കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (24.02.2025) രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. Read More…
Crime
കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ
കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുകയുമായി പരാതിക്കാരൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു.
സിനിമ ഷൂട്ടിങ്ങിനിടയിൽ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ താരത്തിനു 136 വർഷം കഠിനതടവും,1,97,500/- രൂപ പിഴയും
സിനിമ ഷൂട്ടിങ്ങിനിടയിൽ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ എത്തിയ 9 വയസ്സുകാരിയായ ബാലതാരത്തെ ക്രൂരമായി പീഡിപ്പിച്ച കേസിൽ സിനിമ, സീരിയൽ താരമായ കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്തു മടുക്കക്കുഴി റെജി എം കെ (52)എന്നയാളെ 136 വർഷം കഠിന തടവിനും 1,97,500/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ അതിൽ 1,75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. Read More…
ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിൽ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടിയ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു
മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, Read More…
കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസ്; കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധിക്കും: കോട്ടയം എസ്.പി
കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി. നിർദേശങ്ങളും പരിഗണിച്ച് നടപടിയെടുക്കും. കൂടുതൽ വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് Read More…
കോട്ടയം ഗവ.നഴ്സിങ് കോളേജിലെ റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് Read More…
പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് ; പ്രത്യേക സംഘം ഉടന്‍ രൂപീകരിക്കും
സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ്. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെയടക്കം ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ രൂപീകരിക്കും. Read More…
കാപ്പാ ചുമത്തി രണ്ടുപേരെ നാടുകടത്തി
കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് കിഴക്കേതിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാല്‍പറമ്പ് തൈമഠത്തിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. പ്രവീൺ പി.രാജുവിനെ ഒരു വർഷത്തേക്കും ഷാനവാസിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. പ്രവീൺ പി.രാജുവിന് മണർകാട്, അയർക്കുന്നം, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, Read More…
പാറശാല ഷാരോണ്‍ വധക്കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും Read More…
കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു
പാലാ: കുടുംബവഴക്കിനെത്തുടർന്നു മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണു മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണു സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്നു രാവിലെയാണ് ഇരുവരും മരിച്ചത്. മനോജിനെതിരെ വീട്ടുകാർ പൊലീസിൽ നേരത്തെയും പരാതി നൽകിയിരുന്നു. മനോജിന്റെ Read More…











