അരുവിത്തുറ : രാജ്യത്തിൻ്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിൻമാറുകയാണെന്ന് സെബാസ്റ്റാൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളിൽ യുവജനങ്ങൾ അസംതൃപ്തരാണ്. ജനാധിപത്യ ഭദ്രതയെ വർഗ്ഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനൽ കേണ്ടതെന്നും അദ്ധേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ് കോളേജ് പൊളിറ്റിക്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ യൂത്ത് പാർലമെൻറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ് വഴക്കങ്ങളും അദ്ധേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്ളിക്ക് ദിന Read More…
Aruvithura
അരുവിത്തുറ കോളേജിൽ യൂണിയൻ ബജറ്റ് അവലോകനം സംഘടിപ്പിച്ചു
അരുവിത്തുറ: സെന്റ് ജോർജ് കോളജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 യൂണിയൻ ബജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു. ഫിസ്ക്കൽ ഫോർ സൈറ്റ് എന്ന പരിപാടിയിൽ നയവും വികസനവും ജനങ്ങളും എന്ന വിഷയത്തിലാണ് സംവാദം നടന്നത്. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി, പ്രോഗ്രാം കോഓർഡിനേറ്റർ ബിനോയ് സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ Read More…
കണ്ടൽ വന സംരക്ഷണം അരുവിത്തുറ കോളേജും കുമരകം ഗ്രാമ പഞ്ചായത്തുമായി ധാരണ പത്രം ഒപ്പുവച്ചു
അരുവിത്തുറ: കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് കുമരകം ഗ്രാമപഞ്ചായത്തും സെൻറ് ജോർജ് കോളജിലെ ഒറേറ്ററി ക്ലബ്ബും ക്വിസ് ക്ലബ്ബും ധാരണ പത്രം ഒപ്പുവെച്ചു.കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള കർമ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകും. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ടൽക്കാടുകൾ വച്ച് പിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യും. പദ്ധതി സംബന്ധിച്ച ധാരണ പത്രത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുമരകം ഗ്രാമപഞ്ചായത്ത് സെക്കട്ടറി Read More…
അധ്വാന വർഗ്ഗത്തിൻ്റെ നേർകാഴ്ച്ചകളുമായി അരുവിത്തുറ കോളേജിൽ ഡോക്യുമെൻ്ററികൾ പ്രകാശനം ചെയ്തു
അരുവിത്തുറ :അധ്വാന വർഗ്ഗത്തിൻറെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ഡോക്യുമെൻററികൾ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രകാശനം ചെയ്തു. വൈക്കത്തെ കക്കാ വാരൽ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച “പൊഴി” ദി വർക്കിംഗ് ക്ലാസ് ഹീറോസ് എന്ന ഡോക്യുമെൻ്ററിയും വാഗമണ്ണിലെ തെയില തൊഴിലാളികളുടെ ജീവിത കാഴ്ച്ചകൾ പങ്കുവച്ച ലീഫ് ടു കപ്പ് എന്ന ഡോക്യുമെൻ്റെറിയുമാണ് പ്രകാശനം ചെയ്തത്. പ്രകാശന ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് Read More…
പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു
അരുവിത്തുറ: പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് L.P.സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അസി. മാനേജർ റവ.ഫാ. ഗോഡ്സൺ ചങ്ങഴശേരിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട BRC ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ. ബിൻസ് ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും Read More…
ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം; സ്വന്തം തെറ്റുകൾ കാണാതെ ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കുന്നു: തുഷാർ ഗാന്ധി
അരുവിത്തുറ : ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്.എന്നാൽ സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമ്മുക്കുള്ളതെന്നും ചരിത്രത്തെ വിമർശിക്കുവാൻ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും മഹാത്മാഗാന്ധിയുടെ പൗത്രനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് അശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു Read More…
തുഷാർ ഗാന്ധി 13 ന് അരുവിത്തുറ കോളേജിൽ
അരുവിത്തുറ : മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്. ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ Read More…
അനുഗ്രഹമാരിയിൽ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലെ ആദ്യവെള്ളി ദിനത്തിൽ തീർത്ഥാടക പ്രവാഹം
അരുവിത്തുറ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മല അടിവാരത്ത് മേലുകാവുമാറ്റം സെൻ്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ സന്ദേശം നൽകി. അനുദിന ജീവിതത്തിലെ പ്രതിസന്ധികളും ദുരിതങ്ങളും ദൈവത്തേ പ്രതി ഏറ്റെടുക്കുവാനുള്ള വിളിയാണ് കുരിശിൻ്റെ വഴികൾ. ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ തൻ്റെ പീഡാസഹനങ്ങളിലൂടെ യേശു രക്ഷയുടെ അടയാളമാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ പള്ളി Read More…
ഉൾക്കാഴ്ചയൊരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വനിതാദിനം
അരുവിത്തുറ: ഉൾക്കാഴ്ചയുടെ സന്ദേശവുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം സംഘടിപ്പിച്ചു. കാഴ്ചപരിമിതിയെ അതിജീവിച്ച് സംരംഭകയായി മാറിയ ജാസ്മിൻ അജിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പൊന്നു അന്ന് മനുവും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, വിമൻസ് സെൽ കൺവീനർ തേജിമോൾ Read More…
സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് അരുവിത്തുറയിൽ
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 7-ാം തീയതി (വെള്ളിയാഴ്ച്ച) രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോഗം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188952784.