Erattupetta

ട്രോമാ സെന്ററിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ട്രോമാ സെന്റർ വിഭാഗത്തിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട രാജ്യ സഭ എം.പി. ശ്രീ. ജോസ് കെ മാണി തിരി തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.ൽ.എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ഷൈലജ റസാഖ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമാ സെന്ററിൽ ലഭ്യമാകുന്ന സേവനങ്ങളെ കുറിച് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു , Read More…

Erattupetta

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ; കോട്ടയം ജില്ലാ തല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട: സംസ്ഥാന തലത്തിൽ നടത്തിയ ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷയിലെ കോട്ടയം ജില്ലാതല റാങ്കുകളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം നിർവഹിച്ചു. റാങ്ക് ജേതാക്കൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. പ്രിലിമിനറി 1: ഷബാന നസീബ് ഈരാറ്റുപേട്ട, സാജിദ് മുഹമ്മദ് ഹനീഫ കാഞ്ഞിരപ്പള്ളി, നസിയ സി.എൻ കാഞ്ഞിരപ്പള്ളി. പ്രിലിമിനറി 2: നസീറ സഫീർ ഈരാറ്റുപേട്ട, സുഹ്റ ഹാറൂൻ ഈരാറ്റുപേട്ട, ഷാഹിന സഫീർ ഈരാറ്റുപേട്ട. പ്രിലിമിനറി 3: ഫാസില ബീഗം Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ERT അംഗങ്ങളുടെ ദുരന്ത ലഘൂകരണ പരിശീലന പരിപാടി നടത്തും

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ERT അംഗങ്ങളുടെ ദുരന്ത ലഘൂകരണ പരിശീലന പരിപാടി നടത്തും. നാളെയും, നാളെകഴിഞ്ഞും ( 27, 28 തീയതികളിലായി) തിടനാട് ഗവൺമെൻറ് ഹൈസ്കൂളിലും പരിസരത്തുമായി ആണ് സംഘടിപ്പിക്കുന്നത്. ഈ ബ്ലോക്കിലെ മേലുകാവ് മൂന്നിലവ് തലനാട്, തീക്കോയി പൂഞ്ഞാർ തെക്കേക്കര പൂഞ്ഞാർ, തിടനാട് തലപ്പലം എന്നീ എട്ടു ഗ്രാമപഞ്ചായത്തിലെ ആളുകൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുക. 27 (ശനി) രാവിലെ 10 മണിക്ക് തിടനാട് സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാഡസ് പരിശീലന Read More…

Erattupetta

വോട്ടു കൊള്ള ഒപ്പുശേഖരണം നടത്തി

ഈരാറ്റുപേട്ട : ജനാധിപത്യ രാജ്യത്ത് ഒരോ പൗരന്റെയുംഅവകാശമായ വോട്ട് അവകാശങ്ങളെ കൃത്രിമം നടത്തുകയും ചെയ്യുന്നവരെ കണ്ടില്ല എന്ന് നടിക്കുന്ന തിഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒപ്പുശേഖരണ പരിപാടിക്ക് ഇന്ന് നൈനാർ മസ്ജിദ് മുന്നിൽ തുടക്കം കുറിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നൗഷാദ് . അനസ് നാസർ, കെ.ഇ.എ.ഖാദ, എ എസ്.അബ്ദുൽ Read More…

Erattupetta

എം.ജി.എച്ച്.എസ്.എസിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠന, പാഠ്യേതര ആവശ്യങ്ങൾക്കായി പ്രവർത്തനമാരംഭിച്ച തിയേറ്ററിന്റെ ഉദ്ഘാടനം മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ. ഫരീദ് നിർവഹിച്ചു. നവീകരിച്ച സ്കൂൾ വെബ്സൈറ്റ് സ്കൂൾ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. എം.എ. മുഹമ്മദ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ എം.കെ. അൻസാരി വെബ്സൈറ്റ് പരിചയപ്പെടുത്തി. സ്കൂൾ തീം സോംഗ് പ്രകാശനം, മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് Read More…

Erattupetta

ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ എക്സിക്യൂട്ടീവ് യോഗം ദുബായിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു

അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ Read More…

Blog Erattupetta

ഫലസ്തീൻ ജനതയുടെ കണ്ണുനീർ ലോകരാജ്യങ്ങൾ മൗനം വെടിയണം എസ് ജെഎം

ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയയെ ഉന്മൂലനം ചെയ്യാൻ ലോകത്തിന്റെ എല്ലാ നിയമങ്ങളുംകാറ്റിൽ പറത്തി പിഞ്ചുകുട്ടികൾ ഉൾപ്പെടെ കൊന്നൊടുക്കപ്പെടുമ്പോൾ ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ മൗനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് ജെ എം ആവശ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ തിട്ടൂരത്തിന് മുന്നിൽ ചായ കുടിച്ചു പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് പൊറുക്കപ്പെടാത്ത അപരാധമാണ് അറബ് രാജ്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഫലസ്തീൻ ജനത ഒരുനാൾ വിജയിക്കും. Read More…

Erattupetta

മൗലിദ് ജൽയും പ്രാർത്ഥനാ സംഗമവും

ഈരാറ്റുപേട്ട: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 തിങ്കൾ രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ വച്ച് മൗലിദ് ജൽസയും പ്രാർത്ഥനാ സംഗമവും നടക്കും. തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസകളിൽ നടന്നുവന്ന നബിദിനാഘോഷങ്ങൾക്കും നാട്ടു മൗലിദുകൾക്കും സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ അധ്യക്ഷത വഹിക്കുന്ന Read More…

Erattupetta

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ജാഫർ ഈരാറ്റുപേട്ടയ്ക്ക് ലഭിച്ചു

ഈരാറ്റുപേട്ട : 1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയർമാൻ ആയിക്കൊണ്ട് ഇന്ത്യൻ പാർലമെന്റാണ് ഭാരത് സേവക് സമാജ് ആരംഭിച്ചത്. കലാസാഹിത്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകിവരുന്നത്. വിവിധ തുറകളിലെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വ്യക്തികൾക്കും സംഘടനകൾക്കും ബി.എസ്.എസ്. ദേശീയ അവാർഡ് നൽകാറുണ്ട്. ചരിത്രഗവേഷകനും ഗ്രന്ഥകാരനും എന്ന നിലയിലാണ്ജാഫർ ഈരാറ്റുപേട്ട ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരത്തിന് അർഹനായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കവടിയാർ ഭാരത് സേവക് സമാജ് Read More…

Erattupetta

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിൽ ഉണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ Read More…