ചേർപ്പുങ്കൽ: ബി വി എം കോളേജിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ തുടങ്ങിയതിന്റെ നാല്പതാം വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, ഹൈ സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ അധ്യാപർക്കായി നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള അധ്യാപനം (teaching with AI) എന്ന വിഷയത്തിൽ ഏകദിന പരിശീലനം ഡിസംബർ 21 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നൽകുന്നു. കാലത്തിനൊത്തുള്ള മികവ് നേടാൻ അധ്യാപകർക്കു ഇത് സഹായകരം ആവും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണം നൽകും. താല്പര്യം ഉള്ള അധ്യാപകർ പേര് Read More…
Cherpunkal
ഒരുക്ക ക്ലാസ്സ് നടത്തി
ചേർപ്പുങ്കൽ :ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോജി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ Ln.സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആൻറണി ജോസഫ് ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് മെമ്പർമാരായ അനിൽ തീർത്ഥം, സോജൻ കല്ലറയ്ക്കൽ,പ്രിൻസിപ്പൽ Read More…
ആതുര ശുശ്രൂഷകര്‍ ലഹരിക്കെതിരെ കര്‍മ്മനിരതരാകണം : റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍
അതുരശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരിക്കെതിരെ കര്‍മ്മനിരതരാകണമെന്ന് മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ”സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്” ലഹരിവിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റവ. ഡോ. കുഴിഞ്ഞാലില്‍. മാരക ലഹരി അതിതീവ്രതയോടെ മനുഷ്യ സമൂഹത്തിന് ഭീഷണിയുയര്‍ത്തി സംഹാരതാണ്ഡവമാടുകയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ കത്തിക്കുത്തേറ്റും, വാഹനാപകടങ്ങളായും, Read More…
ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസിൽ ലഹരി വിരുദ്ധ തെരുവ് നാടകം നടത്തപ്പെട്ടു
ചേർപ്പുങ്കൽ :ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 B യുടെയും റീജിയൻ 14 വുമൺസ് ഫോറത്തിന്റെയും ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൂൾ ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ “ലഹരിയില്ലാത്ത പുലരിക്കായി” എന്ന എൽ.ഇ.ഡി. സ്ക്രീനിങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ഫാ.അബ്രഹാം തകടിയേൽ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീ ജയ്സൺ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് 318 B ചീഫ് കോർഡിനേറ്റർ Ln. Read More…
സൈബർ ഫോറൻസിക് സീറ്റ് ഒഴിവ്
ചേർപ്പുങ്കൽ ബി വി എം കോളേജിൽ സൈബർ ഫോറൻസികിൻറെ ഡിഗ്രി പ്രോഗ്രാമിന് ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് എട്ടിന് മുമ്പ് കോളജിൽ വന്നാൽ സ്പോട്ട് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9846540157
മൈക്രോസോഫ്ട് (എ. ഐ.) പഠനശിബിരം
ചേർപ്പുങ്കൽ: കോട്ടയം ജില്ലയിൽ ആദ്യമായി മൈക്രോസോഫ്ടിൻ്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി വി എം കോളേജിൽ വച്ച് മൈക്രോസോഫ്റ്റ് എ. ഐ. എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.കോളേജിലെ ബി ഹബിൽ വച്ച് ജൂൺ 14 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് ക്ലാസുകൾ. എ. ഐ യുടെ ഇന്നത്തെ സാധ്യതകൾ എന്നതാണ് പഠനവിഷയം. മൈക്രോസോ്റ്റിൻ്റെ അവാർഡ് ജേതാവും ഗ്ലോബൽ കമ്പനിയായ SOCXO യുടെ CTO യു മായ അനുരാജ് പരമേശ്വർ, മൈക്രോ സോഫ്റ്റ് പരിശീലകനായ അബിമെൽ എസ് ബി Read More…
ലഹരിക്കെതിരായ പോരാട്ടം സാമൂഹിക ചുമതലയാകണം : ജോസ് കെ മാണി
ചേർപ്പുങ്കൽ: ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തിക്കുന്നതിൽ കായിക താരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാൻ കഴിയും. ഓരോ വീടുകളെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയമായി രാസ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നു. ലഹരിക്ക പോരാട്ടം ഓരോരുത്തരും നിറവേറ്റേണ്ട സാമൂഹിക ചുമതലയാണെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി ചേർപ്പുങ്കലിൽ നിന്നും ആരംഭിച്ച മാരത്തോൺ Read More…
അഡ്മിഷൻ ആരംഭിച്ചു
ചേർപ്പുങ്കൽ ബി വി എം കോളേജിൽ MSW, MSc Actuarial Science എന്ന വിഷയങ്ങൾക്ക് അഡ്മിഷൻ ആരംഭിച്ചു. മെറിറ്റ് അഡ്മിഷൻ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ നൽകുക. നേരിട്ട് കോളജിൽ വന്നാൽ മാനേജ്മെൻ്റ് സീറ്റ് ലഭിക്കുന്നതാണ്. ഡിഗ്രീയുടെ മെറിറ്റ് അഡ്മിഷൻ ജൂൺ ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846540157 9447776741.
പാലാ രൂപത യുവജനപ്രസ്ഥാനത്തിലെ മീഡിയ പ്രവർത്തകരുടെ സംഗമം നടത്തപ്പെട്ടു
ചേർപ്പുങ്കൽ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ വിവിധ ഫൊറോനകളിലും യൂണിറ്റുകളിലും മീഡിയ രംഗത്ത് സേവനം ചെയ്യുന്ന യുവജനങ്ങളുടെ സംഗമം നടത്തപ്പെടുന്നു. പാലാ രൂപത മീഡിയ കമ്മീഷനുമായി ചേർന്ന് ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ വെച്ച് നടത്തപ്പെട്ട സംഗമം പാലാ രൂപത മീഡിയ കമ്മീഷൻ അസിസ്റ്റൻറ് ഡയറക്ടറും, ബി വി എം കോളേജ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് ഹെഡുമായ റവ. ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് നയിച്ചു. Read More…
അധ്യാപക ഒഴിവ്
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് സ്വാശ്രയ കോളേജിൽ മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,കോമേഴ്‌സ് ,മാനേജ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യൽ വർക്ക്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ, സൈബർ ഫോറെൻസിക്, ആക്ച്വറിയൽ സയൻസ്, ജർമൻ ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഏപ്രിൽ 20 നു മുൻപ് കോളേജ് വെബ് സൈറ്റ് വഴി – https://bvmcollege.com/– അപേക്ഷിക്കുക. 9846540157.










