പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മൂവാറ്റു പുഴ സ്വദേശികളായ ആൻ ജോയി (18) ജോയി വർക്കി (52) എന്നിവർക്ക് പരുക്കേറ്റു. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ബൈക്കും തടിലോറിയും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി രാജുവിന് ( 65 ) പരുക്കേറ്റു. മരങ്ങാട്ടുപള്ളിക്ക് സമീപമായിരുന്നു അപകടം.
Accident
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നെടുംകുന്നം സ്വദേശി മെൽബിൻ ജോൺസണു പരുക്കേറ്റു. ഇന്നലെ രാത്രി നെടുംകുന്നത്തിനു സമീപത്തുവച്ചായിരുന്നു അപകടം. കാറും വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരി തൂക്കുപാലം സ്വദേശിനി ഷീല പ്രകാശിനു (43) പരുക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന ഭാഗത്ത് വച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് അപകടം
പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരുക്കേറ്റ കോതമംഗലം സ്വദേശികളായ കുടുംബാഗങ്ങൾ റീത്താമ്മ (73) സോമി എബ്രഹാം (51) തോംസൺ ജോർജ് ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ നവീനയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് സംശയം. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞനിലയിലാണ്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിങ്ങില്‍ Read More…
പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: ഞായറാഴ്ച്ച രാത്രിയിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം ഭാഗത്ത് വച്ച് ബസും കാറും കൂട്ടിയിടിച്ചു എരുമേലി സ്വദേശിനികളായ കാർ യാത്രക്കാർ റിയ സജി (28), ബിന്ദു സജി ( 50) എന്നിവർക്ക് പരുക്കേറ്റു. പാലാ സെന്റ് തോമസ് കോളജിനു സമീപത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അതിരമ്പുഴ സ്വദേശിനി സിറാജിനു ( 29) പരുക്കേറ്റു. മൂവാറ്റുപുഴ മാറിക ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം Read More…
കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എറ്റുമാനൂർ സ്വദേശി എബിൻ തോമസിനെ (32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം
ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപം വാൻ മറിഞ്ഞു, ഒരു മരണം
ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരുക്ക്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.
മുണ്ടക്കയത്ത് ബൈക്ക് അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം
മുണ്ടക്കയത്ത് വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം സ്വദേശി അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് പിന്നാലെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബൈക്കിലിടിച്ച കാറിലുണ്ടായിരുന്നവരും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് കോരുത്തോട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. കാറിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിലേക്കാണ് ബൈക്ക് മറിഞ്ഞത്. കാറും ബൈക്കും തമ്മിൽ മത്സര ഓട്ടം ആയിരുന്നോ Read More…







