Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പൂവത്തോട് : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം

Accident

റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

പാലാ :റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

Accident

ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്

ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നതിനിടെ ബൈക്ക് മര കമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ (18) ശ്രീനന്ദ് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ഇലവീഴാപൂഞ്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അധ്യാപകന് പരുക്ക്

മൂന്നാനി: കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച് അധ്യാപകന് പരുക്ക്. പരുക്കേറ്റ അധ്യാപകൻ പൂഞ്ഞാർ സ്വദേശി സാബുമോൻ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്

മുണ്ടക്കയം: കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുണ്ടക്കയത്ത് ബൈപാസ് റോഡിൽ വച്ചായിരുന്നു അപകടം.

Accident

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വെച്ചായിരുന്നു അപകടം.

Accident

റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്

പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം.

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഇടുക്കി തങ്കമണി സ്വദേശി ബിനീഷിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് തങ്കമണി ഭാഗത്തു വച്ചായിരുന്നു അപകടം.

Accident

കാറും മിനിവാനും കൂട്ടിയിച്ച് വാൻ യാത്രക്കാരന് പരുക്ക്

കാറും മിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ വാൻ യാത്രക്കാരൻ കട്ടപ്പന നരിയംപാറ സ്വദേശി എബിയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നിർമ്മല സിറ്റി ഭാഗത്തു വച്ചായിരുന്നു അപകടം.

Accident

ബൈക്കുകൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്

തീക്കോയി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ തീക്കോയി ഭാഗത്ത് വച്ചാണ് അപകടം നടന്നത്.