ്, ഈപ്പച്ചൻ അത്തിയാലിൽ, വിപിൻ Read More…

Erattupetta

ലോക ഭക്ഷ്യദിനം; വിദ്യാർഥിനികളുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. എസ് പി സി, സാഫ്, ഗൈഡിങ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാരമ്പര്യ വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, ജ്യൂസുകളും സാലഡുകളും തുടങ്ങിയ വിഭാഗങ്ങളിൽ വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർഥിനികളെ ബോധവൽക്കരിക്കുന്നതിന് പോഷക സമ്പുഷ്ടമായ സമീകൃതാഹാരത്തിൻ്റെ പ്രതീകമായ ഫുഡ് പ്ലേറ്റ് സ്റ്റാളിൽ സജ്ജമാക്കി. കൂടാതെ ചീരപരിചയം എന്ന Read More…

Erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കിടത്തിചികിത്സ സൗകര്യം ഒരുക്കി മുഴുവൻ സമയ ഡോക്ടറെയും സ്റ്റഫിനെയും നിയമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും ചികിത്സ ക്രമീകരണങ്ങൾ മെച്ചമാക്കുമെന്നുമുള്ള MLA യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എംഎൽഎ പാലിക്കണമെന്നും ലക്ഷ കണക്കിന് രൂപാ മുടക്കി വാങ്ങിവച്ചിരിക്കുന്ന എക്സറെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക Read More…

Erattupetta

കേരളത്തിലെ റബ്ബർ കർഷകരുടെ ദുരവസ്ഥയിലേക്ക് ടോമി കൊച്ചുവീടൻ വെളിച്ചം വീശുന്നു

ഈരാറ്റുപേട്ട : ടോമി കൊച്ചുവീടൻ ” റബ്ബർ മരങ്ങളുടെ നാട്ടിൽ” എന്ന പേരിൽ ഒരു ചിന്തോദ്ദീപകമായ പുസ്തകം രചിക്കുകയും അത് മറ്റക്കാട്ട് കുടുംബയോഗം പ്രസിദ്ധീകരിക്കുകയുമുണ്ടായി. വെള്ളിയാഴ്ച പൂഞ്ഞാറിൽ നടന്ന ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ പ്രകാശനം ചെയ്ത ഈ പുസ്തകം, റബ്ബർ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കർഷകർ നേരിടുന്ന സാമ്പത്തിക, സാമൂഹിക, വൈകാരിക വെല്ലുവിളികളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നു. റബ്ബർ കർഷകരുമായുള്ള അടുത്ത ബന്ധത്തിൽ നിന്നും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള തന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുമാണ് പുസ്തകത്തിന് പ്രചോദനമായതെന്ന് Read More…

Erattupetta

ടി എം റഷീദ് കേരള കോൺഗ്രസ് (എം)ൽ ചേർന്നു

ഈരാറ്റുപേട്ട : മുൻ മുൻസിപ്പൽ ചെയർമാനും, മുൻ സഹകരണ ബാങ്ക് പ്രസിഡന്റും, നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഒക്കെയായ TMR എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈരാറ്റുപേട്ടയിലെ പ്രമുഖ പൊതുപ്രവർത്തകൻ ടി എം റഷീദ് കേരള കോൺഗ്രസ് (എം )ൽ ചേർന്നു. ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി കൺവെൻഷനിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യിൽ നിന്നും ടി എം റഷീദ് അംഗത്വം സ്വീകരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് Read More…

Erattupetta

പെൻഷൻ യൂണിയൻ കുടുംബമേള നടത്തി

ഈരാറ്റുപേട്ട കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ മേള വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് റ്റി.എം. റഷീദ് പഴയം പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഖ കുര്യൻ നല്ലൊരു ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സി.ജെ. മത്തായി ,ഇ മുഹമ്മദ് ,ബാബുരാജ്, ജയിംസ് മാത്യൂ ,ലുക്കോസ് വേണാടൻ ,സെബാസ്റ്റ്യൻ മേക്കാട്ട് , എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.

Erattupetta

മണ്ഡലം നേതൃയോഗം

ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ സമ്പൂർണ്ണ മണ്ഡലം കമ്മറ്റി 11-10-2025 (ശനി ) വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ടയിൽ യോഗം ചേരും. മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ഉത്ഘാടനം ചെയ്യും. മണ്ഡലത്തിലെ വാർഡ് ഇൻചാർജ്, വാർഡ് കൺവീനർ ഉപരി ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.

Erattupetta

പ്രളയത്തിൽ തകർന്ന കാരയ്ക്കാട് നടപ്പാലം പുനർ നിർമ്മിച്ച് നാടിന് സമർപ്പിച്ചു

ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ ഭാഗത്തേക്കും ഉൾപ്പെടെ പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു. എന്നാൽ 2021 ലെ പ്രളയത്തിൽ പാലം തകർന്നതോടെ പ്രദേശവാസികളും, വിദ്യാർത്ഥികളും എല്ലാം ഏറെ ദുരിതത്തിൽ ആയി. മീനച്ചിലാറിന്റെ മറുകരയുള്ള ഇളപ്പുങ്കൽ ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. ഇളപ്പുങ്കൽ ഭാഗത്തുനിന്നും കാരയ്ക്കാട് എം എം യു എം യു പി എസിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ ദുരിതത്തിലായത്. Read More…

Erattupetta

പാലസ്തീൻ രാഷ്ടം സാധ്യമാക്കണം: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹ്മ്മദ് കബീർ

ഈരാറ്റുപേട്ട :ഇസ്രയേൽ പാലസ്തീൻ ഏറ്റുമുട്ടലിന് സ്തിരമായ പരിഹാരം പാലസ്തീൻ രാഷ്ട രൂപീകരണം മാത്രമാണ് ണ്. ടി.എ. അഹമ്മദ് കബീർ. ഗസയിൽ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിവസേന . നൂറ് കണക്കിന് നിരപരാതികൾ മരിച്ച് വീഴുന്നു. അവശേഷിക്കുന്നവർ ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ, മതിയായ ചിക്തസ പോലും കിട്ടാതെ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നു. ഇത് മനുഷ്യരാശിക്കെതിരായയുദ്ധമാണ്. ലോകം തന്റെ കാൽക്കീഴിൽ അമരണം എന്ന് ആ ഗ്രഹിക്കുന്ന അമേരിക്കൻ പ്രസിഡണ്ട്പാലസ്തീന് വേണ്ടി ശബ്ദിക്കുന്നവരെ ആയുധ ശേഷിയും സാമ്പത്തിക ഭദ്രതയും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. യൂറോപ്യൻ രാജ്യങ്ങളടക്കം Read More…