കോട്ടയം: ബെംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി എം ഡി എം എയുമായി പിടിയിലായി. കോട്ടയത്തുവച്ചാണ് എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിലായത്. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന്‍റെ വലയിലായത്. 86 ഗ്രാം എം ഡി എം എ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Crime
ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, പ്രതികളെ കോടതിയിൽ ഹാജരാക്കും
തൊടുപുഴ: ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് Read More…
തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ
തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് Read More…
കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം
കോട്ടയം: കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കടപ്ലാമറ്റം വയലായിലാണ് പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡി യിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവ രാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ഈ സംഘം ലഹരി ഉപയോഗിച്ച Read More…
രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ
രാമപുരം: വടക്കേടത്തുപീടിക ഭാഗത്ത് വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്. ഈ മാസം 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ ആയിരുന്നു. അയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി. തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനു ശേഷം ഇയാളെ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. രാമപുരം പോലീസ് സ്റ്റേഷൻ എസ്. Read More…
പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
പൂഞ്ഞാർ : പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.
കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ
രാമപുരം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണ (30) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, രാമപുരം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന Read More…
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. ഉവൈസ് ഖാനാണ് കെപിസിസി ഇടപെടലിനെ തുടർന്ന് പ്രതിയുടെ വക്കാലത്ത് ഒഴിഞ്ഞത്. കോൺഗ്രസിന്റെ ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റാണ് ഉവൈസ് ഖാൻ. അഫാന്റെ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിന്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം
ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ്. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. അന്നു പുലർച്ചെ നോബി ഭാര്യയെ ഫോണിൽ Read More…
സിബിഐയുടെ സുപ്രധാന നീക്കം; വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർക്കണമെന്ന് കോടതിയിൽ
വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു. 3 കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും Read More…











