പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറനിരപ്പേൽ ഭാഗത്ത് വച്ച് നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അനു രാമചന്ദ്രന് ( 34) പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ജോമോൻ ( 32), ഹസീന( 34) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയാണ് അപകടം. പൂവരണി Read More…
Accident
കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേർക്ക് പരുക്ക്
കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ Read More…
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണിമല സ്വദേശികളായ രമ്യ രാജീവ് ( 46 ) അവന്തിക രാജീവ് (19 ) എന്നിവർക്ക് പരുക്കേറ്റു.2 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി ചിങ്ങവനം സ്വദേശി മേഴ്സി അലക്സിന് ( 72 ) പരുക്കേറ്റു ഉച്ചയ്ക്ക് ചിങ്ങവനം ഭാഗത്ത് വച്ചായിരുന്നു അപകടം. മണിമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് Read More…
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഭരണങ്ങാനം സ്വദേശി ജിത്തുവിനെ (34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7. 30 യോടെ 12-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം
പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരുക്കേറ്റ ബന്ധുക്കളായ അരുണാപുരം സ്വദേശി നോബിൾ ഫ്രാൻസിസ് ( 53 ) ചേർപ്പുങ്കൽ സ്വദേശി എഡ്വിൻ ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആണ്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ബൈക്കിന് കുറുകെ നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പിഴക് സ്വദേശികളായ സോഫി തോമസ് (52 ) അലൻ പോൾ ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു രാത്രി 8 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം.
അപകടത്തിൽ ദമ്പതികൾക്ക് പരുക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികൾ സാജൻ .ഡി.മൂഴൂർ ( 55) മിനി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30യോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
വാഗമണ്ണിൽ ജീപ്പ് മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ തോട്ടയ്ക്കാട് സ്വദേശനി ബിനീറ്റ ( 26) ചെന്നൈ സ്വദേശികളായ ഐശ്വര്യ ( 28) ജനനി ( 28) , ജീപ്പ് ഡ്രൈവർ വാഗമൺ സ്വദേശി ഉണ്ണി ( 30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമൺ ഭാഗത്ത് വച്ചായിരുന്നു അപകടം. വിനോദസഞ്ചാരത്തിനു എത്തിയവർ കാഴ്ച്ച കാണാൻ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. രാവിലെ 10.30യൊടെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപം ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരു മരണം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് ആണ് മരിച്ചത്. അപകടത്തിൽ അഭിജിത്തിൻ്റെ സഹോദരി ആതിര (30), ദീപു ഗോപാലകൃഷ്ണൻ (33) എന്നിവർക്ക് പരുക്കേറ്റു.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിക്ക് എതിർവശമായിരുന്നു അപകടം.
വാഹനങ്ങളുടെ കൂട്ടയിടിയിൽ 2 പേർക്ക് പരുക്ക്
പാലാ: വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പള്ളിക്കത്തോട് മന്ദിരം ജംക്ഷനു സമീപമായിരുന്നു അപകടം. കൊടുങ്ങൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നാലെയുണ്ടായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലളിതയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു.






