അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.
പ്രകാശന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.