പാലാ: കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ ചാത്തൻതറ സ്വദേശികൾ ഷാജി മോൻ (44) ആൽബിൻ (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുക്കൂട്ടുതറ – പമ്പ റൂട്ടിലായിരുന്നു അപകSo
Related Articles
അമ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഈരാറ്റുപേട്ട പാലാ റൂട്ടിൽ അമ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ (23) ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി ഇടിക്കുകയായിരുന്നു.
കാർ പോസ്റ്റിൽ ഇടിച്ച് 2 പേർക്ക് പരുക്ക്
രാമപുരം :നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 2 പേർക്ക് പരുക്ക് . പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം. ഇവൻ്റ് മാനേജ്മെൻ്റ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.
തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു
തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ദിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം.