Aruvithura

വിജയക്കുതിപ്പിൽ അരുവിത്തുറ സെന്റ് മേരീസ്

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര മേളയിൽ എൽ.പി.വിഭാഗത്തിൽ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ സെക്കന്റും, ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റും, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റും നേടി മികച്ച വിജയം കരസ്ഥമാക്കി.

Aruvithura

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം അരുവിത്തുറയിൽ

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 21, 22 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. 21 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ വെരി. റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, Read More…

Aruvithura

അരുവിത്തുറ കോളേജിൽ നിന്നും ഭക്ഷ്യസുരക്ഷാ പരിശീലനം നേടി അധ്യാപക വിദ്യാർത്ഥികൾ

അരുവിത്തുറ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് പരിശീലനം നേടി സിപിഎഎസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥികൾ. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും “മെച്ചപ്പെട്ട ഭക്ഷണത്തിലൂടെ മെച്ചപ്പെട്ട ഭാവിക്കായി കൈകോർക്കാം ” എന്ന ലോക ഭക്ഷ്യ ദിനത്തിന്റെ സന്ദേശം മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായബിൻസ് കെ തോമസ്, എംഎസ്സ സി ഫുഡ് ടെക്നോളജി Read More…

Aruvithura

മഹാത്മാഗാന്ധി സർവകലാശാല വോളിബോൾ; അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് കിരീടം

ഇടുക്കി: മുരിക്കാശ്ശേരി പവനാത്മ കോളേജിൽ വെച്ച് ഒക്ടോബർ 13 മുതൽ 15 വരെ നടന്ന എംജി സർവകലാശാല പുരുഷ വിഭാഗം ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി. സൂപ്പർ ലീഗ് മത്സരങ്ങളിൽ സെന്റ്. ജോർജ് കോളേജ് അരുവിത്തുറ നേരിട്ടുള്ള 3 സെറ്റുകൾക്ക് സെന്റ്. തോമസ് കോളേജ് പാലായെയും, രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് എസ്. എച്ച് കോളേജ് തേവരയെയും, ഒന്നിനെതിരെ 3 സെറ്റുകൾക്ക് ഡിസ്റ്റ് കോളേജ് അങ്കമാലിയെയും കീഴടക്കി പരാജയമറിയാതെയാണ് ജേതാക്കളായത്. നീണ്ട Read More…

Aruvithura

ഔഷധസസ്യ ഗവേഷണ സ്റ്റാർട്ടപ്പുകൾ; അരുവിത്തുറ കോളേജിൽ സെമിനാറും ബോട്ടണി അസോസിയേഷൻ ഉദ്ഘാടനവും

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ബോട്ടണി അസോസിയേഷൻ ഉൽഘാടനവും, “ഔഷധ സസ്യ ഗവേഷണത്തെ ആധുനിക സ്റ്റാർട്ടപ്പ് മോഡലുകളുമായി ബന്ധിപ്പിച്ചുള്ള സ്വയം സംരംഭങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. നമ്മുടെ ജീവിത രീതികളിലുണ്ടായ മാറ്റങ്ങളാണ് ഇന്നത്തെ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാരണം. പ്രകൃതിദത്ത ഉൽപന്നങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വായത്തമാകുന്നത് മാത്രമാണ് ഇതിനു പരിഹാരമെന്ന് പൈക ദയ ഹെർബൽ ഹെൽത്ത് പാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ഡോ സ്വീറ്റി ജോസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ Read More…

Aruvithura

പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് നൂതന പരിഹാരങ്ങളുമായി കൗമാരം; അരുവിത്തുറ കോളേജിൽ ഗ്രീൻ ഐഡിയ ചലഞ്ച്

അരുവിത്തുറ :പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന ‘ഗ്രീൻ ഐഡിയ ചലഞ്ച് 2025’ പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. മാലിന്യസംസ്‌കരണം, ജലസംരക്ഷണം, Read More…

Aruvithura

വിജയഗാഥ രചിച്ച് അരുവിത്തുറ സെന്റ് മേരീസ് കായിക പ്രതിഭകൾ

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ ഉജ്ജ്വല വിജയമാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കായിക പ്രതിഭകൾ കരസ്ഥമാക്കിയത്. എൽ.പി.വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് നേടിയ സ്കൂർ ടീം റിലേ 4 വിഭാഗങ്ങളിൽ 3 ലും ഫസ്റ്റ് നേടിയാണ് വിജയം കൊയ്തത്. വിജയികളെ മാനേജ്മെൻറും,പി.റ്റി.എ യും അധ്യാപകരും അഭിനന്ദിച്ചു.

Aruvithura

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി

അരുവിത്തുറ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.

Aruvithura

പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണ്ണമെന്റ് സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ

അരുവിത്തുറ: ഒക്ടോബർ 3 മുതൽ അഞ്ചുവരെ എറണാകുളം വരാപ്പുഴയിൽ വച്ച് നടന്ന പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തേവര എഫ് എച്ച് കോളേജിനെയും ഫൈനൽ മത്സരത്തിൽ കോഴിക്കോട് സായിയെ ( ദേവഗിരി കോളേജ് കോഴിക്കോട്) ഒന്നിനെതിരെ നാല് തെറ്റുകൾക്കും പരാജയപ്പെടുത്തിയാണ് സെന്റ്. ജോർജ് കോളേജ് അരിവിത്തുറ ജേതാക്കളായത്. സെന്റ് ജോർജ് കോളേജിന്റെ ഹൃതിൻ ടൂർണമെന്റിലെ മികച്ച സെറ്ററായും, സുജിത്ത് മികച്ച ബ്ലോക്കറായും, ആകാശ് മികച്ച ലിബറോയായും Read More…

Aruvithura

മേഖലാ കലോത്സവം; അരുവിത്തുറ സൺഡേ സ്കൂളിന് ഉജ്ജ്വല വിജയം

അരുവിത്തുറ: സെൻറ് ജോർജ് കോളേജിൽ വച്ച് നടന്ന അരുവിത്തുറ മേഖല CML – വിശ്വാസ പരിശീലന കലോത്സവത്തിൽ 698 പോയിന്റുകൾ നേടി ‘സി’ വിഭാഗത്തിലും ഓവറോൾ തലത്തിലും അരുവിത്തുറ സെൻറ് ജോർജ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖലയിലെ 13 ഇടവകകളിൽ നിന്നുള്ള എണ്ണൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായിരുന്നു. വിവിധ ഇനങ്ങളിലായി 27 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനവും 11മൂന്നാം സ്ഥാനവും അരുവിത്തുറ സൺഡേ സ്കൂളിന് ലഭിച്ചു. 82 A ഗ്രേഡുകൾ ഇതിൽ Read More…