അരുവിത്തുറ: അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന്റെ അറുപതാമത് വാർഷികവും അധ്യാപക രക്ഷാകർതൃസമ്മേളനവും അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളേജ് അസിസ്റ്റൻ്റ് പ്രൊഫ. Lt അനു ജോസ് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് മേരീസിലെ കുരുന്നുകളുടെ വിവിധ കലാവിരുന്നുകളും കരാട്ടെ, സ്കേറ്റിംഗ്, യോഗ തുടങ്ങിയവയുടെ സ്റ്റേജ് ഷോയും ഡാൻസ് അരങ്ങേറ്റവും ഉണ്ടായിരുന്നു.
Aruvithura
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദേശീയ ശാസ്ത്ര ദിനാഘോഷം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കോളേജിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫ .ബിജു കുന്നക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് , ജയിൻ മരിയ തോമസ് തുടങ്ങിയവർ സംസാരിച്ചു. സുത്യർഹനേട്ടങ്ങൾ കൈവരിച്ച കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോ കെവിൻ ജോർജ്, ഡോ ബോണി കെ ജോൺ ഡോ നിഹിതാ ലിൻസൺ തുടങ്ങിയവരെ ചടങ്ങിൽ അദരിച്ചു. Read More…
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണൽ കമ്മിറ്റി പ്രതിഷേധിച്ചു
അരുവിത്തുറ: അരുവിത്തുറ മേഖലാ കർഷക ദളങ്ങളുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ പാരീഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാപള്ളിയിലെ വൈദീകനെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു. സോണൽ ഡയറക്ടർ റവ. ഫാ. എബ്രാഹം കുഴിമുള്ളിൽ പി.എസ്.ഡബ്ല്യു.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ സിബി കണിയാംപടി സോണൽ കോ-ഓർഡിനേറ്റർ ശാന്തമ്മ മേച്ചേരിൽ, സോണൽ കൺവീനർ ജോയിച്ചൻ കുന്നയ്ക്കാട്ട്, സോണൽ കമ്മിറ്റി അംഗങ്ങളായ സിബി പ്ലാത്തോട്ടം, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, എ.ജെ. ജോസഫ് ഐക്കര Read More…
പൂഞ്ഞാർ പള്ളിയിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ഇടവക സമൂഹം വായ്മൂടികെട്ടി പ്രതിഷേധിച്ചു
അരുവിത്തുറ : വെള്ളിയാഴ്ച്ച പൂഞ്ഞാർ സെന്റ്.മേരീസ് ഫൊറോന പള്ളി അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ഇടവക സമൂഹം വായ്മൂടികെട്ടി പ്രതിഷേധിച്ചു.
പോഷകാഹാരവും ഭക്ഷണ ക്രമീകരണവും’; ബോധവൽക്കരണ സെമിനാർ
അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി പോഷകാഹാരവും ഭക്ഷണക്രമീകരണവും’ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡിപ്പാർട്മെന്റ് മേധാവി മിനി മൈക്കിൾ നിർവഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് വിഭാഗം ഡിഇഎംഒ ജെയിംസ് സി.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് ജേക്കബ് ആശംസകൾ അറിയിച്ചു. ബോധവൽക്കരണ ക്ലാസുകൾ ഡയറ്റീഷ്യൻ സന്ധ്യ രാജു, രെഞ്ചുമോൾ പി.വി. തുടങ്ങിയവർ നയിച്ചു.
സ്ത്രീ സുരക്ഷക്കായി കനലൊരുക്കി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്
അരുവിത്തുറ : സ്ത്രീ സുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന വനിതാ – ശിശു വികസന വകുപ്പിൻ്റെയും കോളേജിലെ എൻ.എസ്സ് എസ്സ് യൂണിറ്റിൻ്റെയും അഭിമുഖ്യത്തിൽ കനൽ ഫെസ്റ്റ് സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ജില്ലാ ശിശുക്ഷേമ വിഭാഗം കോഡിനേറ്റർ പ്രിൻസി സൂസൻ വർഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്ബർസാർ ഫാ. ബിജു കുന്നക്കാട്ട് ,എൻ എസ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് തുടങ്ങിയവർ Read More…
കൃഷിപാഠങ്ങളുടെ കരുത്തിൽ വിത്തു നട്ട് വിദ്യാർത്ഥികൾ
അരുവിത്തുറ : പാഠപുസ്തകളിൽ നിന്നും ആർജിച്ച അറിവുകളുടെ കരുത്തിൽ മണ്ണിൽ കനകം വിളിയിക്കാനുള്ള പരിശ്രമവുമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ബോട്ടണി വിദ്യാർത്ഥികൾ. ഹരിതാ റസിഡൻസ്സ് അസോസിയേഷനുമായി സഹകരിച്ച് ക്യാപസിനു സമീപമുള്ള കൃഷിയിടത്തിൽ ചേന കൃഷിക്കാണ് വിദ്യാർത്ഥികൾ തുടക്കമിട്ടിരിക്കുന്നത്. പാരബര്യ കൃഷിരീതകളുടെ പുനർജീവനം എന്ന ലക്ഷ്യത്തോടെയാണ് ബോട്ടണി വിഭാഗം പുതിയ കർമ്മപദ്ധതി തയ്യാറാക്കിയിരക്കുന്നത്. കൃഷിക്ക് പ്രാരംഭം കുറിച്ചു കൊണ്ട് നടന്ന വിത്തിടിൽ ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ടയുടെയും, അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവറന്റ് ഫാദർ ബിജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ Read More…
“സഹദായുടെ അമരക്കാരൻ ഇനി ഭരണങ്ങാനത്തേയ്ക്ക്”
അരുവിത്തുറ: അരുവിത്തുറ ദേശത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച്കൊണ്ട് മറ്റു പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ “സഹദാ”യുടെ (റിനൈസൻസ് 2022-23) അമരക്കാരനും അരുവിത്തുറ പള്ളിയുടെ വികാരിയുമായ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ അന്തർദേശീയ തീർഥാനകേന്ദ്രത്തിന്റെ റെക്ടർ ആയി ചുമതലയേൽക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയായ “സഹദാ” സമാനതകളില്ലാത്ത കർമ്മ പദ്ധതിയാണ്. സുകൃത ജിവിതം, സുകൃത കുടുംബം, Read More…