തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുടിവെള്ളം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മെമ്പർ സതീഷ് തലപ്പലം പഞ്ചായത്ത് കമ്മിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജലനിധി പദ്ധതിയുടെ കീഴിൽ ഇടകിളമറ്റം ശുദ്ധജല വിതരണ പദ്ധതി എന്ന പേരിൽ 2014 ൽ ആരംഭിച്ച പദ്ധതി 2020 വരെ ഉപയോഗശൂന്യമായ വെള്ളമാണ് നൽകിയിരുന്നത്. എന്നാൽ താൻ മെമ്പർ ആയതിനുശേഷം2021 ൽ 15 ലക്ഷം രൂപ അനുവദിപ്പിച്ച് അയൺ റിമൂവൽ പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിക്കുകയും, 2022 ൽ 5 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിപ്പിച്ച് Read More…
Blog
Your blog category
പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 6200 കുടുംബങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി; നിർമ്മാണ ഉദ്ഘാടനം 10 ന്
കാഞ്ഞിരപ്പള്ളി : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഈ മാസം പത്താം തീയതി വൈകുന്നേരം 4 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുo. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ Read More…
കാർഷിക മൃഗസംരക്ഷണ സേവന മേഖലകൾക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്
തിടനാട്: കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. 8.48 കോടി രൂപ വരവും 7.21 കോടി രൂപ ചിലവും 1.26 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.26 കോടി രൂപയും മൃഗസംരക്ഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 1.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. Read More…
പാലാ വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു Video
പാലാ: വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാലാ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. പാലാ പോലീസും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പാലത്തിന് മുകളില്‍ നിന്നും ലഭിച്ച ബാഗിനുള്ളില്‍ തങ്കച്ചന്‍ പുള്ളിക്കാനം എന്ന് രേഖപ്പെടുത്തിയ ആശുപത്രി ചീട്ട് ലഭിച്ചു.
പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ
പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് നാളെ (ഫെബ്രുവരി 2 ന് തുടക്കമാകും. രണ്ടാം തീയതി 4.30 ന് കൊടിയേറ്റ് : വികാരി ഫാ തോമസ് കുറ്റിക്കാട്ട്. തുടർന്ന് ആഘോഷമായ വി.കുർബാന : റവ ഫാ ജോസഫ് തെരുവിൽ, 7 ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. ഫെബ്രുവരി മൂന്ന് വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, ജോസഫ് പുള്ളിയിൽ , ജപമാല പ്രദക്ഷിണം ആറ്റിനാൽ ഭാഗത്തേക്ക്, Read More…
കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടത്: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കെ.എം മാണി കാരുണ്യദിനാചരണത്തിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രോഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്ത്തി ആമുഖ പ്രഭാഷണം നടത്തി. ഫാ.റോയ് വടക്കേൽ,എ.എം മാത്യു,ജോസ് പാറേക്കാട്ട് , അമൽ Read More…
വൃക്ക സംബന്ധമായ അസുഖം ബാധിച്ച വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു
പാലാ : പാലാ നഗരസഭ 2 -ആം വാർഡ് നെല്ലിത്താനം കോളനി പ്രദേശത്ത് താമസിക്കുന്ന നെല്ലിക്കൽ സന്തോഷ് – ജ്യോതി ദമ്പതികളുടെ മകൾ (17 വയസ്) അലീന സന്തോഷ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ആയതിനു 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീഷിക്കുന്നു. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. Read More…